Home
Mobile

ഇനി കളി ഗൂഗിൾ കാണിച്ച് തരും! പിക്സൽ 10a പ്രീ ഓഡർ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു

സാംസങ്ങിന്റെ ഫാൻ എഡിഷൻ മോഡലുകൾ പോലെയും ആപ്പിളിന്റെ പുതിയ ഇ സീരീസ് മോഡലുകൾ​ പോലെയും ഗൂഗിൾ തങ്ങളുടെ പ്രീമിയം മോഡലുകളുടെ വില കുറഞ്ഞ ബദൽ ഓപ്ഷനായി എ സീരീസ് ഫോണുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോൾ ഗൂഗിളിന്റെ പുതിയ എ സീരീസ് ഫോണായി പിക്സൽ 10a (Google Pixel 10a) വരാൻ പോവുകയാണ്. ഇതിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ഉൾപ്പെടെ ഫെബ്രുവരി 18ന് ആരംഭിക്കും എന്ന് കമ്പനി ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നു. വരാൻ പോകുന്ന ഈ ഗൂഗിൾ ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 1:29 ന് (ഇന്ത്യൻ സമയം) സൈൻ അപ്പ് ചെയ്യുന്ന ഗൂഗിൾ സ്റ്റോർ വരിക്കാർക്ക് പ്രീ-ഓർഡറുകൾ ആരംഭിക്കുന്ന ദിവസം തന്നെ ഓഫറിനെക്കുറിച്ചുള്ള ഒരു ഇമെയിൽ ലഭിക്കും. 'ഭാവിയിലെ ഓർഡറിനായി ആനുകൂല്യം അൺലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ പിക്സൽ 10a വാങ്ങലിൽ നിങ്ങൾ ഇത് പ്രയോഗിക്കേണ്ടതുണ്ട്,' എന്ന് ഗൂഗിൾ പറയുന്നു.

ഇനി കളി ഗൂഗിൾ കാണിച്ച് തരും! പിക്സൽ 10a പ്രീ ഓഡർ ഫെബ്രുവരി 18 മുതൽ

ക്യാമറ ബമ്പ്, മെറ്റൽ ഫ്രെയിം എന്നിവയില്ലാതെ പരിചിതമായ ഒരു ഡിസൈനിൽ നീല നിറത്തിലുള്ള പിക്സൽ 10a ടീസറിൽ കാണിച്ചിരിക്കുന്നു. ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച് ലീക്ക് റിപ്പോർട്ടുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ടെൻസർ G5 SoC ഉപയോഗിക്കുന്നതിന് പകരം പിക്സൽ 9a യിലെ ടെൻസർ G4 ചിപ്സെറ്റാണ് പിക്സൽ 10aയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന.

പിക്സൽ 10a - യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.285-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ HDR ബ്രൈറ്റ്നസ് എന്നിവയാകും ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഫീച്ചറുകൾ. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആകും ഈ ഫോണിന്റെ കരുത്ത്.

8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും പിക്സൽ 10aയിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കി എത്തുന്ന ഈ ഫോണിന് 7 വർഷത്തെ OS, സുരക്ഷ, ഫീച്ചർ ഡ്രോപ്പ് അപ്ഡേറ്റുകൾ ലഭ്യമാകും. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ് സഹിതമാകും ഇത് എത്തുക.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 10aയിൽ ഉണ്ടാകുക. അ‌തിൽ f/1.7 അപ്പേർച്ചറുള്ള 48MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ്, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ പ്രതീക്ഷിക്കുന്നു.

സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിൽ ഉണ്ടാകും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + eSIM) എന്നിവയും ഇതിലുണ്ടാകും.

5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 6, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB Type C 3.2, NFC, വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് എന്നിവയുള്ള 5100mAh ബാറ്ററി എന്നിവയാണ് പിക്സൽ 10a യിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ. ഏകദേശം 500 യുഎസ് ഡോളറായിരിക്കും ഇതിന്റെ വിലയെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
The Google Pixel 10a pre-order starts from February 18. The phone is expected to come with a Google Tensor G4 processor with Titan M2 security chip. Google Store subscribers who sign up by February 13th at 1:29PM IST will get an email about the offer on the day pre-orders begin. ‘You need to apply it to your Pixel 10a purchase to unlock a benefit for a future order,’ said the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X