സാക്ഷാൽ ഗൂഗിളിന്റെ പുതുപുത്തൻ പിക്സൽ ഫോൺ; ഗൂഗിൾ പിക്സൽ 10a ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഗൂഗിൾ തങ്ങളുടെ പിക്സൽ നിരയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 10a (Google Pixel 10a) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിനകം ലോഞ്ച് ചെയ്ത പിക്സൽ 10 സീരീസിനോട് അനുബന്ധമായിട്ടാണ് ഈ 10a എത്തിയിരിക്കുന്നത്. സീരീസിലെ മറ്റ് പ്രധാന മോഡലുകളെ അപേക്ഷിച്ച് താങ്ങാനാകുന്ന വിലയിൽ ലഭ്യമാകും എന്നതാണ് പിക്സൽ 10a മോഡലിന്റെ പ്രത്യേകത. ഐഫോൺ നിരയിൽ ഇപ്പോൾ E മോഡലുകൾ (മുൻപ് SE) പോലെയും ഗാലക്സി നിരയിൽ FE മോഡലുകൾ പോലെയുമാണ് പിക്സൽ നിരയിൽ a സീരീസ് ഫോണുകളുടെ സ്ഥാനം.
അതായത് പ്രീമിയം മോഡലുകളെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതും എന്നാൽ പ്രീമിയം നിലവാരം പുലർത്തുന്നതുമായ സ്പെഷൽ മോഡലുകളാണ് a സീരീസിൽ എത്താറുള്ളത്. ഇതിനകം എത്തിയ ഗൂഗിൾ പിക്സൽ സീരീസ് എ മോഡലുകളിൽ വലിയ ജനപ്രീതി നേടിയ നിരവധി മോഡലുകളുണ്ടായിട്ടുണ്ട്, ആ നിരയിലേക്ക് ഏറ്റവും പുതിയതായി ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്ന ഫോണാണ് പിക്സൽ 10a.

ഗൂഗിൾ ടെൻസർ G4 ചിപ്സെറ്റ് ആണ് പിക്സൽ 10a യുടെ കരുത്ത്. കൂടാതെ ടൈറ്റൻ M2 സുരക്ഷാ ചിപ്പും ഉണ്ട്. ഇതിന്റെ യുഎസ് മോഡൽ സാറ്റലൈറ്റ് SOS ഫീച്ചർ സഹിതമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു പിക്സൽ എ-സീരീസ് ഫോണിന് ഇതാദ്യമായാണ് സാറ്റലൈറ്റ് SOS ലഭ്യമായിരിക്കുന്നത്.
പിക്സൽ 10a-യിൽ 48MP പിൻ ക്യാമറയും OIS-ഉം നിലനിർത്തിയിട്ടുണ്ട്, 13MP അൾട്രാ-വൈഡ് സെക്കൻഡറി ക്യാമറയും ഉൾപ്പെടെയുള്ള ക്യാമറ സജ്ജീകരണവും 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 5100mAh ബാറ്ററിയും ഉണ്ട്. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ പിന്തുണയും ഈ ഗൂഗിൾ ഫോണിന് ലഭിക്കും.

പ്രധാന ഫീച്ചറുകൾ
6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് ഈ പിക്സൽ ഫോണിന്റെ കരുത്ത്.
8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും ഈ മോഡലിന് ലഭിക്കും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിങ് ഇതിനുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 10a മോഡലിൽ ഉള്ളത്. അതിൽ 48MP മെയിൻ ക്യാമറ 1/1.95″ സെൻസർ (f/1.7 അപ്പേർച്ചർ, OIS), 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 96.5° അൾട്രാ-വൈഡ് ലെൻസുള്ള 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 6.0, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB ടൈപ്പ് C 3.2, NFC എന്നീ ഫീച്ചറുകളും പിക്സൽ 10a -യിൽ ഉണ്ട്.
30 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 5100mAh ബാറ്ററി പിക്സൽ 10a മോഡലിലുണ്ട്. മുൻ മോഡലിൽ ഫാസ്റ്റ് ചാർജിംഗ് പിന്തുണ 23W ആയിരുന്നത് ഇപ്പോൾ 30W ആയി ഉയർത്തി, കൂടാതെ വയർലെസ് ചാർജിംഗും 7.5W-ൽ നിന്ന് 10W ആയി അപ്‌ഗ്രേഡ് ചെയ്‌തു. 153.9 x 73 x 9mm വലിപ്പവും 183g ഭാരവും ഇതിനുണ്ട്. ഒബ്സിഡിയൻ, ഫോഗ്, ലാവെൻഡർ, ബെറി കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
വിലയും ലഭ്യതയും
ഗൂഗിൾ പിക്സൽ 10a മോഡലിന്റെ സിംഗിൾ 256GB വേരിയന്റിന് 49,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് 3,000 രൂപ ക്യാഷ്ബാക്ക് ഓഫർ ഉണ്ട്. കൂടാതെ 3,000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാൻസിംഗ് പാർട്നർമാർ വഴി 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
നിലവിൽ ഈ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട്, ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി പിക്സൽ 10a ഇപ്പോൾ പ്രീ ബുക്ക് ചെയ്യാം. ഓപ്പൺ സെയിൽ മാർച്ച് 6 മുതൽ ആണ് ആരംഭിക്കുക. ഓൺലൈനിന് പുറമേ രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിലർമാർ വഴിയും ഇത് വാങ്ങാനാകും. ഗൂഗിൾ പിക്സൽ അപ്‌ഗ്രേഡ് പ്രോഗ്രാമിലൂടെ ഈ പിക്സൽ ഫോൺ സ്വന്തമാക്കാനുള്ള സൗകര്യവും ഉണ്ട്.


Click it and Unblock the Notifications








