ഗൂഗിള്‍ നെക്‌സസ് 5 വിപണിയില്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

ഗൂഗിള്‍ എല്‍.ജിയുമായി ചേര്‍ന്ന് നിര്‍മിച്ച നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എല്‍.ജി. സ്‌റ്റോറിലും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും ഫോണ്‍ വില്‍പന ആരംഭിച്ചുകഴിഞ്ഞു. 29,999 രൂപയാണ് വില.

 

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യായമായ വിലതന്നെയാണ് നെക്‌സസ് 5-നുള്ളത്. ഗുണമേന്മയും കുടുതലാണ്. ഫോണിന്റെ 16 ജി.ബി. വേരിയന്റ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാവുന്നത്. 32 ജി.ബി. വേരിയന്റും ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായിക്കുക: ഗൂഗിള്‍ നെക്‌സസ് 5 വാങ്ങാന്‍ അഞ്ചു കാരണങ്ങള്‍വായിക്കുക: ഗൂഗിള്‍ നെക്‌സസ് 5 വാങ്ങാന്‍ അഞ്ചു കാരണങ്ങള്‍

നെക്‌സസ് 5 ലഭ്യമാകുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ നല്‍കുന്നത്. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

2.3 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി.റാം, 450 MHz അഡ്രിനോ 330 ഗ്രാഫിക്‌സ് യൂണിറ്റ് എന്നിവയുള്ള ഫോണില്‍ ആന്‍മഡ്രായ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റാണ് ഒ.എസ്.

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, 3 ജി, 4ജി LTE, NFC എന്നിവയെല്ലാം സപ്പോര്‍ട് ചെയ്യും. 2300 mAh ബാറ്ററി 17 മണിക്കൂര്‍ സംസാര സമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്.

ഇനി ഫോണ്‍ ലഭ്യമാവുന്ന ഓണ്‍ലൈന്‍ ഡീലുകള്‍ പരിശോധിക്കാം.

{photo-feature}

ഗൂഗിള്‍ നെക്‌സസ് 5 വിപണിയില്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X