Home
Mobile

ആരെയും വെല്ലുവിളിക്കുന്ന രണ്ട് ചുണക്കുട്ടികൾ! പിക്സൽ 10 പ്രോ, 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു

ഗൂഗിൾ തങ്ങളുടെ പിക്സൽ നിരയിലേക്ക് പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പിക്സൽ 9 സീരീസിന്റെ പിൻഗാമിയായി പിക്സൽ 10 സീരീസ് ഫോണുകളാണ് ഇന്ന് നടന്ന ലോഞ്ച് ഇവന്റിൽ ഇന്ത്യയിലും ആഗോള തലത്തിലും അ‌വതരിപ്പിച്ചിരിക്കുന്നത്. പിക്സൽ 10 (Google Pixel 10), പിക്സൽ 10 പ്രോ (Pixel 10 Pro), പിക്സൽ 10​ പ്രോ XL (Pixel 10 Pro XL) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളും പിക്സൽ 10 പ്രോ ഫോൾഡ് (Google Pixel 10 Pro Fold) എന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുമാണ് പിക്സൽ 10 സീരീസിൽ എത്തിയിരിക്കുന്നത്. 7 വർഷത്തേക്ക് ആൻഡ്രോയിഡും സുരക്ഷാ അപ്‌ഡേറ്റുകളും എല്ലാ മോഡലുകൾക്കും ലഭിക്കും.

ഗൂഗിൾ പിക്‌സൽ 10 പ്രോ, 10 പ്രോ XL ഫീച്ചറുകൾ

പിക്‌സൽ 10 പ്രോയിൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് (1280 x 2856 പിക്‌സലുകൾ) 1.5K LTPO AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. 2200 nits (HDR)/ 3300 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഗൂഗിളിന്റെ ചുണക്കുട്ടികൾ! പിക്സൽ 10 പ്രോ, 10 പ്രോ XL എന്നിവ എത്തി

പിക്സൽ 10 പ്രോ എക്സ്എൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1344 x 2992 പിക്സലുകൾ) QHD+ AMOLED ഡിസ്പ്ലേ, 2200 നിറ്റ്സ് (എച്ച്ഡിആർ) / 3300 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

ടൈറ്റൻ M2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 3nm പ്രോസസർ ആണ് ഈ പ്രോ മോഡലുകളുടെ കരുത്ത്. 16GB LPDDR5X റാം, 128GB (പിക്സൽ 10 പ്രോയിൽ മാത്രം) / 256GB / 512GB / 1TB സ്റ്റോറേജ് ഓപ്ഷനുകളും ഈ പ്രോ മോഡലുകളിൽ നൽകിയിരിക്കുന്നു.

ഈ പ്രോ മോഡലുകളിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/3″ സാംസങ് GNV സെൻസറുള്ള 50MP മെയിൻ ക്യാമറ(ƒ/1.7 അപ്പേർച്ചർ, OIS, LDAF) ആണ് ഉള്ളത്. 48MP 1/2.51″ സോണി IMX858 സെൻസറുള്ള അൾട്രാ-വൈഡ് ക്യാമറയും (ƒ/2.8 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ) ഇതോടൊപ്പം എത്തുന്നു.

48MP 5x ടെലിഫോട്ടോ ക്യാമറയാണ് ഇതിലെ മൂന്നാമത്തെ ക്യാമറ. ഇത് 1/2.55″ സോണി IMX858 സെൻസർ (ƒ/2.8 അപ്പേർച്ചർ, OIS, പ്രോ റെസല്യൂഷൻ സൂം 100x വരെ, 10-ബിറ്റ് HDR റെക്കോർഡിംഗ്, സിനിമാറ്റിക് ബ്ലർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്, 8K വീഡിയോ റെക്കോർഡിംഗ്) സഹിതം എത്തുന്നു.

ഫ്രണ്ടിൽ 1/2.51″ സോണി IMX858 സെൻസറുള്ള 42MP 103° സെൽഫി ക്യാമറയാണ് പ്രോ മോഡലുകളിൽ ഉള്ളത്. ഇത് ഓട്ടോഫോക്കസ്, 4K 60 fps വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളോടെ എത്തുന്നു. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, താപനില സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ് എന്നിവയും ഈ പ്രോ മോഡലുകളുടെ ഫീച്ചറുകളിൽപ്പെടുന്നു.

ഗൂഗിളിന്റെ ചുണക്കുട്ടികൾ! പിക്സൽ 10 പ്രോ, 10 പ്രോ XL എന്നിവ എത്തി

ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 7 802.11be (2.4/5/ 6 GHz), യുഎസ്ബി ടൈപ്പ് C 3.2 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 10 പ്രോ മോഡലിൽ 29W വയർഡ് ഫാസ്റ്റ് ചാർജിങ്, 15W Qi2 പിക്സൽസ്നാപ്പ് വയർലെസ് ചാർജിങ് പിന്തുണ​കളോടെ 4870mAh ബാറ്ററിയാണ് ഉള്ളത്.

പിക്സൽ 10 പ്രോ XL മോഡലിൽ 39W വയർഡ് ഫാസ്റ്റ് ചാർജിങ്, 25W Qi2 പിക്സൽസ്നാപ്പ് വയർലെസ് ചാർജിങ് പിന്തുണകളുള്ള 5200mAh ബാറ്ററി നൽകിയിരിക്കുന്നു. ഒബ്സിഡിയൻ, പോർസലൈൻ (Pixel 10 Pro മാത്രം), മൂൺസ്റ്റോൺ, ജേഡ് കളർ ഓപ്ഷനുകളിൽ ഇവ വാങ്ങാനാകും.

ഗൂഗിൾ പിക്സൽ 10 പ്രോയുടെ സിംഗിൾ 256GB മോഡലിന് ഇന്ത്യയിൽ 1,09,999 രൂപ വിലയുണ്ട്. യുഎസിൽ പിക്സൽ 10 പ്രോയുടെ 128GB മോഡലിന് 999 ഡോളർ (ഏകദേശം 86,980 രൂപ), 1TB മോഡലിന് 1449 ഡോളർ (ഏകദേശം 1,26,130 രൂപ) എന്നിങ്ങനെയാണ് വില.

ഗൂഗിളിന്റെ ചുണക്കുട്ടികൾ! പിക്സൽ 10 പ്രോ, 10 പ്രോ XL എന്നിവ എത്തി

ഗൂഗിൾ പിക്സൽ 10 പ്രോ XL വില ഇന്ത്യയിൽ 256GB മോഡലിന് 1,24,999 രൂപയും 512GB മോഡലിന് 1,39,999 രൂപയുമാണ്. യുഎസിൽ 256GB മോഡലിന് 1199 ഡോളറും (ഏകദേശം 1,04,360 രൂപ), 1TB മോഡലിന് 1549 ഡോളറും (ഏകദേശം 1,34,840 രൂപ) വിലവരും.

പിക്സൽ 10 സീരീസ് ലഭ്യത

പിക്സൽ 10 സീരീസ് ഫോണുകൾ ഇന്ന് (ഓഗസ്റ്റ് 20) മുതൽ ഫ്ലിപ്പ്കാർട്ട്, ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോർ എന്നിവയിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാൻ ലഭ്യമാണ്. പിക്സൽ 10 സീരീസിനുള്ള പിക്സൽസ്നാപ്പ് കേസിന് 4,900 രൂപയും, പിക്സൽസ്നാപ്പ് ചാർജറിന് 4500 രൂപയും, പിക്സൽസ്നാപ്പ് ചാർജർ വിത്ത് സ്റ്റാൻഡിന് 6,939 രൂപയും, പിക്സൽസ്നാപ്പ് റിംഗ് സ്റ്റാൻഡിന് 2,979 രൂപയുമാണ് വില.

More from GizBot

Best Mobiles in India

English summary
Google Pixel 10 Pro, and Pixel 10 Pro XL have been launched in India and globally. The single 256GB model of Pixel 10 Pro is priced at Rs 1,09,999 in India, the Pixel 10 Pro XL 256GB model is priced at Rs 1,24,999, and the 512GB model is priced at Rs 1,39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X