ഗൂഗിളിന്റെ അല്ലേ ഫോൺ, അതും പുതിയത്! പിക്സൽ 10 വൻ വിലക്കുറവിൽ വിൽക്കുന്നു
ആപ്പിളിന് ഐഫോൺ പോലെയാണ് ഗൂഗിളിന് പിക്സൽ സ്മാർട്ട്ഫോണുകൾ. ഇറക്കുമ്പോൾ പ്രീമിയം ലെവൽ ഫീച്ചറുകളുമായി ഒരു നിര തന്നെ ഇറക്കും. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോൺ ആരാധകർ ഏറെയുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ 10 സീരീസ് ലോഞ്ച് ചെയ്തു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മോഡലാണ് പിക്സൽ 10 (Google Pixel 10 5G). ഐഫോൺ 17, സാംസങ് ഗാലക്സി എസ്25 എന്നിവയൊക്കെയാണ് വിപണിയിൽ ഈ ഗൂഗിൾ ഫോണിന്റെ മുഖ്യ എതിരാളികൾ.
ഇപ്പോൾ പുതിയ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ കളത്തിലെത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഗൂഗിളിന്റെ പിക്സൽ നിരയിലെ ഈ കിടിലൻ മോഡലിന് അത്യുഗ്രൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് വീണ്ടും ജനങ്ങളുടെ ശ്രദ്ധിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ആമസോൺ. ബാങ്ക് ഡിസ്കൗണ്ടുകൾ ഇല്ലാതെ തന്നെ 70000 രൂപയിൽ താഴെ വിലയിൽ ഇത് ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ട് വേറെയുമുണ്ട്.

ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ 79,999 രൂപ വിലയിലാണ് എത്തിയത്. ഗൂഗിൾ സ്റ്റോറിൽ ഇത് ഇപ്പോഴും ഈ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 7000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 72999 രൂപ വിലയിൽ ഇത് ഗൂഗിളിന്റെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് വാങ്ങാം.
ഗൂഗിൾ സ്റ്റോറിലെ അതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് ഫ്ലിപ്പ്കാർട്ടും പിക്സൽ 10ന് വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ സ്റ്റോർ കഴിഞ്ഞാൽ പിക്സൽ ഫോണുകളുടെ പ്രധാന വിൽപ്പനക്കാർ ഫ്ലിപ്പ്കാർട്ടാണ്. എന്നാൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ആമസോൺ പിക്സൽ 10 ലിസ്റ്റ് ചെയ്തിരിക്കുന്നു.

ആമസോണിൽ പിക്സൽ 10ന്റെ വിവിധ കളർ ഓപ്ഷനുകൾക്ക് വ്യത്യസ്ത വിലയാണ് ആമസോണിലുള്ളത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ കണ്ടത് ഒബ്സിഡിയൻ ബ്ലാക്ക് ഓപ്ഷനാണ്. ഇതിന്റെ 12GB റാം+ 256GB സ്റ്റോറേജ് ഓപ്ഷൻ 67,840 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.
ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ പിക്സൽ 10 ആമസോണിൽ നിന്ന് 64,840 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും. താൽപര്യമുള്ളവർക്ക് ആമസോണിലെ ഈ ഡീൽ പരിശോധിച്ച് ഉറപ്പിച്ച ശേഷം പരിഗണിക്കാവുന്നതാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കി എത്തിയിട്ടുള്ള് പിക്സൽ 10 ന് 7 വർഷത്തേക്ക് ഒഎസ്, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 3nm പ്രൊസസർ ആണ് പിക്സൽ 10ന്റെ കരുത്ത്. 6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

48MP മെയിൻ ക്യാമറ, 13MP 120° അൾട്രാ-വൈഡ് ക്യാമറ, 10.8MP 5x ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 10.5MP 95° ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം പിക്സൽ 10 വാഗ്ദാനം ചെയ്യുന്നു. 29W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4970mAh ബാറ്ററി, 15W Qi2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ പ്രീമിയം മോഡലിലുണ്ട്.


Click it and Unblock the Notifications








