Home
Mobile

വാളും പരിചയുമായി അവർ എഴുന്നള്ളി! Google Pixel 9 Pro Fold, Pixel 9 Pro XL ഫോണുകൾ ലോഞ്ച് ചെയ്തു

ചൊവ്വാഴ്ച മെയ്ഡ് ബൈ ഗൂഗിൾ ഇവൻ്റിൽ (Made by google event), പിക്‌സൽ 9, പിക്‌സൽ 9 പ്രോ എന്നിവയ്‌ക്കൊപ്പം പിക്‌സൽ 9 പ്രോ എക്‌സ്എലും പിക്‌സൽ 9 പ്രോ ഫോൾഡ് എന്ന് വിളിക്കുന്ന രണ്ടാം തലമുറ ഫോൾഡിംഗ് ഫോണും ഗൂഗിൾ പ്രഖ്യാപിച്ചു. പിക്‌സൽ 9 പ്രോ എക്‌സ്എൽ, പിക്‌സൽ 9 പ്രോ ഫോൾഡ് എന്നീ രണ്ട് ഫോണുകളുടെ സവിശേഷതകളെ കുറിച്ചും മറ്റ് വിവരങ്ങളുമാണ് ഈ ലേഖനത്തിലൂടെ പറയുന്നത്. ആദ്യം പിക്‌സൽ 9 പ്രോ ഫോൾഡിൽ നിന്ന് തുടങ്ങാം.

മാറ്റം പേരിൽ മാത്രമല്ല, ഉപകരണത്തിൻ്റെ മൊത്തത്തിലുള്ള രൂപത്തിലും കൂടിയാണ്. എന്നാൽ പിക്‌സൽ 9 പ്രോ ഫോൾഡിന് അതിൻ്റെ മുൻഗാമിയായുടെ സമാനമായ ചില സവിശേഷതകളും ഉണ്ട്. കൂടുതൽ ആകർഷകമായ കാര്യം, ഗൂഗിളിൽ നിന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾഡബിൾ ഫോണാണിത്.

Google Pixel 9 Pro Fold, Pixel 9 Pro XL ഫോണുകൾ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ പിക്‌സൽ 9 പ്രോ ഫോൾഡിന്റെ വില, സെയിൽ എന്നിവയെ കുറിച്ച് പറഞ്ഞ് തുടങ്ങാം. പിക്സൽ 9 പ്രോ ഫോൾഡിൻ്റെ വില 1,72,999 രൂപയാണ്. ഇന്ത്യൻ വിൽപ്പന തീയതി ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, Flipkart.com, Croma, Reliance Digital എന്നിവയിലൂടെ ഇത് ഇന്ത്യയിൽ ലഭ്യമാകുമെന്ന് പറയുന്നു. ഒബ്സിഡിയൻ (ഗ്രേ), പോർസലൈൻ (ഓഫ്-വൈറ്റ്) നിറങ്ങളിൽ നിങ്ങൾക്ക് ഈ ഫോൾഡബിൾ ഫോൺ ലഭ്യമാകും.

അതിൻ്റെ മുൻഗാമിയായ ഗൂഗിൾ പിക്സൽ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നില്ല. അതിനാൽ, ഇന്ത്യയിലെ ആദ്യത്തെ ഗൂഗിൾ ഫോൾഡബിൾ ആണ് പിക്സൽ 9 പ്രോ ഫോൾഡ്. ഇനി ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡിന്റെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും മറ്റും നോക്കാം. കവർ ഡിസ്‌പ്ലേയിൽ 2424×1080 റെസല്യൂഷനോട് കൂടിയ 6.3-ഇഞ്ച് OLED ഡിസ്പ്ലേ ആണ് വരുന്നത്.

Google Pixel 9 Pro Fold, Pixel 9 Pro XL ഫോണുകൾ ലോഞ്ച് ചെയ്തു

അതിൽ 60-120Hz റിഫ്രഷ് റേറ്റ്, 1800 nits HDRഉം 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. മെയിൻ ഡിസ്‌പ്ലേയിൽ 2152×2076 റെസല്യൂഷനോട് കൂടിയ 8-ഇഞ്ച് OLED സ്ക്രീൻ, 1-120Hz ഫ്രഷ് റേറ്റ്, മുകളിൽ പറഞ്ഞ അതേബ്രൈറ്റ്നസ്സ് എന്നിവയും ഉണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോ-പ്രോസസറോട് കൂടിയ ടെൻസർ ജി4 ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

16 ജിബി റാം, 256 ജിബി സ്റ്റോറേജ് ആണ് ഇതിന്റെ മെമ്മറി. ബാക്ക് ക്യാമറ 48 എംപി മെയിൻ, 10.5എംപി അൾട്രാവൈഡ്, മാക്രോ ഫോക്കസ് + 10.8 എംപി ടെലിഫോട്ടോ സൂം ലെൻസ്, 5x ഒപ്റ്റിക്കൽ, 20x സൂപ്പർ റെസ് സൂം പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 4K60 fps വീഡിയോ സപ്പോർട്ട് ലഭിക്കും. കവർ ക്യാമറ 4K60 fps വീഡിയോ സപ്പോർട്ട് ഉള്ള 10എംപി ലെൻസാണ് നൽകിയിരിക്കുന്നത്.

അകത്തെ ഡിസ്പ്ലേ ക്യാമറ 10 എംപി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 4,650mAh ബാറ്ററി+ 45W ചാർജിംഗ് പിന്തുണയും Qi വയർലെസ് ചാർജിംഗ് പിന്തുണയും ഈ ഫോണിൽ ലഭിക്കും. ഇനി പിക്‌സൽ 9 പ്രോ ഫോൾഡിൽ എന്താണ് പുതിയത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ...

പിക്സൽ 9 പ്രോ ഫോൾഡ് പിക്സൽ ഫോൾഡിനേക്കാൾ ഉയരവും ഇടുങ്ങിയതും മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണവും (മുമ്പത്തേതിന് വിക്‌റ്റസ് ഷീൽഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ), എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ഫ്രെയിമും ഉണ്ട്. ബാക്ക് ക്യാമറ ദ്വീപ് കൂടുതൽ ആകർഷിക്കുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒരു ചെറിയ 4,650mAh ബാറ്ററി പായ്ക്ക് ചെയ്യുന്നതിനാൽ ഉപകരണം ഭാരം കുറഞ്ഞതായിരിക്കാം .പിക്സൽ ഫോൾഡിന് 4,821mAh സെൽ ഉണ്ടായിരുന്നു. ഇത് 45W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എന്നാൽ നിങ്ങൾ ഇതിനായി അഡാപ്റ്റർ പ്രത്യേകം വാങ്ങേണ്ടി വരും. പിക്‌സൽ 9 പ്രോ ഫോൾഡിന് 6.3 ഇഞ്ച് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയും 8 ഇഞ്ച് ഇൻ്റേണൽ ഡിസ്‌പ്ലേയുമുണ്ട്.

രണ്ടും 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുകൾ അനുവദിക്കുന്ന LTPO പാനലുകളാണ്. അവയുടെ രണ്ട് പീക്ക് ബ്രൈറ്റ്നസ്സും 2,700 നിറ്റ് ആയി വർദ്ധിച്ചു. പ്രധാന ഡിസ്‌പ്ലേയിൽ 1,450 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സ് ഉണ്ട്. അവയ്‌ക്ക് ഉയർന്ന പിക്‌സൽ ഡെന്സിറ്റിയുമുണ്ട്. അതായത് ഷാർപ്പും കൂടുതൽ വിശദമായതുമായ ദൃശ്യങ്ങൾ പകർത്താൻ ഇത് സഹായിക്കും.

ഫോണിന് പുതിയ ടെൻസർ G4 SoC, പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ (Wi-Fi 7, ബ്ലൂടൂത്ത് 5.3, UWB), ചില ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, എമർജൻസി SOS, സ്പേഷ്യൽ ഓഡിയോ, 7 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡ് വാഗ്‌ദാനം, Pixel-exclusive ഗൂഗിൾ എഐ എന്നിവയുണ്ട്.

ഇനി ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്എൽ സ്മാർട്ട്ഫോണിനെ കുറിച്ച് ഉളള വിശദംശങ്ങളും വിലയും മറ്റും നോക്കാം. ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്എൽ 6.8 ഇഞ്ച് സൂപ്പർ ആക്‌ച്വ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും 1344 x 2992 പിക്‌സൽ റെസലൂഷനും ഉള്ള ഈ സ്മാർട്ട്ഫോണിന് 486 ppi, 20:9 ആസ്പെക്ട് റേഷ്യോ ഉണ്ട്. 1Hz-120Hz റിഫ്രഷ് റേറ്റും ഈ ഫോണിന് ഉണ്ട്.

ഒരു LTPO OLED പാനലാണിത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ് ഡിസ്‌പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. SoC, ക്യാമറ സവിശേഷതകൾ പിക്സൽ 9 പ്രോയ്ക്ക് സമാനമാണ്. ടൈറ്റൻ M2 സെക്യൂരിറ്റി കോപ്രോസസറുമായി ജോടിയാക്കിയ Google Tensor G4 SoC ഉണ്ട്. 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ആണ് ഇതിന്റെ മെമ്മറി.

പിക്‌സൽ 9 പ്രോ എക്‌സ്എല്ലിന് 50 എംപി Octa PD വൈഡ് ക്യാമറയും 48 എംപി ക്വാഡ് PD അൾട്രാവൈഡ് ഷൂട്ടറും 48 എംപി ക്വാഡ് PD ടെലിഫോട്ടോ ക്യാമറയും ലഭിക്കുന്നു. ഫോണിന് 42 എംപി ഡ്യുവൽ പിഡി സെൽഫി ക്യാമറ ലഭിക്കുന്നു.

പിക്‌സൽ 9 പ്രോ എക്‌സ്എല്ലിൽ 5,060 എംഎഎച്ച് ബാറ്ററി ആണ് പായ്ക്ക് ചെയ്യുന്നത്. കൂടാതെ ഐപി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുമായി ആണ് ഈ ഫോൺ വരുന്നത്. രണ്ട് പ്രോ മോഡലുകളും കൃത്യമായ റേഞ്ചിംഗിനും സ്പേഷ്യൽ ഓറിയൻ്റേഷനുമായി അൾട്രാ-വൈഡ്ബാൻഡ് ചിപ്പുമായി വരുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Google announced the Pixel 9 Pro XL and a second-generation folding phone called the Pixel 9 Pro Fold at its Made by Google event on Tuesday. This article talks about the specifications and other information of the two phones, Pixel 9 Pro XL and Pixel 9 Pro Fold.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X