എന്തോരം ആൾക്കാരാ...! ഗൂഗിൾ പിക്സൽ 9 സീരീസ് ലോഞ്ച് ആകുന്നു... പഴയ ഫോണിന് ബ്രേക്ക് അപ്പ് ലെറ്റർ ടീസറുമായി ഗൂഗിൾ
ഗൂഗിൾ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പിക്സൽ 9 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്ത മാസം തങ്ങളുടെ ആനുവൽ ഹാർഡ്‌വെയർ ഇവൻ്റ് ഹോസ്റ്റ് ചെയ്യുമെന്ന് ഗൂഗിൾ ഇതിനകം സ്ഥിരീകരിച്ചിരുന്നു. ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിനൊപ്പം (Pixel 9 pro fold) നെക്സ്റ്റ് ജനറേഷൻ പിക്സൽ 9 സീരീസ് സ്മാർട്ട്ഫോണുകളും ഈ ഇവന്റിൽ കമ്ബനി അവതരിപ്പിക്കും എന്ന് വെളിപ്പെടുത്തി. ഇപ്പോൾ ഉപകരണത്തിൻ്റെ രൂപകൽപ്പനയും അതിൻ്റെ കഴിവുകളെ കുറിച്ച് സൂചന നൽകുന്ന ഒരു വീഡിയോ ടെക് ഭീമൻ ആയ ഗൂഗിൾ ഓൺലൈനിൽ പങ്കിട്ടു.
പിക്സൽ 9, 9 പ്രോ, 9 പ്രോ എക്സ്എൽ കൂടാതെ പിക്സൽ 9 പ്രോ ഫോൾഡ് എന്നിവ ഉൾപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ പിക്സൽ സീരീസ് ഫോണുകളുടെ ടീസറാണ് ബ്രാൻഡ് ഇതിനകം പുറത്ത് വിട്ടത്. ഒരു ബ്രേക്കപ്പ് ലെറ്റർ എഴുതിയാണ് വീഡിയോ ആരംഭിക്കുന്നത്.

പഴയ സ്‌മാർട്ട്‌ഫോണിന് ബ്രേക്കപ്പ് ലെറ്റർ എഴുതാൻ ജെമിനിയോട് ഗൂഗിൾ ആവശ്യപ്പെട്ടു."എനിക്കൊരു വേർപിരിയൽ കത്ത് എഴുതൂ. മാജിക്കൽ ആയ ഒരു കാര്യം ഞാൻ കണ്ടെത്തി എന്ന് പറയു. അത് എനിക്ക് പുതിയ വഴികൾ തുറന്ന് തരും. അതുകൊണ്ട് ഞാൻ അവിടെ തുടരുകയാണ്, "പ്രിയപ്പെട്ട പഴയ ഫോൺ."
ടീസർ ജെമിനി യുഗത്തിന് വേണ്ടി നിർമ്മിച്ച ഫോണിൻ്റെ ഒരു സൂചന ആണ് നൽകുന്നത്. ഗൂഗിളിൻ്റെ നൂതന എഐ കഴിവുകളുമായി ആഴത്തിലുള്ള സംയോജനം ആണ് പ്രതീക്ഷിക്കേണ്ടത്. ടീസർ വീഡിയോ, ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ-പിൽ ആകൃതിയിലുള്ള ക്യാമറ കട്ട്ഔട്ടുകളുള്ള പിക്സൽ 9 പ്രോ ഫോൾഡ് കാണിക്കുന്നു.
ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, പിക്‌സൽ 9 സീരീസ് സ്‌മാർട്ട്‌ഫോണുകൾ 2024 ഓഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് മെയ്ഡ് ബൈ ഗൂഗിൾ (Made by Google) ലോഞ്ച് ഇവൻ്റിൽ അനാച്ഛാദനം ചെയ്യും. അത് ഒഫീഷ്യൽ യൂട്യൂബ് ചാനലിലും ഗൂഗിൾ സ്റ്റോർ വെബ്സൈറ്റ് മുഖേനയും കാണാൻ കഴിയും.
ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ ടീസർ ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിനൊപ്പം, ടെക് ഭീമൻ പിക്സൽ 9, പിക്സൽ 9 പ്രോ എന്നിവയുടെ ടീസറും പങ്കിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം പങ്കിട്ട വീഡിയോ ക്ലിപ്പ്, ഒരു സുപ്രധാന കുതിച്ചുചാട്ടത്തിൻ്റെ സൂചന നൽകുന്നു.സ്മാർട്ട്‌ഫോൺ അനുഭവത്തെ പുനർനിർവചിക്കാൻ കഴിയുന്ന നൂതന സവിശേഷതകളെ കുറിച്ച് ആണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഒഫീഷ്യൽ ടീസറിൽ കാണുന്നത് പോലെ, ഗൂഗിൾ പിക്സൽ 9 പ്രോയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറകളും ഫ്ലാഷും ലേസർ ഓട്ടോഫോക്കസും ഉള്ള ഒരു ചെറിയ ക്യാമറ ഡെക്കോ ഉണ്ട്. പിക്സൽ 9 പ്രോ, പിൻ പാനലിൽ 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് പിക്സൽ 9 പ്രോ എക്സ്എല്ലിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ പറഞ്ഞത് പോലെ, പിക്സൽ 9 പ്രോയും പിക്സൽ 9 പ്രോ ഫോൾഡും എഐ ഫീച്ചറുകളോടെയാണ് വരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, അത് 'Google AI' എന്ന് ബ്രാൻഡ് ചെയ്യപ്പെടാം. പിക്സൽ 9 പ്രോ ഫോൾഡിൻ്റെ ഇന്ത്യയിലെ വരവ് സ്ഥിരീകരിക്കാൻ ഗൂഗിൾ ഇന്ത്യ അതിൻ്റെ ഔദ്യോഗിക X (മുൻ ട്വിറ്റർ) ഹാൻഡിൽ ആണ് ഉപയോഗിച്ചത്.
ഗൂഗിൾ ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോൾഡബിൾ ഉപകരണമാണ് വരാനിരിക്കുന്ന പിക്സൽ 9 പ്രോ ഫോൾഡ്. മെയ്ഡ് ബൈ ഗൂഗിൾ ലോഞ്ച് ഇവൻ്റിന് ശേഷം ഒരു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 14ന് ലോഞ്ച് നടക്കും. കൂടുതൽ വിവരങ്ങൾക്കായി കുറച്ച് കൂടെ കാത്തിരിക്കേണ്ടത് ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








