ഗൂഗിള്‍ നെക്‌സസ് 5 ഇന്ത്യയിലും; പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

Posted By:

ഗൂഗിള്‍ എല്‍.ജിയുമായി ചേര്‍ന്ന് പുറത്തിറക്കിയ നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ ഈ മാസം അവസാനം ഇന്ത്യയിലെത്തും. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീല്‍ പ്രീ ഓര്‍ഡര്‍ ആരഗഭിച്ചു. 999 രൂപയാണ് ബുക് ചെയ്യാനായി നല്‍കേണ്ടത്.

നെക്‌സസ് 5-ന്റെ 16 ജി.ബി. വേരിയന്റിന് 28,999 രൂപയും 32 ജി.ബി. വേരിയന്റിന് 32,999 രൂപയുമാണ് വില. ഗൂഗിള്‍ സ്‌റ്റോറില്‍നിന്നും ഓണ്‍ലൈനായി ഫോണ്‍ വാങ്ങാന്‍ സാധിക്കും.

ഫോണിന്റെ പ്രത്യേകതകള്‍

ഗൊറില്ല ഗ്ലാസ്പാനല്‍ പ്രൊട്ടക്ഷനോടു കൂടിയ 4.95 ഇഞ്ച് ഫുള്‍ HD LCD സ്‌ക്രീനാണ് നെക്‌സസ് 5-നുള്ളത്. 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള ഫോണ്‍ 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ലഭിക്കും.

LED ഫഌഷോടുകൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ എന്നിവയുള്ള നെക്‌സസ് 5, 2 ജി, 3ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്, എന്‍.എഫ്.സി, മൈക്രോ യു.എസ്.ബി എന്നിവയെല്ലാം സപ്പോര്‍ട് ചെയ്യും. 2300 mAh ആണ് ബാറ്ററി പവര്‍.

നിങ്ങള്‍ നെക്‌സസ് 5- വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനനുയോജ്യമായ നിരവധി കെയ്‌സുകളും ലഭ്യമാണ്. ഫോണിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാനും സംരക്ഷണത്തിനും ഉപകരിക്കുന്ന കെയ്‌സുകള്‍ ചുവടെ കൊടുക്കുന്നു.

ഗൂഗിള്‍ നെക്‌സസ് 5 ഇന്ത്യയിലും; പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot