Home
Mobile

ഗൂഗിൾ പിക്‌സൽ 5 സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു; നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ഗൂഗിൾ പിക്‌സൽ 5, ഗൂഗിൾ പിക്‌സൽ 4 എ 5 ജി മോഡലിനൊപ്പം വിപണിയിലെത്തുമെന്ന് പറയുന്ന നിരവധി ലീക്കുകൾ നമ്മൾ ഇതിനോടകം കണ്ടു. പിക്‌സൽ 4 എ ലോഞ്ച് ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ സ്മാർട്ട്ഫോണിന്റെ ഡിസൈനിൻ വിശദാംശങ്ങൾ പറയുന്നു. അരികുകളും ബട്ടൺ പ്ലെയ്‌സ്‌മെന്റും ഈ പോസ്റ്റിൽ കാണിക്കുന്നുണ്ട്. ഗൂഗിൾ പിക്‌സൽ 5 നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമല്ല. ഒരു പുതിയ ലീക്ക് ഇപ്പോൾ എല്ലാ വശത്തുനിന്നും ഗൂഗിൾ പിക്‌സൽ 5നെ കാണിക്കുന്നു.

ഗൂഗിൾ പിക്‌സൽ 5

ചോർന്ന റെൻഡറുകൾ സൂചിപ്പിക്കുന്നത് പിക്‌സൽ 5 ഫ്രണ്ട് ഹോൾ-പഞ്ച് ഡിസ്‌പ്ലേയും പിന്നിലായി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും വരുന്നു എന്നാണ്. പ്രൈസ്ബാബ ഓൺ‌ലീക്സുമായി സഹകരിച്ച്, വരാനിരിക്കുന്ന പിക്‌സൽ 5 ന്റെ ഉയർന്ന നിലവാരം പുലർത്തുന്ന റെൻഡറുകൾ പ്രസിദ്ധീകരിച്ചു. പിക്‌സൽ 4എ ഫോണിൽ വരുന്നത് പോലെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന കട്ട്ഔട്ടിനൊപ്പം ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഉണ്ടായിരിക്കാമെന്ന് റെൻഡറുകൾ സൂചിപ്പിക്കുന്നു.

ഗൂഗിൾ പിക്‌സൽ 5 സവിശേഷതകൾ

പിൻഭാഗത്ത്, ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഡ്യൂവൽ ക്യാമറകളുമായി പിക്‌സൽ 5 വരുന്നു. ഈ മൊഡ്യൂൾ ബാക്ക് പാനലിന്റെ മുകളിൽ ഇടത് മൂലയിൽ സ്ഥാപിച്ചിരിക്കുന്നു. രണ്ട് ഇമേജ് സെൻസറുകൾക്കൊപ്പം ഒരു ഫ്ലാഷും മറ്റൊരു സെൻസറും വരുന്നു. ക്യാമറ സെറ്റപ്പിന്റെ സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചോർന്ന റെൻഡറുകൾ കാണിക്കുന്നത് പിക്‌സൽ 5ൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കാമെന്നും ഇൻ-ഡിസ്‌പ്ലേയിൽ ഇത് വരുന്നില്ലെന്നുമാണ്.

ഗൂഗിൾ പിക്‌സൽ 5 ലോഞ്ച്

പിക്‌സൽ 5ൽ തിളക്കമുള്ള ബാക്ക് പാനൽ ഫിനിഷും അതേസമയം വോളിയവും പവർ ബട്ടണുകളും കാണപ്പെടുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ടും സ്പീക്കർ ഗ്രില്ലുകളും താഴത്തെ വശങ്ങളിൽ കാണാം, അതേസമയം സിം ട്രേ സ്ലോട്ട് ഡിവൈസിൻറെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു. പ്രൈസ്ബാബ റിപ്പോർട്ട് അനുസരിച്ച്, പിക്‌സൽ 5 ന് 5.7 മുതൽ 5.8 ഇഞ്ച് ഡിസ്പ്ലേയ് ലഭിച്ചേക്കാം.

ഗൂഗിൾ പിക്‌സൽ 5 ലീക്കുകൾ

128 ജിബി സ്റ്റോറേജുമായി പിക്‌സൽ 5 വരാമെന്ന് ടിപ്‌സ്റ്റർ റോളണ്ട് ക്വാണ്ട് പ്രത്യേകം എടുത്തുപറഞ്ഞു. ഇത്തവണ 64 ജിബി ബേസ് സ്റ്റോറേജ് മോഡൽ ഉണ്ടാകണമെന്നില്ലെന്ന് ക്വാണ്ട് പറയുന്നു. ഗൂഗിൾ പിക്‌സൽ 5 എയ്‌ക്കൊപ്പം പിക്‌സൽ 4 എ 5 ജിയും സെപ്റ്റംബർ 30 ന് വിപണിയിലെത്തുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസ്സർ പിക്‌സൽ 5ൽ പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
The tech giant had shared a brief glimpse of the side of the phone in the Pixel 4a launch blog post, showing off the edges and the location button, but apart from that little else is known about the Pixel 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X