Home
Mobile

ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി സ്മാർട്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഗൂഗിളിൻറെ 2020 ഫ്രന്റ്ലൈൻ സ്മാർട്ട്ഫോണായി ഗൂഗിൾ പിക്‌സൽ 5 പുറത്തിറക്കി. പുതിയ പിക്‌സൽ സ്മാർട്ട്ഫോൺ പിക്‌സൽ 4 എ 5 ജിയ്‌ക്കൊപ്പം വരുന്നു. അത് പിക്‌സൽ 4 എയുടെ 5 ജി എഡിഷനാണ്. രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ടൈറ്റൻ എം സുരക്ഷാ ചിപ്പും ഈ ഡിവൈസുകളിൽ കമ്പനി നൽകിയിരിക്കുന്നു. ഒരേ ഡ്യുവൽ റിയർ ക്യാമറകളും 8 മെഗാപിക്സൽ സെൽഫി ക്യാമറയും വരുന്ന പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി എന്നിവയിൽ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈനാണ് വരുന്നത്.

48 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റി വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു പോർട്രെയിറ്റ് ലൈറ്റ് സവിശേഷതയും എക്‌സ്ട്രീം ബാറ്ററി സേവർ മോഡും (ഒരു ചെറിയ സെറ്റ് ആക്റ്റീവ് ആപ്ലിക്കേഷനുകൾ മാത്രം) കമ്പനി പുറത്തിറക്കി. ലൈനപ്പിലെ മികച്ച ഓപ്ഷനായി വരുന്ന പിക്‌സൽ 5 വയർലെസ് ചാർജിംഗ് സപ്പോർട്ട് നൽകുന്നു. ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്ക് ഐപി 68 സർട്ടിഫിക്കറ്റ് ലഭിച്ച അലുമിനിയം ബോഡിയാണ് ഈ ഹാൻഡ്‌സെറ്റിന്റെ ഡിസൈൻ വഹിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി: വില

ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി: വില

ഗൂഗിൾ പിക്സൽ 5 വില 699 ഡോളറിൽ (ഏകദേശം 51,400 രൂപ) ആരംഭിക്കുമ്പോൾ ഗൂഗിൾ പിക്സൽ 4 എ 5 ജി 499 ഡോളറിൽ (ഏകദേശം 37,000 രൂപ)ൽ നിന്ന് ആരംഭിക്കുന്നു. ഈ രണ്ട് ഫോണുകളും 5 ജി ഫീച്ചറുമായി ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജപ്പാൻ, തായ്‌വാൻ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തും. പിക്‌സൽ 4 എ 5 ജി ഒക്ടോബർ 15ന് ജപ്പാനിൽ ആദ്യമായി അവതരിപ്പിക്കും. നവംബർ മുതൽ മറ്റ് രാജ്യങ്ങളിലും ഈ ഹാൻഡ്‌സെറ്റുകൾ പുറത്തിറങ്ങും.

പിക്‌സൽ 5 ജി സ്മാർട്ട്‌ഫോൺ

അതേസമയം പിക്‌സൽ 5 ഒമ്പത് രാജ്യങ്ങളിലും ഒക്ടോബർ 15 മുതൽ ജസ്റ്റ് ബ്ലാക്ക്, സോർട്ട സേജ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഓഗസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയതുപോലെ ഗൂഗിൾ പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി എന്നിവ ഇന്ത്യയിലേക്ക് വരില്ല. 100 ജിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ്, പ്ലേ പാസ്, പ്ലേ പോയിന്റുകൾ എന്നിവ കൂടാതെ 3 മാസത്തെ ഗൂഗിൾ സ്റ്റേഡിയ പ്രോ, യൂട്യൂബ് പ്രീമിയം എന്നിവയുൾപ്പെടെ നിരവധി ഓഫറുകൾ കമ്പനി 5 ജി സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു.

ഗൂഗിൾ പിക്‌സൽ 5: സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 5: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ + ഇസിം) വരുന്ന ഗൂഗിൾ പിക്‌സൽ 5 ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ 432 പിപി പിക്‌സൽ ഡെൻസിറ്റി, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ തുടങ്ങിയ പ്രത്യകതകൾ ഈ ഹാൻഡ്സെറ്റിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയിൽ ഉണ്ട്. 8 ജിബി എൽപിഡിഡിആർ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്തേകുന്നത്.

ഗൂഗിൾ പിക്‌സൽ 5: ക്യാമറ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 5: ക്യാമറ സവിശേഷതകൾ

ഗൂഗിൾ പിക്സൽ 5 ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. അതിൽ എഫ് / 1.7 ലെൻസുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഗൂഗിൾ പിക്‌സൽ 5 മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സ്‌നാപ്പർ അവതരിപ്പിക്കുന്നു. പിന്നിലും മുന്നിലുമായി ക്യാമറകൾ 60 എഫ്പിഎസ് വരെ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയാത്ത 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഗൂഗിൾ പിക്‌സൽ 5 ൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്തായി ഫിംഗർപ്രിന്റ് സെൻസറും, സ്റ്റീരിയോ സ്പീക്കറുകളും മൂന്ന് മൈക്രോഫോണുകളും വരുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന പിക്‌സൽ 5 ൽ 4,080 എംഎഎച്ച് ബാറ്ററി ഗൂഗിൾ നൽകിയിട്ടുണ്ട്. വയർലെസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ഈ ഫോണിലുണ്ട്.

ഗൂഗിൾ പിക്‌സൽ 4 എ 5 ജി: സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എ 5 ജി: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ + ഇസിം) വരുന്ന ഗൂഗിൾ പിക്‌സൽ 4 എ 5 ജി ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, 6.2 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ 413 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഉൾപ്പെടുന്നു. 6 ജിബി എൽപിഡിഡിആർ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്.

ഗൂഗിൾ പിക്‌സൽ 4 എ 5 ജി: ക്യാമറ സവിശേഷതകൾ

എഫ് / 1.7 ലെൻസുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പൊടെയാണ് ഗൂഗിൾ പിക്‌സൽ 4 എ 5 ജി വരുന്നത്. പിക്‌സൽ 4 എ 5 ജിയിൽ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ഷൂട്ടർ അവതരിപ്പിക്കുന്നു. 4 എഫ് റെസല്യൂഷൻ 60 എഫ്പിഎസ് വരെ വീഡിയോ റെക്കോർഡിംഗിനെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 3,885mAh ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയാത്ത 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഗൂഗിൾ പിക്‌സൽ 4 എ 5 ജിയിൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് സെൻസർ ഈ ഹാൻഡ്‌സെറ്റിന്റെ പിന്നിലായി നൽകിയിരിക്കുന്നു. സ്റ്റീരിയോ സ്പീക്കറുകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 3,885mAh ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
As the 2020 flagship phone of the tech giant, Google Pixel 5 has been unveiled. The new Pixel phone, which is a 5 G variant of the Pixel 4a, comes alongside the Pixel 4a 5G. The Qualcomm Snapdragon 765 G SoC is powered by both new smartphones and includes a Titan M security chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X