ഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം

|

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ പിക്‌സൽ 4 എ അവലോകനത്തിനായി സ്മാർട്ഫോൺ പ്രേമികളുടെ കൈയിൽ ലഭിച്ചിരുന്നു. ഇതൊരു മിഡ്‌റേഞ്ച് ഹാർഡ്‌വെയർ ആയിരുന്നിട്ടും പ്രകടനം, യൂസർ എക്സ്‌പീരിയൻസ്, ക്യാമറകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ട് അമ്പരപ്പിക്കുകയാണുണ്ടായത്. ഈ വർഷം പിക്‌സൽ 5 എ നിലവിൽ ലഭ്യമല്ലാത്തതിനാൽ ഗൂഗിളിൾ ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് മികച്ച സ്മാർട്ട്‌ഫോണിനെ പ്രതിനിധീകരിക്കുന്നു. ഇപ്പോൾ, ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നിങ്ങൾക്ക് ഗൂഗിൾ പിക്‌സൽ 4 എ 5,000 രൂപ കിഴിവിൽ നൽകുന്നു. ഈ ഓഫറിനെ കുറിച്ചും സ്മാർട്ഫോണിനെ കുറിച്ചും ഇവിടെ വിശദമായി പരിശോധിക്കാം.

ഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം

5,000 രൂപ കിഴിവിൽ ഗൂഗിൾ പിക്‌സൽ 4 എ ഇപ്പോൾ നിങ്ങൾക്ക് 26,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൻറെ ഭാഗമായി മെയ് 7 വരെ മാത്രമേ ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുകയുള്ളു. ഇതിനുപുറമെ, നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് എച്ച്ഡിഎഫ്സി കാർഡ് അല്ലെങ്കിൽ ഇഎംഐ വഴി 10 ശതമാനം കിഴിവിൽ, അതായത് 1,000 രൂപ കിഴിവും ലഭിക്കുന്നതാണ്.

ഫ്ലിപ്കാർട്ടിൽ നിന്നും വൻ കിഴിവിൽ ഗൂഗിൾ പിക്‌സൽ 4 എ സ്വന്തമാക്കാം

ഫ്ലിപ്കാർട്ടിൽ നിന്നും വൻ കിഴിവിൽ ഗൂഗിൾ പിക്‌സൽ 4 എ സ്വന്തമാക്കാം

മൊബൈൽ ഫോട്ടോഗ്രാഫിക്കും സ്റ്റോക്ക് ആൻഡ്രോയിഡ് പ്രേമികൾക്കുമുള്ള ഒരു അടിപൊളി ഓഫറാണ് 26,999 രൂപ വിലയ്ക്ക് ഗൂഗിൾ പിക്‌സൽ 4 എ. 30,000 രൂപയിൽ താഴെയുള്ള ഈ സ്മാർട്ഫോൺ ഏറ്റവും മികച്ച ക്യാമറ പ്രകടനം നിങ്ങൾക്ക് നൽകുന്നു. ഐഫോൺ എസ്ഇയുടെ പ്രകടനവുമായി പൊരുത്തപ്പെടുന്ന സ്റ്റിൽ ഫോട്ടോഗ്രാഫിയ്ക്കായി 12 മെഗാപിക്സൽ ക്യാമറ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പിക്‌സൽ 4 എ വാങ്ങാനുള്ള മറ്റൊരു കാരണം ഗൂഗിൾ ആൻഡ്രോയിഡ് എക്സ്‌പീരിയസ് തന്നെയാണ്. ഒരു പിക്‌സൽ സ്മാർട്ഫോണിൽ ഗൂഗിൾ ഡെലിവർ ചെയ്യാൻ ആഗ്രഹിക്കുന്ന മികച്ച ആൻഡ്രോയിഡ് എക്സ്‌പീരിയൻസ് നേടാൻ നിങ്ങൾ സാധിക്കും. അതുകൊണ്ടുതന്നെ, നിങ്ങൾക്ക് അപ്ഡേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നു.

ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ഫോൺ

5.81 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്‌സൽ 4 എയ്ക്ക്. 19.5:9 ആസ്പെക്ട് റേഷ്യോയും 443 പിപിഐ പിക്‌സൽ ഡെൻസിറ്റിയും, എച്ച്ഡിആർ സപ്പോർട്ടും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. 6 ജിബി LPDDR4x റാമുമായി ജോടിയാക്കിയ ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തക്ഷമത നൽകുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ 4 എയിൽ ആപ്പുകളും ടെക്സ്റ്റ് മെസ്സേജുകൾ എളുപ്പത്തിലും വേഗത്തിലും കൈകാര്യം ചെയ്യാൻ ന്യൂ ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചർ പ്രീ-ബിൽറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ പിക്‌സൽ 4 എ 5 ജി: സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എ 5 ജി: സവിശേഷതകൾ

എഫ് / 1.7 ലെൻസും എൽഇഡി ഫ്ലാഷ് മൊഡ്യൂളുമുള്ള 12 മെഗാപിക്സൽ ക്യാമറയാണ് ഗൂഗിൾ പിക്‌സൽ 4 എയിൽ വരുന്നത്. ഡ്യുവൽ എക്‌സ്‌പോഷർ കണ്ട്രോൾ, പോർട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, നൈറ്റ് സൈറ്റ്, ഫ്യൂസ് ചെയ്ത വീഡിയോ സവിശേഷതകളുള്ള പ്രധാന ക്യാമറ എച്ച്ഡിആർ+ സപ്പോർട്ട് ചെയ്യുന്നു. ഏറ്റവും മികച്ച ഫോട്ടോകളും വിഡിയോകളും പകർത്തുവാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുണ്ട്. സെൽഫികൾ എടുക്കുവാൻ മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 4 എയിൽ 3,140mAh ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കാത്ത 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഗൂഗിൾ പിക്‌സൽ 4 എയ്ക്ക്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഗൂഗിൾ പിക്‌സൽ 4 എയിൽ 3,140mAh ബാറ്ററിയാണുള്ളത്. 4ജി വോൾട്ടേ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Pixel 4a is an incredible offer for mobile photography and stock Android fans, priced at Rs 26,999. For a smartphone under Rs 30,000, the Pixel 4a has one of the best, if not the best, camera efficiency.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X