പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!

|

ഗൂഗിളിന്റെ അ‌ടുത്ത് തന്നെ പുറത്തിറങ്ങാൻ തയാറെടുക്കുന്ന സ്മാർട്ട്ഫോൺ മോഡലാണ് ഗൂഗിൾ പിക്സൽ 7. ഇതിന്റെ ഫീച്ചറുകളെപ്പറ്റിയുള്ള വിവരങ്ങളും ലോഞ്ച് തീയതിയും എല്ലാം ഇതിനോടകം പുറത്തു വര​കയും ചെയ്തു. എന്നാൽ ഗൂഗിൾ പിക്സൽ 7 ന് ഒരു മിനി പതിപ്പ് ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ​ടെക് ലോകത്ത് ഉയരുന്ന ചോദ്യം. ഗൂഗിൾ മിനി രഹസ്യമായി അ‌ണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഗൂഗിൾ എന്നാണ് പുറത്തുവന്ന വാർത്ത.

 

മെയ്ഡ് ​ബൈ ഗൂഗിൾ ഇവന്റ്

തങ്ങളുടെ ഉൽപന്നങ്ങൾ പുറത്തിറക്കുന്ന വാർഷിക ചടങ്ങായ 'മെയ്ഡ് ​ബൈ ഗൂഗിൾ ഇവന്റ്' ഒക്​ടോബർ 6ന് നടത്താനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. പിക്സൽ സീരിസിലെ പുത്തൻ ​താരോദയാമായ പിക്സൽ 7 മോഡൽ സ്മാർട്ട്ഫോണും വാച്ചുമാണ് ഈ ചടങ്ങിൽ ഗൂഗിൾ പുറത്തിറക്കുക. 2023 ൽ പുറത്തിറക്കാൻ ലക്ഷ്യമിട്ട് പിക്സൽ ടാബ് നിർമാണം ആരംഭിച്ചതായി ഗൂഗിൾ ഇതിനോടകം വെളിപ്പെടുത്തിയ കാര്യമാണ്.

ഓഫറിനെന്നും ബെസ്റ്റ് ആമസോൺ തന്നെ; റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾഓഫറിനെന്നും ബെസ്റ്റ് ആമസോൺ തന്നെ; റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

മടക്കാൻ സാധിക്കുന്ന ഗൂഗിൾ പിക്സൽ

ഇവ കൂടാതെ മടക്കാൻ സാധിക്കുന്ന ഗൂഗിൾ പിക്സൽ ഡി​വൈസും കമ്പനി നിർമിക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇവയ്ക്കെല്ലാം പുറമെയാണ് പിക്സലിന്റെ മിനി ​മോഡൽ പുറത്തിറക്കാനും ഗൂഗിൾ തയാറെടുക്കുന്നത് എന്നാണ് രഹസ്യ വിവരം. എന്നാൽ ഇതു സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഗൂഗിൾ തയാറായിട്ടില്ല.

പുത്തൻ ഗൂഗിൾ പിക്സൽ 7 മിനി
 

''പിക്സൽ മിനിയോ?.. പുറത്തിറക്കുമെന്നോ?.. ഗൂഗിളോ? ഹേയ് വെറുതെ പറയുന്നതാകും'' എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം. പ​ക്ഷേ നിങ്ങൾ കേട്ട പേരും വിവരങ്ങളും ഏറെക്കുറെ ശരിതന്നെ ആകാനാണ് സാധ്യത കൂടുതൽ. മിനി എന്ന പേരിന്റെ കാര്യത്തിൽ ചിലപ്പോൾ ചെറിയ മാറ്റം ഉണ്ടായേക്കാം, എന്നാലും പിക്സൽ ​7 ന്റെ വലിപ്പം കുറഞ്ഞൊരു ​ മിനി മോഡൽ തന്നെയാണ് ഗൂഗിൾ പുറത്തിറക്കാൻ തയാറെടുക്കുന്നത്.

കുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജികുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജി

നിർമാണ രഹസ്യങ്ങൾ

ടെക്​ ലോകത്തെ ഇത്തരം നിർമാണ രഹസ്യങ്ങൾ നേരത്തെ കണ്ടെത്തി പുറത്തുവിട്ട് ഇതിനോടകം കഴിവ് തെളിയിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്ന് ആണ് ഈ വാർത്ത പുറത്തുവന്നത് എന്നതാണ് ഗൂഗിൾ പിക്സൽ മിനിയുടെ ജനനം ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ചാമ്പ്യൻ എന്ന് അ‌ർഥം വരുന്ന നെയ്ല ( "neila'') എന്ന രഹസ്യപ്പേരിലാണ് ഗൂഗിൾ ഈ ഫോൺ തയാറാക്കുന്നത് എന്നാണ് വാർത്ത പുറത്തുവിട്ട കേന്ദ്രം പറയുന്നത്.

കൂടുതൽ വിവരങ്ങൾ

പിക്സൽ 6, പിക്സൽ 7 ​മോഡൽ സ്മാർട്ട്ഫോണുകളുടേതിന് സമാനമായ സെന്റേർഡ് പഞ്ച് -ഹോൾ ഡിസ്പ്ലെയാണ് ഫോണിന് ഉണ്ടാകുക എന്നും പറയപ്പെടുന്നു. നിർഭാഗ്യവശാൽ ഈ മിനി പിക്സൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഇൻഫോമർ പുറത്തുവിട്ടിട്ടില്ല. അ‌തിനാൽത്തന്നെ ഈ ഫോൺ പിക്സൽ 7 സ്മാർട്ട്ഫോണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യക്തമല്ല.

ഓഫറുകളുടെ ഉത്സവം കൊടിയേറും മുമ്പേ വെടിപൊട്ടിച്ച് പോക്കോ; സെലക്ടഡ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾഓഫറുകളുടെ ഉത്സവം കൊടിയേറും മുമ്പേ വെടിപൊട്ടിച്ച് പോക്കോ; സെലക്ടഡ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ

വിവരങ്ങൾ ​ചൈനയിൽ നിന്നാണ് ചോർന്നത്

നിർമാണത്തിലിരിക്കുന്ന ഈ മിനി പിക്സൽ ഫോണിന്റെ വിവരങ്ങൾ ​ചൈനയിൽ നിന്നാണ് ചോർന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മുമ്പ് സമാന രീതിയിൽ ​ചൈനിയിൽ നിന്ന് നിർമാണത്തിലിരിക്കുന്ന ഫോണുകളുടെ വിവരങ്ങൾ പുറത്തു വന്നിട്ടുള്ള പശ്ചാത്തലത്തിൽ ഈ വിശ്വാസം സത്യമാകാനാണ് സാധ്യത. അ‌തേസമയം, പിക്സൽ മിനിയുടെ സോഫ്ട്വേർ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ഗൂഗിൾ പിക്സൽ മിനിയുടെ ഫീച്ചറുകൾ( പ്രചരിക്കുന്നത് )

ഗൂഗിൾ പിക്സൽ മിനിയുടെ ഫീച്ചറുകൾ( പ്രചരിക്കുന്നത് )

യാതൊരു വിവരവും ലഭ്യമല്ലാത്ത ഒരു ഫോണിന്റെ ​ഫീച്ചറുകൾ എങ്ങനെ ലഭിക്കും എന്ന കാര്യത്തിൽ നിങ്ങൾക്ക് ചിലപ്പോൾ സംശയം തോന്നാം. എന്നാൽ ഫോൺ തയാറാകുന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അ‌തോടൊപ്പം പുറത്തുവന്ന ഈ കാര്യങ്ങളും അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ​ഒരു ഒക്ടാകോർ ​പ്ലോസസറാണ് പിക്സൽ മിനിയെ നയിക്കാൻ ഉള്ളിലുണ്ടാവുക.

പ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാപ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാ

ലാഗ് ഫ്രീ

ഗെയിമിങ് ഘട്ടത്തിലും വീഡിയോ കാണുന്ന അ‌വസരത്തിലും വെബ് ബ്രൗസിങ് ഘട്ടത്തിലുമൊക്കെ ഇഴച്ചിലും ​വലിച്ചിലുമൊന്നുമില്ലാത്ത, ലാഗ് ഫ്രീ ആയ ഒരു സ്മാർട്ട്ഫോൺ ആകും ഗൂഗിൾ പിക്സൽ മിനി. 6ജിബി റാം ആകും ഫോണിൽ ഉണ്ടാവുക. ഇത് ആപ്പുകൾ ​വേഗത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. ഇതിനു പുറമെ 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ടാകും.

 

 

വില എന്താകും

വില എന്താകും

പേരിൽ മിനി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്റ്റോറേജിന്റെയും പെർഫോമൻസിന്റെയും കാര്യത്തിൽ അ‌ത്ര മിനി ആയിരിക്കില്ല ഈ ഗൂഗിൾ പിക്സൽ ഫോൺ എന്ന് വ്യക്തം. പുറത്തുവന്ന ഫീച്ചറുകളും മറ്റും വ്യക്തമാക്കുന്നത് ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആകും ഗൂഗിൾ പിക്സൽ മിനി എന്നാണ്. 32,711 രൂപയോടടുത്താകും ഇതിന് ഇന്ത്യയിൽ വിലവരുക. ബ്ലാക് കളറിൽ മാത്രമാകും ഫോൺ ലഭിക്കുക എന്നും പറയപ്പെടുന്നു.

1 രൂപ അ‌ഡ്വാൻസിൽ കച്ചവടം ഉറപ്പിക്കാം; വമ്പൻ ഓഫറുകളുടെ ബിഗ് ബില്യൺ ഡേ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്1 രൂപ അ‌ഡ്വാൻസിൽ കച്ചവടം ഉറപ്പിക്കാം; വമ്പൻ ഓഫറുകളുടെ ബിഗ് ബില്യൺ ഡേ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്

Best Mobiles in India

English summary
Will the Google Pixel 7 have a mini version? This question has been raised in the tech world after the news that Google is secretly preparing the Google Mini. Rumors are fueled by the fact that this news has come from a source that releases information about phones under construction.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X