മറ്റൊരു ഗൂഗിൾ പിക്‌സൽ 5 എ 5 ജി സ്മാർട്ഫോൺ കൂടി വരുന്നു; ഇന്ത്യൻ വിപണിയിൽ ലഭ്യമാകാനിടയില്ല
ഗൂഗിൾ പിക്‌സൽ സ്മാർട്ഫോണുകൾ തികച്ചും സുന്ദരവും കണ്ടാൽ ആരും വാങ്ങി പോകുന്ന ഒരു അടിപൊളി ഡിവൈസാണ്. ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ പിക്‌സൽ സ്മാർട്ഫോണുകളും വിപണിയിൽ തരംഗം സൃഷ്ട്ടിച്ചു. എന്നാൽ, അതിന് കൂടുതൽ കരുത്തേകാൻ ഈ സീരിസിൽ മറ്റൊരു പുതുയ പിക്‌സൽ ഫോൺ കൊണ്ടുവരുവാൻ തയ്യറെടുക്കുകയാണ് കമ്പനി. രണ്ട് പുതിയ പിക്‌സൽ സ്മാർട്ട്ഫോണുകളായ ഗൂഗിൾ പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവ എപ്പോൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ അടുത്തിടെ സ്ഥിരീകരിച്ചു. ഇതിനുപുറമെ, ഇപ്പോൾ കമ്പനി മറ്റൊരു പിക്‌സൽ സ്മാർട്ട്ഫോൺ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൂഗിൾ പിക്‌സൽ 5 എ 5 ജി എന്നറിയപ്പെടുന്ന ഇത് ഒരു ക്വാൽകോം പ്രോസസ്സറിൽ പ്രവർത്തിക്കുന്ന അവസാന പിക്‌സൽ സ്മാർട്ട്ഫോണായിരിക്കാം.

ഗൂഗിൾ പിക്‌സൽ 5 എ 5 ജി സ്മാർട്ഫോൺ
ഗൂഗിൾ പിക്‌സൽ 5 എ 5 ജിയിൽ 6.34 ഇഞ്ച് ഒലെഡ് ഡിസ്പ്ലേ എഫ്എച്ച്ഡി + റെസല്യൂഷനും മുകളിൽ ഇടതു കോണിലായി ഒരു പഞ്ച്-ഹോൾ കട്ടൗട്ടും ഉണ്ട്. ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഇതിന് സുരക്ഷ നൽകുന്നു. സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്, 2.4GHz, അഡ്രിനോ 620 ജിപിയു എന്നിവയുള്ള ഒക്ട-കോർ സിപിയു ഉണ്ട്. 6 ജിബി LPDDR4x റാമും 128 ജിബി യുഎഫ്‌സി 2.1 സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം കാർഡ് സ്ലോട്ട് (നാനോ-സിം, ഒരു ഇ-സിം സ്ലോട്ട്) നൽകിയിട്ടുണ്ട്. രണ്ട് സ്ലോട്ടുകളിലും 5 ജി നെറ്റ്‌വർക്കുകൾ ഈ സ്മാർട്ഫോണിനുണ്ട്.

പിക്‌സൽ സ്മാർട്ട്‌ഫോണുകളുടെ പ്രധാന ആകർഷണമാണ് ക്യാമറക സംവിധാനം. പിക്‌സൽ 5 എ 5 ജിക്ക് 12.2 എംപി വൈഡ് ആംഗിൾ ക്യാമറയും 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. എഫ്എച്ച്ഡി വീഡിയോ റെക്കോർഡിംഗിനുള്ള സപ്പോർട്ടുമായി മുന്നിൽ 8 എംപി സെൽഫി ക്യാമറയുമുണ്ട്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ ആൻഡ്രോയ്ഡ് 12 ഫ്യൂച്ചർ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഇത്.

ഗൂഗിൾ പിക്‌സൽ 5 എ 5 ജിയിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനൊപ്പം ഒരു സ്റ്റീരിയോ സ്പീക്കർ സംവിധാനവും ഉണ്ട്. ഐപി 67 സർട്ടിഫൈ ചെയ്തിരിക്കുന്ന വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസാണ് ഈ പുതിയ പിക്‌സൽ ഫോൺ. മറ്റ് പിക്‌സൽ സ്മാർട്ട്‌ഫോണിൽ നമ്മൾ കണ്ട ഏറ്റവും ഉയർന്ന കപ്പാസിറ്റിയുള്ള ബാറ്ററികളിൽ ഒന്നായ 4620 എംഎഎച്ച് ബാറ്ററിയാണ് ഈ പുതിയ പിക്‌സൽ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18W ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു, പക്ഷെ വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല.

ഗൂഗിൾ പിക്‌സൽ 5 എ 5 ജിയുടെ വിലയും ലഭ്യതയും
ആഗസ്റ്റ് 26 മുതൽ ഗൂഗിൾ പിക്‌സൽ 5 എ 5 ജി യുഎസിലും ജപ്പാനിലും ലഭ്യമായി തുടങ്ങും, 449 ഡോളർ (ഏകദേശം 33,000 രൂപ) വില നൽകിയിട്ടുണ്ട്. നിലവിൽ, ഇന്ത്യയിൽ ഗൂഗിൾ പിക്‌സൽ 5 എ 5 ജിയുടെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ വിവരങ്ങളൊന്നുമില്ല. ഇതിനർത്ഥം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രഖ്യാപിച്ച മിക്ക പിക്‌സൽ സ്മാർട്ട്ഫോണുകളും പോലെ ഈ പിക്‌സൽ ഫോണും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയില്ല എന്നാണ് പറയുന്നത്. ഈ സ്മാർട്ട്‌ഫോൺ ഏതാണ്ട് ഗൂഗിൾ പിക്‌സൽ 4 എ 5 ജിയുമായി സാദൃശ്യം പുലത്തുന്നുണ്ടെങ്കിലും ഇതിന് വലിയ ബാറ്ററിയും വലിയ ഡിസ്‌പ്ലേയുമുണ്ട്. ചുരുക്കത്തിൽ, പിക്‌സൽ 5 എ 5 ജി സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച ഒരു ഓപ്ഷനാണെന്ന് പറയുന്നതിൽ തെറ്റില്ല.


Click it and Unblock the Notifications







