ഗൂഗിളിന്റെ ഈ മുന്തിയ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ 19000 രൂപ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ വേറെ! വാങ്ങാൻ 4 കാരണങ്ങൾ
ടെക് രംഗത്തെ വമ്പൻ കമ്പനികളിലൊന്നായ ഗൂഗിളിന്റെ സ്വന്തം സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും മുന്തിയ സ്മാർട്ട്ഫോൺ ലാഭത്തിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്. ക്യാമറ വൈദഗ്ധ്യത്തിന് പേര് കേട്ട ഗൂഗിളിന്റെ, പിക്സൽ ഫോൺ നിരയിലെ പിക്സൽ 7 പ്രോ ആണ് വൻ ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുമായി എത്തിയിരിക്കുന്നത്.
മികച്ച ഫീച്ചറുകളുമായി എത്തുന്ന പിക്സൽ 7 പ്രോ വാങ്ങുക എന്നത് സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ധിമുട്ടായിരുന്നു. ഉയർന്ന വിലയാണ് അതിന് കാരണമായി നിലനിന്നിരുന്നത്. എന്നാലിപ്പോൾ പിക്സൽ 7 പ്രോയുടെ വില ലോഞ്ച് ചെയ്ത സമയത്തെ വിലയെക്കാൾ 17000 രൂപ ഡിസ്കൗണ്ടിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ലാഭം അവിടംകൊണ്ട് അവസാനിക്കുന്നില്ല. തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടിനും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്കും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെ ഡിസ്കൗണ്ട് ഇനത്തിൽ ആകെ 19000 രൂപയുടെ ലാഭം ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.
എന്നാൽ പിക്സൽ 7 പ്രോ വാങ്ങാനുള്ള പ്രലോഭനം അവിടെയും അവസാനിക്കുന്നില്ല. ഡിസ്കൗണ്ടിനും ബാങ്ക് ഓഫറിനും പുറമേ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നു. പരമാവധി 48,749 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ലഭിക്കുക. അതായത് ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയ ഫോൺ നൽകിയാൽ കൂടുതൽ ലാഭത്തിൽ പിക്സൽ 7 പ്രോ സ്വന്തമാക്കാം.
എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാകും മൂല്യം നിശ്ചയിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ പിക്സൽ 7 പ്രോ വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. ഈ അനുകൂല സാഹചര്യം നിലനിൽക്കെ തന്നെ, പിക്സൽ 7 പ്രോ എന്തുകൊണ്ട് വാങ്ങണം എന്ന ചോദ്യത്തിനുള്ള 4 കാരണങ്ങൾ നോക്കാം.
ക്ലാസ്-ലീഡിംഗ് ക്യാമറ: പിക്സൽ ഫോണുകൾ എക്കാലത്തും ക്യാമറ വൈദഗ്ധ്യത്തിന് പേര് കേട്ടവയാണ്. പിക്സൽ 7 പ്രോയും ആ പാരമ്പര്യം മുറുകെപ്പിടിക്കുന്നു. 50എംപി എഫ്/1.9 പ്രൈമറി ക്യാമറ, 12എംപി അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് പിന്തുണയുള്ള 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണിതിലുള്ളത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കും മറ്റുമായി 10.8MP സെൽഫി ക്യാമറയും ഇതിലുണ്ട്. ക്യാമറ സവിശേഷതകൾക്കപ്പുറം, മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ എന്നിവ പോലുള്ള മികച്ച എഡിറ്റിംഗ് പ്രവർത്തനങ്ങളോടൊപ്പം ആസ്ട്രോഫോട്ടോഗ്രഫി, സിനിമാറ്റിക് ബ്ലർ മോഡുകൾ എന്നിവയുൾപ്പെടെ ഫീച്ചറുകളുടെ വൻനിര ഇതിലുണ്ട്. ഇവയെല്ലാം ചേർച്ച് പിക്സൽ 7 പ്രോയുടെ ക്യാമറ പെർഫോമൻസ് വേറെ തലത്തിലേക്ക് ഉയർത്തി.
ടെൻസർ G2 മികവ്: നല്ല പെർഫോമൻസ് കാഴ്ചവച്ചിരുന്നെങ്കിലും പിക്സൽ 6 പ്രോ പലപ്പോഴും അമിതമായി ചൂടായിരുന്നു. എന്നാലും പ്രകടനം മികച്ചതായിരുന്നു. പിക്സൽ 7 പ്രോ എല്ലാ കുറവുകളും പരിഹരിച്ച് 6 പ്രോയെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. ഗൂഗിളിന്റെ പ്രൊപ്രൈറ്ററി ചിപ്‌സെറ്റായ ടെൻസർ ജി2 ആണ് ഇതിന്റെ കാതൽ.
ബെഞ്ച്മാർക്ക് നമ്പറുകളുടെ കാര്യത്തിൽ ഈ പ്രോസസർ ഒരു സ്നാപ്ഡ്രാഗൺ 888-ന് തുല്യമായേക്കാം. എന്നാൽ, അതിന്റെ അടിസ്ഥാനത്തിൽ ഈ ചിപ്പിനെ കുറച്ചുകാണുന്നത് വലിയ തെറ്റായിരിക്കും. ടെൻസർ G2 ചിപ്പ്, ഫോണിന്റെ സോഫ്‌റ്റ്‌വെയർ ഒപ്റ്റിമൈസേഷൻ, AI, ML കഴിവുകൾ എന്നിവ തമ്മിലുള്ള സമന്വയം അവിശ്വസനീയമായ റിസൾട്ടാണ് നൽകുന്നത്.

ഗംഭീരമായ OLED ഡിസ്‌പ്ലേ: പിക്സൽ 7 പ്രോയുടെ മറ്റൊരു സവിശേഷത QHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള വലിയ 6.7 ഇഞ്ച് OLED സ്‌ക്രീൻ ആണ്. ഇത് വീഡിയോ അനുഭവം മികച്ചതാക്കി മാറ്റുന്നു. മാത്രമല്ല, ഇതിലെ ഡിസ്പ്ലേയുടെ ബ്രൈറ്റ്നസും മികച്ചതാണ്.
ഡിസൈൻ: ഉയർന്ന വില നൽകി ഫോൺ വാങ്ങുന്നവർ മികച്ച ഡിസൈണും പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷ സഫലമാക്കി മികച്ച പ്രീമിയം ഡിസൈൻ പിന്തുണയിലാണ് പിക്സൽ 7 പ്രോ എത്തുന്നത്. കൂടാതെ ഈ ഫോൺ സെറാമിക് പോലെയുള്ള മിനുസമാർന്നതാണ്, ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഒന്നായി ഈ സ്മാർട്ട്ഫോൺ വേറിട്ടുനിൽക്കുന്നു.


Click it and Unblock the Notifications








