സ്വന്തം ഫോണിന്റെ ഫ്ലിപ്പ്കാർട്ടിലെ 20000 രൂപ ഡിസ്കൗണ്ട് കണ്ട് ഗൂഗിൾ പോലും പകച്ചുപോയി!
പ്രീമിയം സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നത് ആളുകൾക്ക് ഒരു പ്രത്യേക സന്തോഷം നൽകാറുണ്ട്. കാരണം പ്രീമിയം സ്മാർട്ട്ഫോണുകൾ മികച്ച ഫീച്ചറുകളുമായി എത്തുന്ന ജനസമ്മതിയുള്ള സ്മാർട്ട്ഫോണുകളാകും. ഒരു ബ്രാൻഡിന്റെ ആ വർഷത്തെ പ്രധാന സ്മാർട്ട്ഫോണുകളിലൊന്ന് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നതിൽ ആഹ്ലാദം തോന്നിയില്ലെങ്കിലേ സംശയിക്കാനുള്ളൂ. ആപ്പിളിന്റെ ഐഫോൺ സീരീസ്, സാംസങ്ങിന്റെ എസ് സീരീസിലെ അൾട്ര മോഡലുകൾ എന്നിവയ്ക്കൊക്കെ നിരവധി ആരാധകരാണ് ലോകമെമ്പാടുമായി ഉള്ളത്. ഈ പറഞ്ഞ മോഡലുകളിലുള്ള സ്മാർട്ട്ഫോണുകൾ ഇറങ്ങി നാളുകൾ പിന്നിട്ടാലും അവയുടെ മൂല്യം പലപ്പോഴും ഒട്ടും കുറയാറില്ല.
ആപ്പിൾ, സാംസങ് എന്നിവരെപ്പോലെ തന്നെ ടെക്നോളജി രംഗത്തെ മറ്റൊരു ശക്തനാണ് ഗൂഗിൾ. സെർച്ച് എൻജിൻ ഭീമൻ എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത് എങ്കിലും ഗൂഗിൾ കടന്നുചെല്ലാത്ത ടെക്നോളജി മേഖലകൾ കുറവാണെന്നുതന്നെ പറയാം. ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയവും ഭാവിയുടെ ടെക്നോളജിയെന്ന് ലോകം വാഴ്ത്തുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലടക്കം ഇതിനകം നിർണായക നേട്ടങ്ങൾ ഗൂഗിൾ കൈവരിച്ചുകഴിഞ്ഞു.

മറ്റ് പല മേഖലകളിലും എന്ന പോലെ സ്മാർട്ട്ഫോൺ നിർമാണ രംഗത്തും ഗൂഗിൾ നിറ സാന്നിധ്യമാണ്. ആപ്പിളിന് ഐഫോൺ സീരീസ് പോലെ ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾ എല്ലാവർഷവും ലോഞ്ച് ചെയ്യുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുകയുണ്ടായി.
ഗൂഗിളിന്റെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ചത് എന്ന വിശേഷണവുമായിട്ടാണ് പിക്സൽ 8 സീരീസ് അവതരിപ്പിക്കപ്പെട്ടത്. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ പിക്സൽ 8 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നു.

സ്വന്തം ഫോണിന്റെ വില കണ്ടാൽ ഗൂഗിൾ പോലും ഞെട്ടുന്ന തരത്തിൽ 20000 രൂപ ഡിസ്കൗണ്ടിൽ ഗൂഗിളിന്റെ പിക്സൽ 8 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. ഗൂഗിൾ പിക്സൽ 8 ന്റെ 128ജിബി സ്റ്റോറേജ് മോഡൽ 75,999 രൂപയ്ക്കും 256ജിബി മോഡൽ 82,999 രൂപയ്ക്കും ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.
അങ്ങനെയുള്ള പിക്സൽ 8 ആണ് ഇപ്പോൾ 20000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്. 75,999 രൂപ വിലയുണ്ടായിരുന്ന പിക്സൽ 8 ഫ്ലിപ്പ്കാർട്ട് ഇപ്പോൾ 12,000 രൂപ ഡിസ്കൗണ്ടിന് ശേഷം 63,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതുകൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് 8,000 രൂപ അധിക ഡിസ്കൗണ്ട് നേടാനാകും.
അതായത് ഡയറക്ട് ഡിസ്കൗണ്ടിനൊപ്പം ബാങ്ക് ഡിസ്കൗണ്ടും കൂടി നേടിയെടുത്താൽ ഗൂഗിളിന്റെ പിക്സൽ സീരീസിലെ ഈ കിടിലൻ സ്മാർട്ട്ഫോണിന്റെ വില 55,999 രൂപയിലേക്ക് എത്തിക്കാം. ഇത് കൂടാതെ ഞെട്ടിക്കുന്ന എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്തശേഷം പിക്സൽ 8 വാങ്ങുന്നവർക്കായി 54,000 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം എക്സ്ചേഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണിന്റെ വർക്കിങ് കണ്ടീഷൻ, പഴക്കം എന്നിവ വിലയിരുത്തിയ ശേഷമാകും അന്തിമ എക്സ്ചേഞ്ച് മൂല്യം വിലയിരുത്തുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഗൂഗിൾ പിക്സൽ 8ന്റെ പ്രധാന ഫീച്ചറുകൾ: 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേ, 2,000nits പീക്ക് തെളിച്ചം, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഗൂഗിളിന്റെ നെക്സ്റ്റ് ജെനറേഷൻ മുൻനിര ടെൻസർ G3 ചിപ്‌സെറ്റാണ് പിക്‌സൽ 8-ന് കരുത്ത് പകരുന്നത്. ഇതോടൊപ്പം പുതിയ എഐ ഫീച്ചറുകളും പിക്സൽ 8ന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ,
50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഇതിലുണ്ട്.
10.5എംപിയുടേതാണ് ഇതിലെ സെൽഫി ക്യാമറ. 27W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,575mAh ബാറ്ററിയാണ് പിക്സൽ 8 പായ്ക്ക് ചെയ്യുന്നത്. റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ചാർജർ ഇല്ലാതെ 18W വയർലെസ് ചാർജിംഗിനുള്ള പിന്തുണയും ഗൂഗിൾ ചേർത്തിട്ടുണ്ട്. മൊത്തത്തിൽ കിടിലനൊരു പ്രീമിയം സ്മാർട്ട്ഫോൺ ആണ് ഇത്ര കുറഞ്ഞ വിലയിലെത്തിയി ആളുകളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








