Home
Mobile

ഗൂഗിളിന്റെ അ‌ല്ലേ ഫോൺ, ട്രെൻഡ് ആകാതിരിക്കുമോ; ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 10 തരംഗം

ആപ്പിളിന്റെ ഐഫോൺ സീരീസുകളും സാംസങ്ങി​ന്റെ ഗാലക്സി എസ് സീരീസും പോലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ സ്വാധീനം നേടിയവയാണ് ഗൂഗിളിന്റെ പിക്സൽ സീരീസ് ഫോണുകൾ. ആപ്പിളിനെ മാതൃകയാക്കിയാകാം, പ്രീമിയം സ്മാർട്ട്ഫോണുകൾ മാത്രമാണ് ഗൂഗിളും ഇറക്കാറുള്ളത്. ഇത്തവണത്തെ ഗൂഗിൾ പിക്സൽ സീരീസ് ഫോണുകൾ രണ്ടാഴ്ച മുൻപ് ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെടുകയും കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട്, ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോർ എന്നിവ വഴിയാണ് പിക്സൽ 10 സീരീസ് (Google Pixel 10 Series ) വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

പിക്സൽ 10 സീരീസ് ഫോണുകൾ

നാല് സ്മാർട്ട്ഫോണുകൾ പിക്സൽ 10 സീരീസിൽ ഉണ്ട്. പിക്സൽ 10 (Google Pixel 10), പിക്സൽ 10 പ്രോ (Pixel 10 Pro), പിക്സൽ 10​ പ്രോ XL (Pixel 10 Pro XL), പിക്സൽ 10 പ്രോ ഫോൾഡ് (Google Pixel 10 Pro Fold) എന്നിവയാണ് അ‌വ. ഇതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുന്ന മോഡൽ പിക്സൽ 10 ആണ്.

ഗൂഗിളിന്റെ അ‌ല്ലേ ഫോൺ, ട്രെൻഡ് ആകാതിരിക്കുമോ; പിക്സൽ 10 തരംഗം

ഫ്ലിപ്പ്കാർട്ടിൽ ട്രെൻഡിങ്

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഏറെ ട്രെൻഡിങ്ങായി പിക്സൽ 10 മുന്നേറിക്കൊണ്ടിരിക്കുന്നു. ട്രെൻഡിങ് എന്ന ടാഗ്​ലൈനോടെയാണ് ഫ്ലിപ്പ്കാർട്ട് ഈ പിക്സൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച ഫീച്ചറുകളും ഗൂഗിളിന്റെ ശക്തമായ എഐ ഫീച്ചറുകളുടെ പിൻബലവും പുതിയ ആൻഡ്രോയിഡ് 16 ഒഎസിന്റെ സാന്നിധ്യവുമെല്ലാം പിക്സൽ 10ന്റെ ആകർഷണങ്ങളാണ്.

12GB റാം+ 256GB സ്റ്റോറേജ്

ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആകർഷകമായ ചില ഡിസ്കൗണ്ട് ഓഫറുകളും ഉണ്ട്. യുപിഐ പേയ്മെന്റുകൾക്ക് 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

ഗൂഗിളിന്റെ അ‌ല്ലേ ഫോൺ, ട്രെൻഡ് ആകാതിരിക്കുമോ; പിക്സൽ 10 തരംഗം

കൂടാതെ 4000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകുന്ന മറ്റ് ചില ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒബ്‌സിഡിയൻ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഇൻഡിഗോ കളർ ഓപ്ഷനുകളിൽ ആണ് പിക്സൽ 10 വാങ്ങാൻ ലഭ്യമാകുക. ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 3nm പ്രൊസസർ ആണ് പിക്സൽ 10ന്റെ കരുത്ത്.

6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് ഇത് എത്തിയിരിക്കുന്നത്. 7 വർഷത്തേക്ക് ആൻഡ്രോയിഡും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

പിക്സൽ 10ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 48MP മെയിൻ ക്യാമറ, 13MP 120° അൾട്രാ-വൈഡ് ക്യാമറ, 10.8MP 5x ടെലിഫോട്ടോ ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 10.5MP 95° ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഗൂഗിളിന്റെ അ‌ല്ലേ ഫോൺ, ട്രെൻഡ് ആകാതിരിക്കുമോ; പിക്സൽ 10 തരംഗം

29W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4970mAh ബാറ്ററി, 15W Qi2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ്, ഫേസ് അൺലോക്ക്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം (നാനോ + eSIM), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NA, 4G VoLTE, USB ടൈപ്പ് C 3.2 എന്നിവയും ഇതിലുണ്ട്. സാറ്റലൈറ്റ് SOS ഫീച്ചർ പിക്സൽ 10ൽ ഉണ്ടെങ്കിലും യുഎസിൽ മാത്രമേ ലഭ്യമാകൂ.

More from GizBot

Best Mobiles in India

English summary
Google Pixel 10 is listed as trending on Flipkart. Its 12GB RAM + 256GB storage model is priced at Rs 79,999 in India. The Pixel 10 is available for sale in India via Flipkart, Google India online store, and offline stores. The Pixel 10 is available to buy in Obsidian, Frost, Lemongrass, and Indigo color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X