Home
Mobile

ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലെ പുതിയ താരം! പിക്സൽ 10 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഗൂഗിൾ തങ്ങളുടെ മെയ്ഡ് ​ബൈ ഗൂഗിൾ ഇവന്റിൽ പുതിയ പിക്സൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പിക്സൽ 9 സീരീസിന്റെ പിൻഗാമിയായി പിക്സൽ 10 സീരീസാണ് എത്തിയിരിക്കുന്നത്. ഈ സീരീസിൽ നാല് മോഡലുകൾ ഉൾപ്പെടുന്നു. അ‌തിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയുടെ പുതിയ താരമാകാൻ ഒരുങ്ങി പിക്സൽ 10 പ്രോ ഫോൾഡ് (Google Pixel 10 Pro Fold) മോഡൽ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്നു. പിക്സൽ 10 (Pixel 10), പിക്സൽ 10 പ്രോ (Pixel 10 Pro), പിക്സൽ 10​ പ്രോ XL (Pixel 10 Pro XL) എന്നിവയാണ് മറ്റ് മോഡലുകൾ.

ഏറ്റവും പുതിയ ഗൂഗിൾ ടെൻസർ ജി5 ചിപ്പ് ആണ് ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ കരുത്ത്. എയ്‌റോസ്‌പേസ്-ഗ്രേഡ് ഉയർന്ന കരുത്തുള്ള അലുമിനിയം അലോയ് കവറും സിൽക്കി മേറ്റ് ഗ്ലാസ് ബാക്കും ഉള്ള മൾട്ടി-അലോയ് സ്റ്റീൽ ബോഡി ഇതിനുണ്ട്. ഫ്ലൂയിഡ് ഫ്രിക്ഷൻ ഹിഞ്ച് ആണ് ഈ ഫോൾഡബിൾ ഫോണിലുള്ളത്. അത് പൂർണ്ണമായും പരന്നതും തുറക്കുമ്പോൾ വെറും 5.2 മില്ലിമീറ്ററുമാണ്.

പുതിയ താരം! പിക്സൽ 10 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ പ്രധാന ഫീച്ചറുകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 8-ഇഞ്ച് (2076 x 2152 പിക്സലുകൾ) QHD+ സൂപ്പർ ആക്റ്റുവ ഫ്ലെക്സ് OLED LTPO ഡിസ്പ്ലേ ഇതിലുണ്ട്. ഇത് 1,800 നിറ്റ്സ് (HDR) / 3,000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ് സഹിതം എത്തുന്നു. സുരക്ഷയ്ക്കായി അ‌ൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്ഷൻ സജ്ജീകരിച്ചിരിക്കുന്നു.

120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.4-ഇഞ്ച് (1080 x 2364 പിക്സലുകൾ) FHD+ ആക്റ്റുവ OLED ഔട്ടർ ഡിസ്പ്ലേ 2,000 നിറ്റ്സ് വരെ (HDR) / 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതം നൽകിയിരിക്കുന്നു.

പുതിയ താരം! പിക്സൽ 10 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടൈറ്റൻ M2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 പ്രൊസസർ ആണ് ഈ ഗൂഗിൾ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. 16GB LPDDR5X റാം, 256GB/512GB/1TB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സീരീസിലെ മറ്റ് മോഡലുകളെപ്പോലെ 7 വർഷത്തേക്ക് ഒഎസ്, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

1/1.95″ സാംസങ് GN8 സെൻസർ സെൻസറുള്ള 48MPമെയിൻ ക്യാമറ (ƒ/1.7 അപ്പേർച്ചർ, OIS), 1/3.4″ സാംസങ് 3J1 സെൻസറുള്ള 10.5MP 127° അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ), 1/3″ സാംസങ് 3J1 സെൻസറുള്ള 10.8MP 5x ടെലിഫോട്ടോ ക്യാമറ (ƒ/3.1 അപ്പേർച്ചർ, OIS, 20xവരെ സൂപ്പർ റെസല്യൂഷൻ സൂം, 10-ബിറ്റ് HDR റെക്കോർഡിംഗ്, 4K 60fps വീഡിയോ റെക്കോർഡിംഗ്) എന്നിവയടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം.

സെൽഫിക്കും മറ്റുമായി 1/3.94″ സാംസങ് 3K1 സെൻസർ, ƒ/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്, ഫേസ് അൺലോക്ക് എന്നിവയുള്ള 10MP ഫ്രണ്ട്, ഇന്നർ ക്യാമറകളും പിക്സൽ 10 പ്രോ ഫോൾഡിൽ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

പുതിയ താരം! പിക്സൽ 10 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 7 802.11be (2.4/5 / 6GHz), ബ്ലൂടൂത്ത് 6 LE, അൾട്രാ-വൈഡ്‌ബാൻഡ് ചിപ്പ്, ഡ്യുവൽ ബാൻഡ് GNSS, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB ടൈപ്പ് C 3.2, NFC, 23W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,015mAh ബാറ്ററി, 15W Qi2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്: വിലയും ലഭ്യതയും

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ 256GB മോഡലിന് ഇന്ത്യയിൽ 1,72,999 രൂപയാണ് വില, ഇത് മൂൺസ്റ്റോൺ നിറത്തിൽ മാത്രമേ ലഭ്യമാകൂ. യുഎസിൽ, ഇതേ മോഡലിന് 1799 ഡോളർ (ഏകദേശം 1,56,590 രൂപ) ആണ് വില. 2025 ഒക്ടോബറിൽ ഇത് ഇന്ത്യയിലും ആഗോള വിപണികളിലും ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Google Pixel 10 Pro Fold has been launched in India. The 10 Pro Fold is powered by the latest Google Tensor G5 chip. The 256GB model of the Pixel 10 Pro Fold is priced at Rs 1,72,999 in India. In the US, the same model is priced at $1,799 (roughly Rs 1,56,590). It will be available in India and global markets in October 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X