ഗൂഗിൾ പിക്സൽ 8ൽ ഓഡിയോ മാജിക് ഇറേസർ; എന്താണ് ഈ ഫീച്ചർ, ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 8. ഈ വർഷം അവസാനത്തോടെ ഫോൺ പുറത്തിറക്കുമെന്നാണ് സൂചന. പുതിയ റിപ്പോർട്ട് പ്രകാരം ഫോണിൽ ഒരു സവിശേഷ ഫീച്ചർ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഫോണിന്റെ മുൻകാമികൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്.
'ഓഡിയോ മാജിക് ഇറേസർ' എന്ന ഫീച്ചറോടെയായിരിക്കും ഗൂഗിൾ പിക്സൽ 8 പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോ ക്ലിപ്പുകളിൽ നിന്ന് അനാവശ്യ ശബ്ദങ്ങൾ നീക്കം ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. നേരത്തെ പിക്‌സൽ 6 ഗൂഗിൾ മാജിക് ഇറേസർ ഫീച്ചർ അവതരിപ്പിച്ചിരുന്നു. മെഷീൻ ലേണിംഗ് ഉപയോഗിച്ച് ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറായിരുന്നു ഗൂഗിൾ മാജിക് ഇറേസർ.

ഇതിന് സമാനമായി ആയിരിക്കും ഓഡിയോ മാജിക് ഇറേസറും വരുക എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. മാജിക് ഇറേസറിന്റെ മൂന്നാം തലമുറ ടെൻസർ പ്രോസസ്സറാണ് ഓഡിയോ മാജിക് ഇറേസർ എന്നാണ് സൂചന. ഈ ഫീച്ചർ കൂടി ഗൂഗിൾ പുതിയ ഫോണിൽ ഉൾപ്പെടുത്തിയാൽ ഗൂഗിളിന്റെ AI-ML ആയുധശേഖരം കൂടുതൽ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. ട്വിറ്ററിൽ പിക്‌സൽ 8-ന്റെ പ്രൊമോ പുറത്തിറങ്ങിയത് മുതലാണ് ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്.
'ഓഡിയോ മാജിക് ഇറേസർ' എന്ന പുതിയ ഫീച്ചർ എടുത്തുകാണിക്കുന്ന ഒരു പ്രമോയാണ് ട്വിറ്ററിൽ പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്. സ്കേറ്റിംഗ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്. ആദ്യത്തെ വീഡിയോയിൽ പരിസരത്തെ ശബ്ദങ്ങൾ എല്ലാം കേൾക്കാൻ സാധിക്കുന്നതാണ് എന്നാൽ പിന്നീട് ഫോണിന്റെ സെറ്റിംഗ്സ് കാണിക്കുകയും ഇതിന് ശേഷം വീണ്ടും വരുന്ന അതേ വീഡിയോയിൽ ഈ ശബ്ദങ്ങൾ എല്ലാം ഒഴിവാക്കി സ്കേറ്റ്ബോർഡിന്റെ ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.

അതായത് ഫോണിൽ വീഡിയോ എടുക്കുമ്പോൾ പരിസരത്ത് നടക്കുന്ന ശബ്ദങ്ങൾ എല്ലാം മ്യൂട്ട് ചെയ്യാൻ ഗൂഗിളിന്റെ പുതിയ ഫീച്ചറിന് സാധിക്കുന്നതാണ്. പ്രമോ വീഡിയോയുടെ അവസാനം ട്രിപ്പിൾ ക്യാമറ സജ്ജീകരം കാണാൻ സാധിക്കുന്നുണ്ട് ഇതോടെ ഫോണിന്റെ ക്യാമറയേക്കുറിച്ച് അടിസ്ഥാന വിവിരം അറിയാൻ സാധിക്കും. മാത്രമല്ല നീല നിറവുമുള്ള പിക്സൽ 8 പ്രോയും ഈ വീഡിയോയിൽ കാണാം പിക്സൽ 7 എയുടെ നീല നിറത്തിന് സമാനമാണ് ഈ നിറവും.
എന്നാൽ ഈ പ്രമോ ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത് അല്ല. വീഡിയോയിൽ ഗൂഗിളിന്റെ ലോഗോ ഉണ്ട്. വീഡിയോ ചോർന്നതാകാം എന്നാണ് പല ട്വിറ്റർ ഉപഭോക്താക്കളും കമന്റ് ചെയ്യുന്നത്. ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഓഡിയോ മാജിക് ഇറേസർ ഫീച്ചറിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഔദ്യോഗിക വീഡിയോകൾക്ക് സമാനമായ ക്വാളിറ്റി ഈ വീഡിയോക്ക് ഉണ്ട്. ആയതിനാൽ തന്നെ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളിക്കളയാൻ സാധിക്കുന്നവയല്ല.
നിലവിൽ നീല നിറത്തിലുള്ള ഫോണിന്റെ ചിത്രം മാത്രമാണ് ലീക്ക് ആയിട്ടുള്ളത്. എന്നിരുന്നാലും പല കളർ ഓപ്ഷനിലുള്ള ഫോണുകൾ നമ്മുക്ക് പ്രതീക്ഷിക്കാവുന്നതാണ്. പിക്സൽ 8 സീരീസിന് പിക്സൽ 7 പ്രോ സീരീസിന് സമാനമായ ഡിസൈൻ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. ക്യാമറകളിൽ വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉണ്ടായേക്കാമെന്നും സൂചനകൾ ഉണ്ട്.
ആൻഡ്രോയിഡ് 14ൽ ആയിരിക്കും പിക്സൽ 8 സീരീസ് ഫോണുകൾ പ്രവർത്തിക്കുക. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പിക്സൽ 7 സീരീസിലും പിക്സൽ ഫോൾഡിലും ഉപയോഗിച്ച സെൻസർ ജി 2 SoCയുടെ നവീകരിച്ച പതിപ്പായിരിക്കും പിക്സൽ 8 സീരീസ് ഫോണുകൾക്ക് നൽകുക. 4,950mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചേക്കാം.
പിക്സൽ 8 പ്രോയ്ക്ക് ആകട്ടെ 24W വയർഡ് ചാർജിംഗും 12W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 4,485mAh ബാറ്ററി ഉണ്ടായേക്കാം എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ആയിരിക്കും ഫോൺ പുറത്തിറങ്ങുക. ഫോണിലന്റെ വിലയെപ്പറ്റിയുള്ള സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല.


Click it and Unblock the Notifications








