ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

|

ബുധനാഴ്ച നടന്ന ഗൂഗിളിന്റെ ഐ/ഒ ഇവന്റിലാണ് ഗൂഗിൾ പിക്സൽ 6എ ലോഞ്ച് ചെയ്തത്. ടെക് ഭീമന്റെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റ് കഴിഞ്ഞ വർഷത്തെ ബജറ്റ് ഓഫറായ ഗൂഗിൾ പിക്സൽ 5എ 5ജിയുടെ അപ്ഗ്രേഡഡ് ഓഫർ ആണ്. ഗൂഗിൾ പിക്സൽ 6എ കമ്പനിയുടെ ഇൻ ഹൗസ് ടെൻസർ പ്രോസസറും ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറും പായ്ക്ക് ചെയ്യുന്നു. ഗൂഗിൾ പിക്സൽ 6എ, പിക്സൽ 5എ 5ജി സ്മാർട്ട്ഫോണുകൾ 60 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്പ്ലെകളാണ് ഫീച്ചർ ചെയ്യുന്നത്.

 

സ്മാർട്ട്ഫോണുകൾ

6 ജിബി റാം, 12.2 മെഗാ പിക്സൽ പ്രൈമറി സെൻസർ ഉള്ള ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയും ഈ രണ്ട് ഡിവൈസുകളിലും ഉണ്ട്. അതേ സമയം ഈ രണ്ട് സ്മാർട്ട്ഫോണുകൾ തമ്മിൽ നിരവധി വ്യത്യാസങ്ങളും ഉണ്ട്. ഗൂഗിൾ പിക്സൽ 6എയും അതിന്റെ മുൻഗാമിയായ ഗൂഗിൾ പിക്സൽ 5എ 5ജിും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

ഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാംഐഒഎസ് 15.5, ഐപാഡ്ഒഎസ് 15.5 അപ്ഡേറ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി; വില

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി; വില

449 ഡോളർ ( ഏകദേശം 34,800 രൂപ ) നിരക്കിലാണ് പുതിയ ഗൂഗിൾ പിക്സൽ 6എ സ്മാ‍‍‍ർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. പിക്സൽ 5എ 5ജി സ്മാർട്ട്ഫോണും ഇതേ വിലയിൽ ആണ് വിപണിയിൽ എത്തിയത്. പുതിയ പിക്സൽ 6എ സ്മാർട്ട്ഫോൺ ചോക്ക്, ചാർക്കോൾ, സേജ് കളർ ഓപ്ഷനുകളാണ് ഓഫർ ചെയ്യുന്നത്.

ഗൂഗിൾ
 

ജൂലൈ 21 മുതൽ യുഎസിൽ പ്രീ ഓർഡറിന് ഗൂഗിൾ പിക്സൽ 6എ ലഭ്യമാകും. ഈ വർഷാവസാനം സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. മറുവശത്ത്, ഗൂഗിൾ പിക്സൽ 5 എ 5ജി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു മോസ്റ്റ്ലി ബ്ലാക്ക് ഷേഡിലാണ് വിപണിയിൽ എത്തിയത്. ഗൂഗിൾ പിക്സൽ 5എ 5ജി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല.

കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IVകഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IV

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി; സ്പെക്സ്

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി; സ്പെക്സ്

ഡ്യുവൽ സിം ( നാനോ + ഇ സിം ) സപ്പോർട്ട് ഉള്ള ഗൂഗിൾ പിക്‌സൽ 6എ ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ പിക്സൽ 6എ 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ( 1,080 x 2,400 പിക്സൽസ് ) റെസല്യൂഷനും 20:9 ആസ്പക്റ്റ് റേഷ്യോയും ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിൽ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന് ഒപ്പം 60 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിവൈസിൽ ഉണ്ട്.

പിക്സൽ

അതേ സമയം സിംഗിൾ സിം ( നാനോ ) സപ്പോർട്ട് ഉള്ള പിക്‌സൽ 5എ 5ജി ആൻഡ്രോയിഡ് 11ലും പ്രവർത്തിക്കുന്നു. ഗൂഗിൾ പിക്സൽ 5എ 5ജി സ്മാർട്ട്ഫോൺ അൽപ്പം വലിയ 6.34 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ( 1,080 x 2,400 പിക്‌സൽസ് ) റെസല്യൂഷനും ഡിവൈസിൽ ഉണ്ട്. 20:9 ആസ്പക്റ്റ് റേഷ്യോ, 413 പിപിഐ പിക്‌സൽ ഡെൻസിറ്റി, 60 ഹെർട്സിന്റെ റിഫ്രഷ് റേറ്റ്, എച്ച്ഡിആർ സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ ലഭ്യമാണ്.

എക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാംഎക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം

എസ്ഒസി

പുതിയ ഗൂഗിൾ പിക്‌സൽ 6എയിൽ ഒക്ടാകോർ ഗൂഗിൾ ടെൻസർ എസ്ഒസിയും ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറും 6 ജിബി റാമുമായി പെയർ ചെയ്തിരിക്കുന്നു. ഇതിന് വിപരീതമായി ഗൂഗിൾ പിക്സൽ 5എ 5ജി സ്മാർട്ട്ഫോൺ അഡ്രീനോ 620 ജിപിയു, 6 ജിബി റാം എന്നിവയ്‌ക്കൊപ്പം ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 765ജി എസ്ഒസിയും പായ്ക്ക് ചെയ്യുന്നു.

വീഡിയോ

ഫോട്ടോകൾക്കും വീഡിയോകൾക്കും, 12.2 മെഗാ പിക്സൽ പ്രൈമറി സെൻസറുള്ള പിക്സൽ 5 എ 5ജിയുടെ അതേ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 6 എയിലും. പിക്സൽ 6എയിലെ ക്യാമറ യൂണിറ്റിൽ പിക്സൽ 5എ 5ജിയിൽ കാണുന്ന 16 മെഗാ പിക്സൽ സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ സെൻസറിന് പകരം അൾട്രാ വൈഡ് ആംഗിൾ ക്യാമറയുള്ള 12 മെഗാ പിക്സൽ സെക്കൻഡറി സെൻസർ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, രണ്ട് മോഡലുകളിലും എഫ്/2.0 അപ്പേർച്ചർ ഉള്ള 8 മെഗാ പിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

ഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കുംഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും

ഗൂഗിൾ കാസ്റ്റ്

രണ്ട് ഫോണുകളിലും ഗൂഗിൾ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് പായ്ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഫോണുകളിലെയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ എൻഎഫ്സി, ഗൂഗിൾ കാസ്റ്റ്, ജിപിഎസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ് സി പോർട്ട്, ക്യൂസെഡ്എസ്എസ് എന്നിവ ഉൾപ്പെടുന്നു. ഗൂഗിൾ പിക്സൽ 6 എയിൽ 5ജി, ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റി, വൈഫൈ 6 ഇ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്. പിക്സൽ 5എ 5ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0 എന്നിവ ഉൾപ്പെടുന്നു. പുതിയ ഫോണിൽ ലഭ്യമല്ലാത്ത 3.5എംഎം ഹെഡ്‌ഫോൺ ജാക്കും പിക്‌സൽ 5എ 5ജിയിൽ കാണാം.

ബാറ്ററി

ഗൂഗിൾ പിക്‌സൽ 6എയിൽ ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. പിക്‌സൽ 5എ 5ജിയിൽ ഫിംഗർപ്രിന്റ് സ്കാനർ റിയർ പാനലിലാണ് നൽകിയിരിയ്ക്കുന്നത്. രണ്ട് ഫോണുകളിലെയും മറ്റ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 4,410 എംഎഎച്ച് ബാറ്ററിയാണ് ഗൂഗിൾ പിക്‌സൽ 6എയിൽ ഉള്ളത്. ഗൂഗിൾ പിക്സൽ 5എ 5ജി സ്മാർട്ട്ഫോൺ 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 4,680 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുന്നു.

"ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ"; മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി

Best Mobiles in India

English summary
Google launched the Pixel 6a at its I/O event on Wednesday. Tech giant's latest handset is an upgraded offer from last year's budget offer Google Pixel 5a 5G. Google Pixel 6a packs the company's in-house tensor processor and Titan M2 security co-processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X