Home
Mobile

ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4എ 5 ജി സെപ്റ്റംബർ 25ന് അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

പുതിയ ഗൂഗിൾ പിക്‌സൽ സ്മാർട്ട്ഫോണുകൾ ഈ മാസം എത്തുവാൻ തയ്യാറെടുക്കുകയാണ്. വോഡഫോൺ ജർമ്മനി ലിസ്റ്റിംഗിൽ നിന്ന് പുതുതായി ചോർന്ന വിവരമനുസരിച്ച്, ഗൂഗിൾ പിക്‌സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും. എന്നാൽ, ഗൂഗിൾ പിക്‌സൽ 5 എക്സ്എൽ ഡിവൈസിനെ കുറിച്ച് ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല. ഗൂഗിൾ അതേ ദിവസം തന്നെ പിക്‌സൽ 4 എ 5 ജി പ്രഖ്യാപിക്കും. ഈ രണ്ട് സ്മാർട്ട്ഫോണുകളും ബ്ലാക്ക് കളർ ഷെഡിൽ ലഭ്യമാകുമെന്ന് ചോർന്ന ചിത്രം കാണിക്കുന്നു.

ഗൂഗിൾ പിക്‌സൽ 5

നേരത്തെ ചോർച്ചകൾ പിക്‌സൽ 5 ന് രണ്ട് നിറങ്ങളിൽ അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ജി‌എസ് മാരീനയുടെ റിപ്പോർട്ട് അനുസരിച്ച്, ജർമ്മൻ യൂട്യൂബർ ടെക്ക് ചെക്ക് പിക്‌സൽ 5 ന് 630 യൂറോ വില വരുമെന്ന് അഭിപ്രായപ്പെട്ടു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റുമായി വരുന്ന ഒരു സ്മാർട്ഫോൺ എന്ന നിലയിൽ ഇത് അൽപ്പം ഉയർന്ന വിലയാണ് വഹിക്കുന്നതെന്ന അഭിപ്രായവുമുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പിക്‌സൽ 4 എ, പിക്‌സൽ 5 ഡിവൈസുകളുടെ ലോഞ്ച് ഗൂഗിൾ സൂചിപ്പിച്ചിരുന്നു.

ഗൂഗിൾ പിക്‌സൽ 4 എ

ഓഗസ്റ്റിൽ പിക്‌സൽ 4 എ ലോഞ്ചിന്റെ ഭാഗമായി ഫോണിന്റെ ലോഞ്ച് ടൈംലൈൻ പങ്കിട്ടു. അതിനുശേഷം ഒന്നിലധികം ചോർച്ചകൾ വരാനിരിക്കുന്ന ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള ഏതാനും വിശദാംശങ്ങൾ സ്ഥിരീകരിച്ചു. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി എന്നിവയുടെ ഒരു തത്സമയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് വരുവാൻ പോകുന്ന ഹാൻഡ്‌സെറ്റിൻറെ ബാക്ക് പാനൽ രൂപകൽപ്പനയെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്നു.

 ഗൂഗിൾ പിക്സൽ 5 സ്മാർട്ട്‌ഫോൺ

യുഎസ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പിക്‌സൽ 5 ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു. ഫ്രണ്ട് പേജ് ടെക്കിന്റെ അഭിപ്രായത്തിൽ, പിക്‌സൽ 5 പ്രോട്ടോടൈപ്പിന്റെ മുൻവശത്ത് ഡിസ്‌പ്ലേയുടെ മുകളിൽ ഇപ്പോഴും ഒരു ബെസെൽ വരുന്നു. ഗൂഗിൾ സോളി റഡാർ സാങ്കേതികവിദ്യ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഗൂഗിൾ പിക്‌സൽ 5: ചോർന്ന സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 5: ചോർന്ന സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 5 ഒ‌എൽ‌ഇഡി പാനലുമായി വരുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. കൂടാതെ, 90 ഹെർട്സ് റിഫ്രഷ് റേറ്റിനെയും ഇത് സപ്പോർട്ട് ചെയ്യുന്നു. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തുറ്റ പ്രവർത്തനക്ഷമത നൽകുന്നത്. ഈ ചിപ്‌സെറ്റ് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കും. മികച്ച ഫോട്ടോഗ്രാഫി എക്‌സ്‌പീരിയൻസിനായി അൾട്രാ വൈഡ് ലെൻസുമായി വരുന്ന 12.2 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾക്കൊള്ളുന്ന ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. സെൽഫികൾ പകർത്തുവാനായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കാം. സ്മാർട്ട്‌ഫോണിന് 4,000 എംഎഎച്ച് ബാറ്ററിയും വരുന്നു. പിക്‌സൽ 5 ഇന്ത്യയിലേക്ക് വരില്ലെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.

ഗൂഗിൾ പിക്‌സൽ 4 എ 5 ജി

ഗൂഗിൾ പിക്‌സൽ 4 എ 5 ജി

ഗൂഗിൾ പിക്‌സൽ 4 എ 5 ജി സ്മാർട്ഫോണിന് 487 യൂറോ വിലവരുന്നു. സാധാരണ 4 ജി പിക്‌സൽ 4 എയേക്കാൾ 150 യൂറോ കൂടുതലാണ്. എന്നാൽ, സവിശേഷതകളുടെ അടിസ്ഥാനത്തിൽ 4 എ 5ജി പിക്‌സൽ 5 പോലെത്തന്നെയാണ്. സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.2 ഇഞ്ച് ഡിസ്‌പ്ലേയ് വരുന്ന ഈ സ്മാർട്ഫോണിന്റെ പുറകിലായി ഒരു അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
This month, the next set of Pixel phones arrives. As per newly leaked information coming from a listing of Vodafone Germany, the Google Pixel 5 will be coming this month on September 25.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X