Home
Mobile

കുറഞ്ഞ വിലയുള്ള ഗൂഗിളിന്റെ ഫോൺ വരുന്നു; പിക്സൽ 10a ഫീച്ചറുകൾ ലീക്കായി

ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. പിക്സൽ നിരയിലെ വില കുറഞ്ഞ മോഡലുകൾ എത്തുന്ന എ സീരീസിൽ പുതിയ മോഡൽ ലോഞ്ചിന് തയാറെടുക്കുന്നു. പിക്സൽ 9എ -യുടെ പിൻഗാമിയായി പുതിയ പിക്സൽ 10a (Google Pixel 10a) മോഡൽ 2026​ -ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യപ്പെടും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ വരാൻ പോകുന്ന ഈ ഗൂഗിൾ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകൾ പുറത്തായിരിക്കുന്നു. പ്രമുഖ ടിപ്സ്റ്റർ @evleaks ആണ് ഇക്കാര്യങ്ങൾ ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന CAD-അധിഷ്ഠിത റെൻഡറുകൾ, ക്യാമറ ബമ്പും പിക്സൽ 9a നെ അപേക്ഷിച്ച് അൽപ്പം ചെറിയ ഡിസ്പ്ലേ ബെസലുകളും ഇല്ലാതെ പരിചിതമായ ഒരു ഡിസൈൻ ആണ് പിക്സൽ 10a-യ്ക്ക് ഉള്ളത് എന്ന് വെളിപ്പെടുത്തി. ഇപ്പോൾ പുറത്തുവന്ന ലീക്ക് റിപ്പോർട്ട് ഡിസ്പ്ലേ, ക്യാമറ, ബാറ്ററി വലുപ്പം എന്നിവയുടെ കാര്യത്തിൽ പിക്സൽ 9a യുടെ അതേ സ്പെസിഫിക്കേഷനുകൾ വരാൻ പോകുന്ന മോഡലിലും തുടരുമെന്ന് വെളിപ്പെടുത്തുന്നു.

കുറഞ്ഞ വിലയുള്ള ഗൂഗിളിന്റെ ഫോൺ വരുന്നു; പിക്സൽ 10a ഫീച്ചറുകൾ ലീക്കായി

പിക്സൽ 9a യിലെ 1,800 നിറ്റുകളേക്കാൾ അല്പം കൂടുതലായ 2,000 നിറ്റ്സ് HDR ബ്രൈറ്റ്‌നെസും പിക്സൽ 10a യിൽ ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തി. ടെൻസർ G5 ചിപ്സെറ്റ് ഉപയോഗിക്കുന്നതിന് പകരം പിക്സൽ 9a യിൽ ഉണ്ടായിരുന്ന ടെൻസർ G4 SoC ആണ് പിക്സൽ 10aയിലും നൽകിയിരിക്കുന്നത് എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്.

ഗൂഗിൾ പിക്സൽ 10aയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.285-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ HDR ബ്രൈറ്റ്നസ് എന്നിവ സഹിതമാകും ഇതിലെ ഡിസ്പ്ലേ എത്തുക. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആയിരിക്കും ഈ ഫോണിന്റെ കരുത്ത്.

8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ സഹിതമാകും ഈ ഗൂഗിൾ സ്മാർട്ട്ഫോൺ എത്തുക. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കി എത്തുന്ന ഈ ഫോണിന് 7 വർഷത്തെ OS, സുരക്ഷ, ഫീച്ചർ ഡ്രോപ്പ് അപ്ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്യും.

ഗൂഗിൾ പിക്സൽ 10aയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.7 അപ്പേർച്ചറുള്ള 48MP മെയിൻ ക്യാമറ, LED ഫ്ലാഷ്, OIS, f/2.2 അപ്പേർച്ചറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഉണ്ടാകും. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP സെൽഫി ക്യാമറയും 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ടാകും.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + eSIM), വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് എന്നിവയുള്ള 5100mAh ബാറ്ററി എന്നിവയും ഇതിൽ ഉണ്ടാകും.

5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 6, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB Type C 3.2, NFC എന്നിവയാണ് പിക്സൽ 10aയിൽ പ്രതീക്ഷിക്കുന്ന കണക്ടിവിറ്റി ഫീച്ചറുകൾ. മുൻപ് ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള പിക്സൽ a മോഡലുകളുടെ വില പരിഗണിക്കുമ്പോൾ വരാൻ പോകുന്ന പിക്സൽ 10a യുടെ വില ഏകദേശം 500 യുഎസ് ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Google is reportedly planning to launch the Pixel 10a smartphone in early 2026. Its features have now been revealed by tipster @evleaks. The phone will be powered by the Google Tensor G4 processor with a Titan M2 security chip. The leak reveals that the upcoming model will continue to have the same specifications as the Pixel 9a in terms of display, camera, and battery size.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X