ഗൂഗിള്‍ നെക്‌സസ് 6 എന്ന് വരും... അഭ്യൂഹങ്ങള്‍ ഇങ്ങനെ

Posted By:

ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഗൂഗിള്‍ നെക്‌സസ്. നെക്‌സസ് 1 മുതല്‍ നെക്‌സസ് 5 വരെയുള്ള എല്ലാ ഫോണുകളും മികച്ച അഭിപ്രായം തന്നെയാണ് നേടിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നെക്‌സസ് 5 ഇപ്പോഴും നല്ല രീതിയില്‍ വിറ്റുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ അതോടൊപ്പം തന്നെ ഗൂഗിളിന്റെ അടുത്ത ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. നെക്‌സസ് 6 സംബന്ധിച്ച ചര്‍ച്ചകളാണ് ടെക്‌ലോകത്ത് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇതിനോടകം തന്നെ നെക്‌സസ് 6-ന്റേതെന്ന പേരില്‍ കുറെ ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍, 10,000 രൂപയില്‍ താഴെ വിലവരുന്നതായിരിക്കും പുതിയ ഫോണ്‍ എന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും ഗുഗിള്‍ നെക്‌സസ് 5 സംബന്ധിച്ച് ഇതുവരെ കേട്ട അഭ്യൂഹങ്ങള്‍ ചിത്രങ്ങള്‍ സഹിതം ചുവടെ കൊടുക്കുന്നു. കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നെക്‌സസ് 6 ഒരു എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ ആയി നിര്‍മിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഇതിനനുയോജ്യമായ പ്രൊസസര്‍ നിര്‍മിക്കാനായി ചിപ്‌സെറ്റ് നിര്‍മാതാക്കാളായ മീഡിയ ടെകിനെ ഗൂഗിള്‍ സമീപിച്ചതായാണ് അറിയുന്നത്. ക്വാഡ്‌കോര്‍ ശപ്രാസസര്‍ ആയിരിക്കും ഫോണില്‍ ഉണ്ടാവുക.

 

#2

തീര്‍ത്തും വ്യത്യസ്തമായ ഡിസൈനില്‍ നെക്‌സസ് 6 നിര്‍മിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. HTC യുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവച്ചതായി അറിയുന്നു.

 

#3

HTC യുമായി ഫോണ്‍ നിര്‍മാണത്തിന് ഗൂഗിള്‍ കരാര്‍ ഒപ്പുവച്ചു എന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ LG ആയിരിക്കും നിര്‍മാണ പങ്കാളി എന്നും കേള്‍ക്കുന്നുണ്ട്. നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചത് എല്‍.ജി ആയിരുന്നു. ഇത് വന്‍ വിജയവുമായി. ഈ സാഹചര്യത്തിലാണ് വീണ്ടും എല്‍.ജിയുടെ പേര് ഉയര്‍ന്നുവരുന്നത്.

 

#4

5.5 ഇഞ്ച് ക്വാഡ് HD (2560-1440) ഡിസ്‌പ്ലെ ആയിരിക്കും നെക്‌സസ് 6-ന് ഉണ്ടായിരിക്കുക എന്നു കേള്‍ക്കുന്നു. സ്‌ക്രീനില്‍ വരവീഴാതിരിക്കാനുള്ള ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ആന്‍ഡ്രോയ്ഡിന്റെ വരാനിരിക്കുന്ന വേര്‍ഷനായ 4.5 ആയിരിക്കും ഒ.എസ്. എന്നതാണ് നെക്‌സസ് 5 സംബന്ധിച്ച മറ്റൊരഭ്യൂഹം. 3 ജി.ബി. റാമും ഉണ്ടായിരിക്കും.

 

#5

2014 ഒക്‌ടോബര്‍ ആദ്യവാരം നെക്‌സസ് 6 ലോഞ്ച് ചെയ്യുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot