Home
Mobile

ആരംഭിച്ചു കേട്ടോ...! 3000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 10a ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഗൂഗിൾ കഴിഞ്ഞ മാസം അ‌വസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്ത തങ്ങളുടെ പിക്സൽ 10 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായ ഗൂഗിൾ പിക്സൽ 10a ഇന്ന് (മാർച്ച് 6) മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട്, ഗൂഗിൾ ഇന്ത്യ ഓൺ​ലൈൻ സ്റ്റോർ, രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിലർമാർ എന്നിവ വഴി ഈ ഗൂഗിൾ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 10a യുടെ സിംഗിൾ 256GB വേരിയന്റിന് 49,999 രൂപയാണ് വില.

HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗൂഗിൾ പിക്സൽ 10a പർച്ചേസ് ചെയ്യുമ്പോൾ 3,000 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. കൂടാതെ 3,000 രൂപ എക്സ്ചേഞ്ച് ബോണസ്, തിരഞ്ഞെടുത്ത ബാങ്കിംഗ്- ഫിനാൻസിംഗ് പാർട്നർമാർ വഴി 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനുകൾ എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്.

3000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 10a ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഒബ്സിഡിയൻ, ഫോഗ്, ലാവെൻഡർ, ബെറി കളർ ഓപ്ഷനുകളിൽ ആണ് പിക്സൽ 10a എത്തിയിട്ടുള്ളത്. പ്രീമിയം മോഡലുകളെക്കാൾ അ‌ൽപ്പം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതും എന്നാൽ പ്രീമിയം നിലവാരം പുലർത്തുന്നതുമാണ് പിക്സൽ a സീരീസ് ഫോണുകൾ. ആ നിരയിലെ ഏറ്റവും പുതിയ കണ്ണിയായ പിക്സൽ 10a ശക്തമായ ഫീച്ചറുകളുമായി തന്നെയാണ് എത്തിയിരിക്കുന്നത്.

ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 10a യുടെ കരുത്ത്. 48MP മെയിൻ ക്യാമറ 1/1.95″ സെൻസർ (f/1.7 അപ്പേർച്ചർ, OIS), 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

3000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 10a ഇന്ത്യയിൽ വിൽപ്പന തുടങ്ങി

96.5° അൾട്രാ-വൈഡ് ലെൻസുള്ള 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) പിക്സൽ 10a ​-യിൽ ഉണ്ട്. 6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 6.0, GPS, USB ടൈപ്പ് C 3.2, NFC എന്നീ ഫീച്ചറുകളും പിക്സൽ 10a -യിൽ ഉണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും ഈ മോഡലിന് ലഭിക്കും. 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 5100mAh ബാറ്ററി പിക്സൽ 10a യ്ക്ക് ഉണ്ട്. മുൻ മോഡലിൽ ഫാസ്റ്റ് ചാർജിംഗ് പിന്തുണ 23W ആയിരുന്നത് ഇപ്പോൾ 30W ആയി ഉയർത്തി.

3000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 10a ഇന്ത്യയിൽ വിൽപ്പന തുടങ്ങി

വയർലെസ് ചാർജിങ് മുൻ മോഡലിൽ 7.5W ആയിരുന്നത് ഇപ്പോൾ 10W ആയി അപ്‌ഗ്രേഡ് ചെയ്‌തു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിങ് ഈ പിക്സൽ ഫോണിനുണ്ട്. 153.9 x 73 x 9mm വലിപ്പവും 183g ഭാരവും ആണ് പിക്സൽ 10a -യ്ക്ക് ഉള്ളത്.

More from GizBot

Best Mobiles in India

English summary
The Google Pixel 10a has gone on sale in India starting today. Its single 256GB variant is priced at Rs 49,999. There is a cashback of Rs 3,000 on purchase using an HDFC Bank credit card. There is also an exchange bonus of Rs 3,000 and 24-month no-cost EMI options available through select banking and financing partners as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X