Home
Mobile

ഗൂഗിളിന്റെ പുതിയ പ്രീമിയം ഫോണുകൾ എത്തി; വിലക്കുറവിലും കരുത്ത് ചോരാതെ പിക്സൽ 10

ഗൂഗിൾ തങ്ങളുടെ പിക്സൽ നിരയിലേക്ക് പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പിക്സൽ 9 സീരീസിന്റെ പിൻഗാമിയായി പിക്സൽ 10 സീരീസ് ഫോണുകളാണ് ഇന്ന് നടന്ന ലോഞ്ച് ഇവന്റിൽ ഇന്ത്യയിലും ആഗോള തലത്തിലും അ‌വതരിപ്പിച്ചിരിക്കുന്നത്. പിക്സൽ 10 (Google Pixel 10), പിക്സൽ 10 പ്രോ (Pixel 10 Pro), പിക്സൽ 10​ പ്രോ XL (Pixel 10 Pro XL) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളും പിക്സൽ 10 പ്രോ ഫോൾഡ് (Google Pixel 10 Pro Fold) എന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുമാണ് പിക്സൽ 10 സീരീസിൽ എത്തിയിരിക്കുന്നത്.

ഗൂഗിൾ പിക്സൽ 10 ന്റെ പ്രധാന ഫീച്ചറുകൾ

120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

ഗൂഗിളിന്റെ പുതിയ ഫോണുകളെത്തി; വിലക്കുറവിലും കരുത്ത് ചോരാതെ പിക്സൽ 10

ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 3nm പ്രൊസസർ ആണ് പിക്സൽ 10ന്റെ കരുത്ത്. 12GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഈ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പുതിയ ​പിക്സൽ 10 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. 7 വർഷത്തേക്ക് ആൻഡ്രോയിഡും സുരക്ഷാ അപ്‌ഡേറ്റുകളും എല്ലാ മോഡലുകൾക്കും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം പിക്സൽ 10 വാഗ്ദാനം ചെയ്യുന്നു. അ‌തിൽ 1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS, LDAF, മാക്രോ ഓപ്ഷൻ,) 13MP 120° അൾട്രാ-വൈഡ് ക്യാമറ (1/3.1″ സോണി IMX712 സെൻസർ, ƒ/2.2 അപ്പേർച്ചർ), 10.8MP 5x ടെലിഫോട്ടോ ക്യാമറ (1/3.2″ സാംസങ് 3J1 സെൻസർ, ƒ/3.1 അപ്പർച്ചർ) എന്നിവ അ‌ടങ്ങുന്നു.

ഗൂഗിളിന്റെ പുതിയ ഫോണുകളെത്തി; വിലക്കുറവിലും കരുത്ത് ചോരാതെ പിക്സൽ 10

10-ബിറ്റ് HDR റെക്കോർഡിംഗ്, സിനിമാറ്റിക് ബ്ലർ, 20x വരെ സൂപ്പർ റെസല്യൂഷൻ സൂം, 4K 60 fps വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളം പിക്സൽ 10 ലെ റിയർ ക്യാമറകൾ വാഗ്ദാനം ചെയ്യുന്നു. സെൽഫിക്കും മറ്റുമായി 1/3″ സാംസങ് 3J1 സെൻസറുള്ള 10.5MP 95° ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഫേസ് അൺലോക്ക്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം (നാനോ + eSIM), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NA, 4G VoLTE, Wi-Fi 6E 802.11 ax (2.4/5/ 6 GHz), ബ്ലൂടൂത്ത് 6 LE, അൾട്രാ-വൈഡ്‌ബാൻഡ് ചിപ്പ്, ഡ്യുവൽ ബാൻഡ് GNSS, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB ടൈപ്പ് C 3.2 എന്നിവയും ഇതിലുണ്ട്.

സാറ്റലൈറ്റ് SOS ഫീച്ചർ പിക്സൽ 10ൽ ഉണ്ടെങ്കിലും ഇത് യുഎസിൽ മാത്രമേ ലഭ്യമാകൂ. 29W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4970mAh ബാറ്ററി, 15W Qi2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും പിക്സൽ 10 വാഗ്ദാനം ചെയ്യുന്നു. ഒബ്‌സിഡിയൻ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഇൻഡിഗോ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

ഗൂഗിളിന്റെ പുതിയ ഫോണുകളെത്തി; വിലക്കുറവിലും കരുത്ത് ചോരാതെ പിക്സൽ 10

വിലയും ലഭ്യതയും

ഗൂഗിൾ പിക്സൽ 10ന്റെ 256GB മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. യുഎസിൽ 128GB മോഡലിന് 799 ഡോളർ (ഏകദേശം 69,570 രൂപ), 256GB മോഡലിന് 899 ഡോളർ (ഏകദേശം 78,275 രൂപ) എന്നിങ്ങനെയാണ് വില. പിക്സൽ 10 സീരീസ് ഫോണുകൾ ഇന്ന് (ഓഗസ്റ്റ് 20) മുതൽ ഫ്ലിപ്പ്കാർട്ട്, ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോർ എന്നിവയിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Google Pixel 10, Pixel 10 Pro, and Pixel 10 Pro XL have been launched in India and globally. The 256GB model of Google Pixel 10 is priced at Rs 79,999 in India. The single 256GB model of Pixel 10 Pro is priced at Rs 1,09,999 in India, the Pixel 10 Pro XL 256GB model is priced at Rs 1,24,999, and the 512GB model is priced at Rs 1,39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X