പുതിയ ഗൂഗിൾ പിക്‌സൽ 5 എ സ്മാർട്ഫോൺ ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കും
മികച്ച പ്രോസസർ ലഭിക്കുന്നതിനുള്ള തടസം കാരണം ഗൂഗിൾ പിക്‌സൽ 5 എ സ്മാർട്ഫോൺ റദ്ദാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഈ വർഷാവസാനം പിക്‌സൽ 5 ഫോൺ ലഭ്യമാകുമെന്ന് ഗൂഗിൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ മാസം തന്നെ അവതരിപ്പിക്കുമെന്നുള്ള വാർത്തയും പ്രചരിച്ചിരുന്നു. ഇപ്പോൾ, ബ്ലൂംബെർഗിൻറെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്, വരാനിരിക്കുന്ന ഗൂഗിൾ പിക്‌സൽ 5 എ ഓഗസ്റ്റിൽ അവതരിപ്പിക്കുമെന്നാണ്. ഇത് ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് സമാനമായ ടൈംലൈനാണ് കാണിക്കുന്നത്. 2020 ഓഗസ്റ്റ് 3 നാണ് പിക്‌സൽ 4 എ അവതരിപ്പിച്ചത്. അതിനാൽ, പിൻഗാമിയും ഇതേ ടൈംലൈൻ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗികമായി ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന് അറിയുവാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ഇതുവരെ ലഭിച്ച ഗൂഗിൾ പിക്‌സൽ 5 എയുടെ വിവരങ്ങൾ
വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ നിലവിലുള്ള ഗൂഗിൾ പിക്‌സൽ 4 എ, പിക്‌സൽ 5 മോഡലുകളുടെ അതേ ഡിസൈനുമായി വരുന്നു. കൂടാതെ, ഗൂഗിൾ പിക്‌സൽ 5 എയും അതിൻറെ മുൻഗാമികളിൽ നൽകിയിട്ടുള്ള അതേ സ്നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റുമായി വരുമെന്ന് പറയുന്നു. 6.2 ഇഞ്ച് ഒഎൽഇഡി ഫ്ലാറ്റ് സ്‌ക്രീനിൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനും കനം കുറഞ്ഞ ബെസലുകളുമുണ്ട്. എന്നാൽ, പിക്‌സൽ 4 എയിൽ അപ്‌ഗ്രേഡ് ചെയ്‌ത ക്യാമറ സവിശേഷതകൾ ഗൂഗിൾ പിക്‌സൽ 5 എയിലുണ്ട്. പിഡിഎഎഫ് സെൻസറിനൊപ്പം റിയർ പാനലിൽ ഡ്യൂവൽ ക്യാമറ സംവിധാനവുമായി ഈ സ്മാർട്ഫോൺ കയറ്റുമതി ചെയ്യും. മുൻവശത്ത്, പഞ്ച്-ഹോൾ കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരൊറ്റ ക്യാമറ ഇതിൽ നൽകും.

ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, റിയർ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഉൾപ്പെടും. കണക്റ്റിവിറ്റിക്കായി 5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ സ്മാർട്ഫോണിൽ സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നു.
ഗൂഗിൾ പിക്‌സൽ 5 എ ഇന്ത്യയിൽ വരുവാനുള്ള സാധ്യതയില്ല
ചിപ്പ് ലഭിക്കുന്നതിലുള്ള തടസം കാരണം ഇന്ത്യയിൽ ഈ സ്മാർട്ഫോൺ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ, പിക്‌സൽ 5 എ രാജ്യത്ത് എത്താൻ സാധ്യതയില്ല. യുഎസ്, ജപ്പാൻ പോലുള്ള പരിമിത വിപണികളിൽ പിക്‌സൽ ഫോൺ ലഭ്യമാകുമെന്ന് ഗൂഗിൾ ഇതിനകം സ്ഥിരീകരിച്ചു. പിക്‌സൽ 5 എയിൽ അതിൻറെ മുൻഗാമിയെക്കാൾ കൂടുതൽ അപ്‌ഗ്രേഡുകൾ ഇല്ലാത്തതിനാൽ ഈ ഫോണിന് പിക്‌സൽ 4 എയേക്കാൾ സമാനമായതോ അൽപ്പം ഉയർന്നതോ ആയ വില ലഭിക്കുമെന്ന് പറയുന്നു. പിക്‌സൽ 4 എ ഇന്ത്യയിൽ 31,999 രൂപയ്ക്ക് വിൽക്കുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, പിക്സൽ 5 എ 35,000 രൂപയ്ക്ക് ലഭിക്കുവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








