ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4 എ 5G ഡിസൈൻ വിവരങ്ങളുമായി പുതിയ ഇമേജുകൾ പുറത്ത്
ഗൂഗിൾ പിക്‌സൽ 5 അടുത്ത മാസം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ഒപ്പം ഈ ഫോണിന് ചുറ്റുമുള്ള ചോർച്ചകൾ ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. ഗൂഗിൾ പിക്‌സൽ 4 എ 5 ജിയ്‌ക്കൊപ്പം പിക്‌സൽ 5 ന്റെ ഒരു ലൈവ് ഇമേജ് ഓൺലൈനിൽ ചോർന്നു. ഇത് ഈ ഹാൻഡ്‌സെറ്റിൻറെ ബാക്ക് പാനൽ രൂപകൽപ്പനയെക്കുറിച്ച് ഏതാനും വിവരങ്ങൾ ഈ ചോർന്ന ഇമേജുകൾ നൽകുന്നു. പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി എന്നിവ പിന്നിൽ ഒരുപോലെയാണ് കാണപ്പെടുന്നത്, രണ്ടാമത്തേതിന് അൽപ്പം വലിയ ഫോം ഫാക്ടർ ഉണ്ട്.

ഗൂഗിൾ പിക്‌സൽ 5 തിളങ്ങുന്ന ബാക്ക് പാനൽ ഫിനിഷാണ് കാണിക്കുന്നത്, അതേസമയം പിക്‌സൽ 4 എ 5 ജി പിന്നിൽ മാറ്റ് വൈറ്റ് പാനൽ കാണിക്കുന്നു. ഈ പുതിയ തത്സമയ ചിത്രം ആദ്യം റെഡിറ്റിൽ ചോർന്നെങ്കിലും ഉടൻ തന്നെ നീക്കം ചെയ്യപ്പെട്ടു. അതിനുമുൻപായി എക്സ്ഡിഎ ഡവലപ്പർമാർ ഇത് കണ്ടെത്തുകയും ചെയ്തു. കൂടാതെ, ചില പ്രധാന സവിശേഷതകളും ഇതിനൊപ്പം ചോർന്നതായി റിപ്പോർട്ട് പറയുന്നു. ഇമേജ് ലീക്ക് ഇടതുവശത്ത് പിക്‌സൽ 5 ഉം വലതുവശത്ത് അല്പം വലിയ പിക്‌സൽ 4 എ 5 ജി യും കാണിക്കുന്നു.

രണ്ട് ക്യാമറ സെൻസറുകൾ, പേര് വെളിപ്പെടുത്താത്ത ഒരു അധിക സെൻസർ, ഒരു ഫ്ലാഷ് ഉള്ളിൽ വരുന്ന സമാന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഈ രണ്ട് സ്മാർട്ഫോണുകളിലുമുണ്ട്. പുറകിലായി ഫിംഗർപ്രിന്റ് സെൻസറിനെ സൂചിപ്പിക്കുന്ന ഒരു ചെറിയ റിംഗ് ഔട്ട്‌ലൈനും ബാക്ക് പാനലിൽ ഉണ്ട്. ഗൂഗിൾ ലോഗോ രണ്ട് സ്മാർട്ഫോണുകളുടെയും താഴത്തെ ഭാഗത്താണ് വരുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെൻഡറുകളിൽ ചോർന്നതിന് സമാനമായ തിളക്കമുള്ള കറുത്ത കളർ ഫിനിഷാണ് പിക്‌സൽ 5ൽ കാണിക്കുന്നത്, കൂടാതെ പിക്‌സൽ 4 എ 5 ജി ഒരു വൈറ്റ് ഫിനിഷായി കാണപ്പെടും.

നേരത്തെ ചോർന്ന പിക്‌സൽ 5 റെൻഡറുകളും സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ ഡിസ്പ്ലേ വരുന്നതായി കാണിക്കുന്നു. ഈ രണ്ട് ഡിവൈസുകളുടെയും ചില പ്രധാന സവിശേഷതകൾ റെൻഡർ പങ്കിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഗൂഗിൾ പിക്‌സൽ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
90 ഹെർട്സ് ഡിസ്‌പ്ലേ, പ്ലാസ്റ്റിക് ബാക്ക് പാനൽ, റിയർ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഗൂഗിൾ പിക്‌സൽ 5ൽ വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അകത്ത് 8 ജിബി റാമുമായി ജോഡിയാക്കിയ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഡിവൈസിന് മികച്ച പ്രവർത്തക്ഷമത നൽകുന്നത്. ഗൂഗിൾ പിക്‌സൽ 5 ന് 12.2 മെഗാപിക്സലിന്റെ പ്രധാന സോണി ഐഎംഎക്സ് 363 ക്യാമറയും 0.5x വൈഡ് ആംഗിൾ ലെൻസുള്ള സെക്കൻഡറി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 481 ക്യാമറയും ഉള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ പിക്‌സൽ 5 എസിന് 8 മെഗാപിക്സൽ സോണി ഐഎംഎക്സ് 355 സെൻസർ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. ഗൂഗിൾ പിക്‌സൽ 5 ൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക് പിന്തുണയോടെ ഈ ഡിവൈസ് വരില്ലെന്ന് റെഡ്ഡിറ്റർ ടിപ്പ് ചെയ്തു.

ഗൂഗിൾ പിക്‌സൽ 4 എ 5G: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഗൂഗിൾ പിക്‌സൽ 4 എ 5 ജിയിൽ 60 ഹെർട്സ് ഡിസ്‌പ്ലേ പുതുക്കൽ നിരക്കും പിന്നിലെ ഫിംഗർപ്രിന്റ് സ്‌കാനറും വരുന്നു. 6 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 765 ജി SoC ചിപ്‌സെറ്റാണ് ഈ ഫോണിൻറെ കരുത്ത്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, പിക്‌സൽ 5ന് സമാനമായ ക്യാമറ സെറ്റപ്പ് കൊണ്ടുവരുന്നതിന് ഗൂഗിൾ പിക്‌സൽ 4 എ 5 ജി ടിപ്പ് ചെയ്‌തിരിക്കുന്നു. ഈ ഡിവൈസ് അൽപ്പം ചെറിയ 3,800 എംഎഎച്ച് ബാറ്ററിയുമായി വരൂമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക് ഈ ഫോണിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്. പിക്‌സൽ 4 എ 5 ജിക്ക് 499 ഡോളർ വിലയുണ്ടെന്ന് ഗൂഗിൾ ഇതിനകം സ്ഥിരീകരിച്ചു. പിക്‌സൽ 5 ന് എന്ത് വില വരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. സെപ്റ്റംബർ 30 ന് ഗൂഗിൾ രണ്ട് ഫോണുകളും വിപണിയിലെത്തിക്കുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








