എന്നത്തെക്കാളും മികച്ച ഡീൽ! 2024 എത്തിയാലും ഗൂഗിൾ പിക്സൽ 7a സ്റ്റാർ തന്നെ
ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലുകളിൽ ഐഫോണുകൾ പോലെ തന്നെ ആകർഷകമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യപ്പെടുന്ന മറ്റൊരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ. ആപ്പിളിന്റെ ഐഫോൺ 14, സാംസങ്ങിന്റെ ഗാലക്സി എസ് 23 അൾട്ര എന്നിവയുടെ അത്രയും വരില്ലെങ്കിലും പിക്സൽ ഫോണുകൾക്കും ആരാധകർ ഏറെയുണ്ട്.
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിന്റർ ഫെസ്റ്റ് സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് നല്ല ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്ന ഈ ഓഫർ സെയിലിൽ ബജറ്റ് പ്രീമിയം സെഗ്‌മെന്റിലെ ഏറ്റവും മികച്ച ക്യാമറകളുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായ ഗൂഗിൾ പിക്‌സൽ 7 എയ്ക്കും (Google Pixel 7a) കിടിലൻ ഡീൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്.

എക്കാലത്തെയും കുറഞ്ഞ വിലയിൽ ആണ് പിക്സൽ 7എ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 39,999 രൂപയാണ് ഗൂഗിൾ പിക്സൽ 7എയുടെ എംആർപി. എന്നാൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ 33,999 രൂപയ്ക്ക് ലഭ്യമാണ്. അതായത് 5000 രൂപയുടെ ഡിസ്കൗണ്ട് ഇവിടെ ഫ്ലിപ്പ്കാർട്ട് ഒറ്റയടിക്ക് നൽകിയിരിക്കുന്നു.
നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി പേയ്‌മെന്റ് നടത്തി ഈ ഫോൺ വാങ്ങിയാൽ 2,000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. ഇഎംഐ ഓപ്ഷൻ ഉപയോഗപ്പെടുത്തിയാണ് വാങ്ങുന്നത് എങ്കിൽ 500 രൂപ കൂടി ഡിസ്കൗണ്ട് ലഭിക്കും.

ഈ ഡിസ്കൗണ്ടുകൾ എല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഗൂഗിളിന്റെ ഈ കിടിലൻ സ്മാർട്ട്ഫോൺ 30000 രൂപയോട് അടുത്ത വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിലിൽ ലഭ്യമായിട്ടുള്ള മികച്ച ഡീലുകളിൽ ഒന്നാണ് ഇത്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 5ജി ഫോൺ എന്ന നിലയിൽ മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം പിക്സൽ 7എ തിരിച്ച് നൽകുന്നുണ്ട്.
ഈ ഫോൺ വാങ്ങും മുമ്പ് ഇതിന്റെ പ്രധാന ഫീച്ചറുകളെപ്പറ്റിയും അറിഞ്ഞിരിക്കേണ്ടതുണ്ട്. പിക്സൽ 7, പിക്സൽ 7 പ്രോ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന പിക്സൽ 7എയിൽ മികച്ച പ്രോസസർ, ക്യാമറകൾ, വയർലെസ് ചാർജിങ് ഉൾപ്പെടെ മികച്ച ഒരുപാട് ഫീച്ചറുകളുണ്ട്.
ഗൂഗിൾ പിക്സൽ 7aയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്സൽ 7എ വാഗ്ദാനം ചെയ്യുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും എച്ച്ഡിആർ ഫീച്ചറും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും പിക്സൽ 7എയ്ക്കുണ്ട്.

ഗൂഗിളിന്റെ പ്രീമിയം ഹാൻഡ്സെറ്റുകളായ പിക്‌സൽ 7, പിക്സൽ 7 പ്രോ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ടെൻസർ ജി2 ആണ് ഗൂഗിൾ പിക്സൽ 7എലെ പ്രോസസർ. ഇതോടൊപ്പം നൽകിയിരിക്കുന്ന 8 ജിബി എൽപിഡിഡിആർ 5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും 7എയുടെ മികവ് വർധിപ്പിക്കുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ പിക്സൽ 7 എ വാഗ്ദാനം ചെയ്യുന്നു. അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 13 മെഗാപിക്സൽ സെൻസറിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഈഫോണിന്റെ റീട്ടെയിൽ ബോക്സിൽ കമ്പനി ചാർജർ നൽകുന്നില്ല എന്നകാര്യം കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കണം.
18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയുള്ള 4,410എംഎഎച്ച് ബാറ്ററിയാണ് പിക്സൽ 7എയിലുള്ളത്. വയർലെസ് ചാർജിങ്ങും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി (3.2 ജെൻ 2) പോർട്ട് എന്നിവയും ഇതിൽ നൽകിയിരിക്കുന്നു. IP67 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗും ഉണ്ട്.


Click it and Unblock the Notifications








