ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ വിപണിയില്‍; മൊബൈലിന്റെ വില 7,000-ത്തില്‍ താഴെ...!

ജൂണില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ പ്രഖ്യാപിച്ചപ്പോള്‍ അധികം പേര്‍ക്ക് അറിയില്ലായിരുന്നു എന്താണ് ആന്‍ഡ്രോയിഡ് വണ്ണെന്ന്. 3 മാസങ്ങള്‍ക്ക് ശേഷം വാഗ്ദാനം പാലിച്ചുകൊണ്ട് ഗൂഗിള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് വണ്‍ മൊബൈലുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ പരിചയപ്പെടുത്തുന്ന ആദ്യ രാജ്യമായി ഇന്‍ഡ്യ മാറിയിരിക്കുകയാണ്. മൈക്രോമാക്‌സ് കാന്‍വാസ് എ1, സ്‌പൈസ് ഡ്രീം യുനൊ, കാര്‍ബര്‍ സ്പാര്‍ക്കിള്‍ V എന്നിവയാണ് ആദ്യ സെറ്റ് ആന്‍ഡ്രോയിഡ് വണ്‍ മൊബൈലുകള്‍. ഇവയുടെയല്ലാം വില 6000-ത്തിനും 7,000-ത്തിനും ഇടയിലാണ്.

ഈ മൊബൈലുകളുടെ ഇകൊമേഴ്‌സ് വില്‍പ്പനയ്ക്കായി ഓരോ ബ്രാന്‍ഡും ഓരോ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. സ്‌പൈസ് ഫഌപ്കാര്‍ട്ടുമായും, കാര്‍ബണ്‍ സ്‌നാപ്ഡീല്‍ ഇന്‍ഡ്യയുമായും, മൈക്രോമാക്‌സ് ആമസോണ്‍ ഇന്‍ഡ്യയുമായാണ് ധാരണയിലെത്തിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ദീപാവലിക്ക് മുന്‍പായി ഇവ കടകളിലൂടെ വില്‍പ്പന ആരംഭിക്കും.

Acer, Alcatel, ASUS, HTC, Intex, Lava, Lenovo, Panasonic and Xolo എന്നിവരാണ് ഗൂഗിളിന്റെ അടുത്ത സെറ്റ് ആന്‍ഡ്രോയിഡ് വണ്‍ പങ്കാളികളെന്ന് ഗൂഗിള്‍ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിചായി പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് വണ്‍ എന്താണെന്ന് അറിയാനുളള ആഗ്രഹമുണ്ടാകും. ആന്‍ഡ്രോയിഡ് വണ്ണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...! എന്താണ് ആന്‍ഡ്രോയിഡ് വണ്‍? സ്ഥിരം ചോദിക്കുന്ന 5 ചോദ്യങ്ങള്‍...!

മൊബൈല്‍ കമ്പനികള്‍ക്കുളള ഗൂഗിളിന്റെ നിര്‍ദേശങ്ങള്‍...! താഴെ കാണുന്ന സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ നല്‍കുന്ന വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌പൈസും, കാര്‍ബണും, മൈക്രോമാക്‌സും ആന്‍ഡ്രോയിഡ് വണ്‍ മൊബൈലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 4.5 ഇഞ്ച് ഡിസ്‌പ്ലേയും, 845 ത 480 പിക്‌സല്‍ വ്യക്തതയും, ഇരട്ട സിം സ്ഥാനവും, ആന്‍ഡ്രോയിഡ് 4.4 ശാക്തീകരണവുമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ മൊബൈലുകള്‍ക്ക് നിശ്ചയിച്ചിട്ടുളള മാര്‍ഗ നിര്‍ദേശങ്ങള്‍. ക്വാഡ് കോര്‍ മീഡിയാടെക്ക് പ്രോസസര്‍, 1 GB RAM, 4 GB മെമ്മറി, മൈക്രോ എസ് ഡി കാര്‍ഡ്, ഇരട്ട ക്യാമറകള്‍ എന്നിനയാണ് ഹാര്‍ഡ്‌വെയര്‍ നിര്‍ദേശങ്ങള്‍. ഗൂഗിളിന്റെ ഈ നിര്‍ദേശങ്ങള്‍, വിപണിയിലുളള മറ്റ് വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ മികച്ച അനുഭവം ഉപയോക്താവിന് നല്‍കുന്നതിന് വളരെയധികം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാര്‍ബര്‍ സ്പാര്‍ക്കിള്‍ V

മൈക്രോമാക്‌സ് കാന്‍വാസ് എ1

സ്‌പൈസ് ഡ്രീം യുനൊ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot