Home
Mobile

എല്ലാം ഗൂഗിളിന്റെ കടാക്ഷം, പിക്സൽ 8 ന് ഫ്ലിപ്പ്കാർട്ടിൽ 21000 രൂപ ഡിസ്കൗണ്ട്!

ആപ്പിളിന്റെ ഐ​ഫോൺ സീരീസ്, സാംസങ്ങിന്റെ ഗാലക്സ് എസ് സീരീസ് എന്നിവ പോലെ സ്മാർട്ട്ഫോൺ വിപണിക്ക് ഗൂഗിളിന്റെ പിക്സൽ ഫോണുകളും ഏറെ പ്രിയപ്പെട്ടവയാണ്. പിക്സൽ ഫോണുകളുടെ നിരയിലെ ഏറ്റവും പുതുപുത്തൻ ഫോണുകൾ (പിക്സൽ 9 സീരീസ്) ഇന്ന് (ഓഗസ്റ്റ് 13ന് ഇന്ത്യൻ സമയം രാത്രി 1030ന്) ലോഞ്ചിന് ഒരുങ്ങിയിരിക്കുന്നു. പുതിയ ഫോണുകളെ വരവേക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് മുന്നിലേക്ക് ഒരു കിടിലൻ ഡീൽ മുന്നോട്ട് വച്ച് ഞെട്ടിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് വമ്പനായ ഫ്ലിപ്പ്കാർട്ട്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട പിക്സൽ 8 സീരീസിലെ പ്രധാനിയായ പിക്സൽ 8 ഇപ്പോൾ 21000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാമെന്നതാണ് ഡീൽ.

ഗൂഗിൾ പിക്സൽ 8 ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ നിർമിക്കാൻ ആരംഭിച്ചിരിക്കുന്നു എന്ന വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. ഇതും പിക്സൽ 9 സീരീസ് ലോഞ്ച്, പിക്സൽ 8 ഡിസ്കൗണ്ട് എന്നിവയ്ക്കൊപ്പം ഉപയോക്താക്കളെ ആവേശത്തിലാക്കുന്നുണ്ട്. ഇന്ത്യൻ നിർമിച്ച പിക്സൽ 8 ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും.

ഗൂഗിളിന്റെ കടാക്ഷം, പിക്സൽ 8 ന് ഫ്ലിപ്പ്കാർട്ടിൽ 21000 രൂപ ഡിസ്കൗണ്ട്!

പിക്സൽ 8ന്റെ ഫ്ലിപ്പ്കാർട്ടിലെ ഡിസ്കൗണ്ട് ഡീൽ പരിശോധിച്ചാൽ ലോഞ്ച് വിലയെക്കാൾ 21000 രൂപ ലാഭത്തിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും എന്നാണ് മനസിലാക്കാനാകുക. ഗൂഗിൾ പിക്സൽ 8 ന്റെ 128ജിബി സ്റ്റോറേജ് മോഡൽ 75,999 രൂപയ്ക്കും 256ജിബി മോഡൽ 82,999 രൂപയ്ക്കും ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 8 ന്റെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 22ശതമാനം ഡിസ്കൗണ്ടിന് ശേഷം 58,999 രൂപ വിലയിലാണ്. അ‌തായത് ഡയറക്ട് ഡിസ്കൗണ്ടായി 17000 രൂപ കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും കൂടി ചേരുമ്പോഴാണ് 21000 രൂപ ഡിസ്കൗണ്ട് നേടാനാകുക.

ഗൂഗിളിന്റെ കടാക്ഷം, പിക്സൽ 8 ന് ഫ്ലിപ്പ്കാർട്ടിൽ 21000 രൂപ ഡിസ്കൗണ്ട്!

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിക്സൽ 8 വാങ്ങിയാൽ 4000 രൂപ ലഭ്യമാകും. അ‌ങ്ങനെ 54999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ സ്വന്തമാക്കാം. ഇനിയും ഡിസ്കൗണ്ട് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താം. 4000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 50999 രൂപയായി കുറയ്ക്കാം.

ഗൂഗിൾ പിക്സൽ 8ന്റെ പ്രധാന ഫീച്ചറുകൾ: ഗൂഗിളിന്റെ നെക്സ്റ്റ് ജെനറേഷൻ മുൻനിര ടെൻസർ G3 ചിപ്‌സെറ്റാണ് പിക്‌സൽ 8-ന് കരുത്ത് പകരുന്നത്. ഇതോടൊപ്പം ഗൂഗിൾ അ‌ടുത്തിടെ പുറത്തിറക്കിയ പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയും പിക്സൽ 8ൽ ലഭിക്കും. 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേ, 2,000nits പീക്ക് തെളിച്ചം, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഇതിലുണ്ട്. 10.5എംപിയുടേതാണ് സെൽഫി ക്യാമറ. 27W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,575mAh ബാറ്ററിയാണ് പിക്സൽ 8 പായ്ക്ക് ചെയ്യുന്നത്.

ഗൂഗിളിന്റെ കടാക്ഷം, പിക്സൽ 8 ന് ഫ്ലിപ്പ്കാർട്ടിൽ 21000 രൂപ ഡിസ്കൗണ്ട്!

കിടിലൻ പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ അ‌ത് നേടാൻ പിക്സൽ 8ന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഈ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്. പിക്സൽ 8 വാങ്ങുന്നതിനെക്കാൾ ഏകദേശം 30000 രൂപകൂടി അ‌ധികമായി മുടക്കാൻ തയാറാണെങ്കിൽ ഏറ്റവും പുതിയ പിക്സൽ 9 തന്നെ സ്വന്തമാക്കാൻ കഴിയും എന്ന ഓപ്ഷനും ഓർമ്മയിലുണ്ടാകണം.

More from GizBot

Best Mobiles in India

English summary
If you check the discount deal of Pixel 8 on Flipkart, you can see that you can now buy this phone at a saving of Rs 21000 over the launch price. The 128GB storage model of Google Pixel 8 was launched in India at Rs 75,999 and the 256GB model at Rs 82,999. It is currently listed on Flipkart for Rs 58999. Also get a bank discount of Rs.4000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X