ഐഫോൺ 17 സീരീസ് ആവേശം കുറഞ്ഞപ്പോൾ വജ്രായുധം ഇറക്കി ഗൂഗിൾ! പിക്സൽ 10 പ്രോ ഫോൾഡ് വിൽപ്പന ആരംഭിച്ചു
ഗൂഗിൾ തങ്ങളുടെ പിക്സൽ 10 സീരീസിൽ പുറത്തിറക്കിയ പിക്സൽ 10 പ്രോ ഫോൾഡ് (Google Pixel 10 Pro Fold) ലോഞ്ച് ചെയ്ത് ഏതാണ്ട് രണ്ട് മാസത്തിന് ശേഷം ഒടുവിൽ ഇന്ത്യയിലും ആഗോളതലത്തിലും വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഈ വർഷം ഓഗസ്റ്റിലാണ് പിക്സൽ 10 സീരീസ് അവതരിപ്പിക്കപ്പെട്ടത്. ആകെ നാല് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നീ മോഡലുകളും ഫോൾഡബിൾ സമാർട്ട്ഫോണായ പിക്സൽ 10 പ്രോ ഫോൾഡും ആണ് അതിൽ ഉൾപ്പെടുന്നത്.
ഇതിൽ ഫോൾഡ് ഒഴികെയുള്ള മോഡലുകൾ ലോഞ്ചിന് പിന്നാലെ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ഉൾപ്പെടെ വിൽപ്പന ആരഭിച്ചിരുന്നു. എന്നാൽ ഫോൾഡ് മോഡൽ ഏതാണ്ട് രണ്ട് മാസത്തിനിപ്പുറമാണ് വിൽപ്പനയ്ക്കായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി സ്മാർട്ട്ഫോൺ ആരാധകർ മുഴുവൻ ഐഫോൺ 17 സീരീസിന്റെ പിന്നാലെയായിരുന്നു.

ഐഫോൺ 17 സീരീസ് ഇറങ്ങിയ സമയത്തായിരുന്നു എത്തുന്നത് എങ്കിൽ ഒരുപക്ഷേ ആ ബഹളത്തിൽ ഫോൾഡിന്റെ വരവ് ഒരുപക്ഷേ മുങ്ങിപ്പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഐഫോൺ മോഡലുകളുടെ ആവേശം അൽപ്പം ഒതുങ്ങിയതിനാൽ വിപണിയുടെ ശ്രദ്ധ നേടാൻ ഈ പിക്സൽ ഫോൾഡബിൾ ഫോണിന് കഴിഞ്ഞേക്കും. മികച്ച ഫീച്ചറുകളുമായി ഐഫോണുകളെ വെല്ലുവിളിക്കാൻ ശേഷിയോടെയാണ് ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് പുറത്തിറക്കിയിരിക്കുന്നത്.
ലഭ്യതയും വിലയും
ഗൂഗിളിന്റെ ഇന്ത്യയിലെ ഓൺലൈൻ സ്റ്റോറിൽ ഇപ്പോൾ പിക്സൽ 10 പ്രോ ഫോൾഡ് വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ 256GB മോഡലിന് 1,72,999 രൂപയാണ് ഇന്ത്യയിലെ വില. മൂൺസ്റ്റോൺ കളർ ഓപ്ഷനിലാണ് ലഭ്യമാകുക. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.
ലോഞ്ച് ഓഫർ
HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് EMI പർച്ചേസുകൾക്കൊപ്പം 10,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 5000 രൂപ എക്സ്ചേഞ്ച് ബോണസ്, 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുകൾ എന്നിവയാണ് ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ ലോഞ്ച് ഓഫറുകൾ. ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ് പിക്സൽ 10 പ്രോ ഫോൾഡ്.
പ്രധാന ഫീച്ചറുകൾ
120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 8-ഇഞ്ച് (2076 x 2152 പിക്സലുകൾ) QHD+ സൂപ്പർ ആക്റ്റുവ ഫ്ലെക്സ് OLED LTPO ഡിസ്പ്ലേ, 1,800 നിറ്റ്സ് വരെ (HDR) / 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, അൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുള്ള ഇന്റേണൽ ഡിസ്പ്ലേ ഇതിലുണ്ട്.
120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.4-ഇഞ്ച് (1080 x 2364 പിക്സലുകൾ) FHD+ ആക്റ്റുവ OLED ഡിസ്പ്ലേ, 2,000 നിറ്റ്സ് വരെ (HDR) / 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയോടുകൂടിയ എക്സ്റ്റേണൽ കവർ ഡിസ്പ്ലേയാണ് പിക്സൽ 10 പ്രോ ഫോൾഡിലുള്ളത്.

ടൈറ്റാൻ M2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 പ്രൊസസർ ആണ് ഈ പിക്സൽ 10 സീരീസിലെ ടോപ് മോഡലിന്റെ കരുത്ത്. 16GB LPDDR5X റാം, 256GB/512GB/1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 7 വർഷത്തേക്ക് ഒഎസ്, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ ഇതിന് നൽകും.
48 MP വൈഡ് ക്യാമറ, 10.5 MP അൾട്രാ വൈഡ് വിത്ത് മാക്രോ ഫോക്കസ് ക്യാമറ, 10.8 MP 5x ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 48MP പിൻ ക്യാമറ 1/1.95″ സാംസങ് GN8 സെൻസർ, ƒ/1.7 അപ്പേർച്ചർ, OIS എന്നിവ സഹിതം എത്തുന്നു. 10.5MP 127° അൾട്രാ-വൈഡ് ക്യാമറയ്ക്ക് 1/3.4″ സാംസങ് 3J1 സെൻസർ, ƒ/2.2 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ എന്നിവയുണ്ട്.

10.8MP 5x ടെലിഫോട്ടോ ക്യാമറ, 1/3″ സാംസങ് 3J1 സെൻസർ, ƒ/3.1 അപ്പേർച്ചർ, OIS എന്നിവ സഹിതം എത്തുന്നു. 20x വരെ സൂപ്പർ റെസല്യൂഷൻ സൂം, 10-ബിറ്റ് HDR റെക്കോർഡിംഗ്, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലെ റിയർ ക്യാമറകൾ വാഗ്ദാനം ചെയ്യുന്നു. 1/3.94″ സാംസങ് 3K1 സെൻസറുള്ള 10MP ഫ്രണ്ട്, ഇന്നർ ക്യാമറകളും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 7 802.11be (2.4/5 / 6GHz), ബ്ലൂടൂത്ത് 6 LE, അൾട്രാ-വൈഡ്‌ബാൻഡ് ചിപ്പ്, ഡ്യുവൽ ബാൻഡ് GNSS, USB ടൈപ്പ് C 3.2, 23W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,015mAh ബാറ്ററി, 15W Qi2 Pixelsnap വയർലെസ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








