ഗൂഗിൾ പിക്‌സൽ 5 സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഗൂഗിൾ പിക്‌സൽ 5 ഈ മാസം അവസാനം ഗൂഗിൾ ഹാർഡ്‌വെയർ ഇവന്റിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. വരാനിരിക്കുന്ന 5 ജി ഫോണിന്റെ വിലയും പൂർണ്ണ സവിശേഷതകളും ടിപ്പ് ചെയ്തതായി റിപ്പോർട്ട് ചെയ്യ്തു. ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ, ഒ‌എൽ‌ഇഡി പഞ്ച്-ഹോൾ ഡിസ്പ്ലേ, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ ഗൂഗിൾ പിക്‌സൽ 5ൽ വരുന്നുവെന്ന് സൂചിപ്പിക്കുന്നു. സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇവന്റിൽ പുതിയ ക്രോംകാസ്‌റ്റ്, സ്മാർട്ട് സ്പീക്കർ എന്നിവയ്‌ക്കൊപ്പം പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് കൂടി കാണുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഗൂഗിൾ പിക്‌സൽ 5: പ്രതീക്ഷിക്കുന്ന വില

വിൻഫ്യൂച്ചറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ പിക്‌സൽ 5ന് യൂറോപ്പിൽ 629 യൂറോ (ഏകദേശം 54,000 രൂപ) വില വരുന്നു. ഒരൊറ്റ 8 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഈ ഹാൻഡ്‌സെറ്റ് വരുമെന്ന് പറയുന്നു. ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഗൂഗിൾ ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചേക്കും.

ഗൂഗിൾ പിക്‌സൽ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡ്യുവൽ സിം (നാനോ + ഇസിം) ഗൂഗിൾ പിക്‌സൽ 5ന് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 1,080 x 2,340 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ ഇതിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷൻ ലഭിക്കുന്ന ഈ ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 432 പിപി പിക്സൽ ഡെൻസിറ്റി, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ തുടങ്ങൊയ സവിശേഷതകൾ ഈ ഡിവൈസിൽ വരുന്നു. സ്‌ക്രീനിൽ എച്ച്ഡിആർ പിന്തുണയും 24 ബിറ്റുകളുടെ കളർ ഡെപ്ത് വാഗ്ദാനം ചെയ്യുന്നു.

സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ
 

8 ജിബി റാമുമായി ജോടിയാക്കിയ 2.4 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഗൂഗിൾ പിക്‌സൽ 5ൻറെ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. 128 ജിബിയുടെ ഓൺ‌ബോർഡ് സ്റ്റോറേജ് വരുന്ന ഇത് വിപുലീകരിക്കാൻ കഴിയില്ല. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), എഫ് / 1.7 അപ്പർച്ചർ എന്നിവയുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്‌ഫോണിൽ വരുന്നത്. 16 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ ഉപയോഗിച്ച് 107 ഡിഗ്രി ഫീൽഡ് വ്യൂ (എഫ്ഒവി), എഫ് / 2.2 അപ്പർച്ചർ എന്നിവയുമായി ഇത് ജോടിയാക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചർ വരുന്ന 8 മെഗാപിക്സൽ ക്യാമറ ഗൂഗിൾ പിക്‌സൽ 5ൻറെ മുൻവശത്തുള്ള പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ വരുന്നു.

4,080mAh ബാറ്ററി

18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,080mAh ബാറ്ററിയാണ് ഗൂഗിൾ പിക്‌സൽ 5ൽ വരുന്നത്. വയർലെസ് ചാർജിംഗിനും റിവേഴ്‌സ് വയർലെസ് ചാർജിംഗിനും പിന്തുണ ഈ ഹാൻഡ്‌സെറ്റിന് നൽകുമെന്ന് പറയുന്നു. ഫോണിന്റെ പുറകിൽ സ്ഥാപിച്ച് ഉപയോക്താക്കൾക്ക് പിക്സൽ ബഡ്സ് പോലുള്ള അനുയോജ്യമായ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും എന്നാണ് ഇതിനർത്ഥം. ഗൂഗിൾ പിക്‌സൽ 5ൻറെ പിന്നിലായി ഫിംഗർപ്രിന്റ് സ്‌കാനർ വന്നേക്കാമെന്ന് അഭ്യുഹങ്ങളുണ്ട്.

ഗൂഗിൾ പിക്‌സൽ 5

വാട്ടർ ആൻഡ് ഡസ്റ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഗൂഗിൾ പിക്‌സൽ 5 ഐപി 68 സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 5 ജി ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡബ്ല്യുഎൽ‌എൻ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടാം. ഫോണിന്റെ ഭാരം 151 ഗ്രാം ആയിരിക്കും. മേൽപ്പറഞ്ഞ സവിശേഷതകളൊന്നും ഗൂഗിൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സെപ്റ്റംബർ 30 ന് നടക്കുന്ന പരിപാടിയിൽ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് വിശദമായി പരിശോധിക്കുവാൻ കഴിയുന്നതാണ്.

Best Mobiles in India

English summary
At the tech giant's hardware event later this month, Google Pixel 5 is scheduled to be unveiled. The price and complete specs of the upcoming 5 G phone were allegedly tipped, indicating a Qualcomm Snapdragon 765 G SoC octa-core, an OLED hole-punch display, and reverse wireless charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X