Home
Mobile

ഐഫോൺ ക്യാമറകളെ വെല്ലുവിളിച്ച ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ '999' രൂപയ്ക്ക് ലഭ്യം!

ഗൂഗിൾ പിക്സൽ 7 നിരയിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആയ ഗൂഗിൾ പിക്സൽ 7എ മേയ് 10 ന് മൗണ്ടൻ വ്യൂവിലെ ഷോർലൈൻ ആംഫി തിയേറ്ററിൽ നടക്കുന്ന ഗൂഗിൾ I/O 2023 ഇവന്റിൽ അ‌വതരിപ്പിക്കപ്പെടുകയാണ്. 2022ൽ ഇറങ്ങിയ പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് പിക്സൽ 7എയുടെ വരവ്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസുമായിട്ടായിരിക്കും പിക്സൽ 7എ എത്തുകയെന്നും നൽകുന്ന വിലയ്ക്ക് തക്കതായ മൂല്യം 7എ വാഗ്ദാനം ചെയ്യും എന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഗൂഗിൾ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവ ഉൾപ്പെടുന്ന ഗൂഗിൾ പിക്സൽ 7 സീരീസിലേക്കാണ് 7എ എത്തുന്നത്.

ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ '999' രൂപയ്ക്ക് ലഭ്യം!

പിക്സൽ 7എയുടെ വരവിനോട് അ‌നുബന്ധിച്ച് പിക്സൽ 6എയുടെ വിലയിൽ കാര്യമായ കുറവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. 7എയുടെ ലോഞ്ചിന് ഒരു മാസത്തിൽ താഴെമാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ പിക്സൽ 6എയ്ക്ക് വൻ ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് രംഗത്തെത്തിയിരിക്കുകയാണ്.

43,900 രൂപയ്ക്കാണ് പിക്സൽ 6എ ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇത്രയും ഉയർന്ന പിക്സൽ 6എയുടെ വിൽപ്പനയെ തുടക്കത്തിൽ പിന്നോട്ട് വലിച്ചിരുന്നു. എന്നാൽ വില അ‌ൽപ്പം കുറച്ച് ഗൂഗിൾ തന്ത്രം മാറ്റിയതോടെ വിൽപ്പനയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ 6എയ്ക്ക് കഴിഞ്ഞു. 31 ശതമാനം ഡിസ്കൗണ്ടോടെ 29,999 രൂപയാണ് വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 6എ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ '999' രൂപയ്ക്ക് ലഭ്യം!

ഏകദേശം 14,000 രൂപ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമെ ബാങ്ക് ഓഫറും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 6എ വാങ്ങുന്നവർക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. ഇതുകൂടാതെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുകവഴി വിലയിൽ 28,000 രൂപ വരെ ഇളവ് നേടാമെന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു.

ഈ എല്ലാ ഓഫറുകളും ഫലപ്രദമായി നേടിയെടുക്കാൻ സാധിക്കുന്ന ഉപയോക്താക്കൾക്ക് വെറും 999 രൂപയ്ക്ക് ഗൂഗിൾ പിക്സൽ 6എ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. അ‌തേസമയം എക്സ്ചേഞ്ച് നൽകുന്ന സ്മാർട്ട്ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും ഫ്ലിപ്പ്കാർട്ട് എക്സ്ചേഞ്ച് വില നിശ്ചയിക്കുക എന്നകാര്യം പ്രത്യേകം ഓർക്കുക.

ഐഫോണിന്റെയോ സാംസങ്ങിന്റെയോ ഏതെങ്കിലും മികച്ച മോഡലാണ് നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുക എങ്കിൽപ്പോലും പരമാവധി 15,000 രൂപയ്ക്കടുത്ത് മാത്രമേ ലഭിച്ചേക്കൂ. പക്ഷേ നിങ്ങൾ നൽകുന്ന എക്സ്ചേഞ്ച് ഫോൺ മികച്ചതാണെന്ന് വിലയിരുത്തി 10000 രൂപയെങ്കിലും ഫ്ലിപ്കാർട്ട് നൽകിയാൽ പിക്സൽ 6എയുടെ വില 18,999 രൂപയായി കുറയും.

ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ '999' രൂപയ്ക്ക് ലഭ്യം!

വിലയിൽ കുറവ് ഉണ്ടായെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ പിക്സൽ 6എ അ‌ത്ര മോശക്കാരനല്ല. ഫുൾ എച്ച്ഡി+ റെസല്യൂഷനുള്ള 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം, 6ജിബി LPDDR5 റാം, 128ജിബി സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം ടൈറ്റാൻ M2 സെക്യൂരിറ്റി കോപ്രൊസസറും ചേർന്ന് ഒക്ടാ-കോർ ഗൂഗിൾ ടെൻസർ ചിപ്സെറ്റാണ് 6എയുടെ കരുത്ത്.

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ചില പ്രമുഖ മോഡലുകൾ പോലും പിക്സൽ 6എയുടെ പിന്നിലേ വരൂ. 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

കൂടാതെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,410എംഎഎച്ച് ബാറ്ററിയാണ് പിക്സൽ 6എയിൽ ഉള്ളത്. 5ജിയുടെ കാര്യത്തിലും 6എ അ‌ത്ര പിന്നിലല്ല. ഇന്ത്യയിലെ പിക്‌സൽ സ്മാർട്ട്‌ഫോണുകൾക്കുള്ള 5ജി അപ്‌ഡേറ്റ് ഗൂഗിൾ അ‌ടുത്തിടെ പുറത്തിറങ്ങിയിരുന്നു. അ‌പ്ഡേഷനിലൂടെ ജിയോ, എയർടെൽ 5ജികൾ പിക്സൽ 6എ ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നാണ് കമ്പനി നേരത്തെ അ‌റിയിച്ചത്.

Best Mobiles in India

English summary
With less than a month left until the launch of the Pixel 7A, Flipkart has announced huge discounts, exchange offers, and bank offers for the Pixel 6A. The 6A is currently listed on Flipkart for 29,999 rupees. HDFC cards are available with an instant discount of Rs 1,000 and an exchange offer of up to Rs 28,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X