Home
Mobile

18000 രൂപ ഡിസ്കൗണ്ട് അ‌ടക്കം ഈ വില കൊടുത്താൽ മതി, ഗൂഗിൾ പിക്സൽ 8 ഇനി നിങ്ങളുടേതാകും!

സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ സ്വന്തം നിലയ്ക്ക് പുറത്തിറക്കുന്ന പിക്സൽ സീരീസ് സ്മാർട്ട്ഫോണുകൾ ഏറെ പ്രശസ്തമാണ്. ഐഫോണിന്റെ അ‌ത്ര ആരാധകർ ഇല്ലെങ്കിലും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ ഒരു യുവരാജാവ് തന്നെയാണ് ഗൂഗിളിന്റെ പിക്സൽ സീരീസ് ഫോണുകൾ. കഴിഞ്ഞ വർഷം നടന്ന മെയ്ഡ് ​ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ തങ്ങളുടെ പിക്സൽ 8സീരീസ് ഫോണുകൾ പുറത്തിറക്കുകയുണ്ടായി. രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. സ്റ്റാൻഡേർഡ് പിക്സൽ 8, പിക്സൽ 8 പ്രോ (Pixel 8 and Pixel 8 Pro) എന്നിവയായിരുന്നു അ‌വ. ഇതിൽ പിക്സൽ 8 ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ആപ്പിളിന്റെ ഐഫോണുകളുടെ അ‌ത്ര പ്രശസ്തി ഇല്ലെങ്കിലും പിക്സൽ സീരീസ് ഫോണുകൾ നിസാരക്കാരല്ല. ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, വില ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിലും ഐഫോണുകളോട് കടുത്ത മത്സരം കാഴ്ചവച്ചുകൊണ്ടാണ് പിക്സൽ ഫോണുകൾ എത്താറുള്ളത്. പിക്സൽ 8ന്റെ 128ജിബി സ്റ്റോറേജ് മോഡലിന് 75,999 രൂപയും 256ജിബി മോഡലിന് 82,999 രൂപയും ആണ് ഇന്ത്യയിലെ വില.

ഈ വില കൊടുത്താൽ മതി, ഗൂഗിൾ പിക്സൽ 8 ഇനി നിങ്ങളുടേതാകും!

എന്നാലിപ്പോൾ പ്രമുഖ ഇ-കൊമേഴസ് വെബ്​സൈറ്റായ ഫ്ലിപ്പ്കാർട്ട് യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ പിക്സൽ 8 വാങ്ങാൻ അ‌വസരം ഒരുക്കിയിരിക്കുന്നു. അ‌തായത് 17 ശതമാനം ഡയറക്ട് ഡിസ്കൗണ്ട് നൽകി ​ 62,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റുചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫർ വഴി ഡിസ്കൗണ്ട് വേറെയും കിട്ടും.

അ‌തായത് എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ കാർഡുകളിൽ ബാങ്ക് ഓഫറുകൾ ലഭ്യമായതിനാൽ ഇവ ഉപയോഗിച്ച് പിക്സൽ 8 ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങുമ്പോൾ 5,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും. അ‌പ്പോൾ പിക്സൽ 8ന്റെ വില 57999 രൂപയായി കുറയും. അ‌തായത് ആകെ 18000 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ഇപ്പോൾ കിട്ടും.

ഈ വില കൊടുത്താൽ മതി, ഗൂഗിൾ പിക്സൽ 8 ഇനി നിങ്ങളുടേതാകും!

ഗൂഗിളിന്റെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ചത് എന്ന വിശേഷണവുമായിട്ടാണ് പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടത്. ആ സീരീസിൽപ്പെടുന്നതിനാൽ തന്നെ ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ അ‌ടക്കം പിന്തുണയും പിക്സൽ 8 സീരീസിൽപ്പെട്ട ഈ ഫോണിനുണ്ട്. ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഗൂഗിൾ പിക്സൽ 8 ന്റെ പ്രധാന ഫീച്ചറുകൾ: 6.2 ഇഞ്ച് OLED ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2,000nits പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ്, 427 ppi പ്രൊട്ടക്ഷൻ എന്നിവയും UFS 4.0 സ്റ്റോറേജും ഇതിലുണ്ട്. 27W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,575 mAh ബാറ്ററിയാണ് പിക്സൽ 8 പായ്ക്ക് ചെയ്യുന്നത്. 18W വയർലെസ് ചാർജിങ് പിന്തുണയും ഈ ഫോണിനുണ്ട്.

പിക്സൽ 8-ൽ 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ പുതിയ കോൺഫിഗറേഷൻ ലൈറ്റ് പ്രോസസ്സിംഗ് 35 ശതമാനം വർദ്ധിപ്പിക്കുകയും HDR കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 30fps-ൽ 8K വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. 10.5എംപിയുടേതാണ് ഫ്രണ്ട് ക്യാമറ.

ഈ വില കൊടുത്താൽ മതി, ഗൂഗിൾ പിക്സൽ 8 ഇനി നിങ്ങളുടേതാകും!

ഗൂഗിൾ വൺ നൽകുന്ന സൗജന്യ വിപിഎൻ, IP68-റേറ്റിങ്, ഫിംഗർപ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. സോഫ്ട്വെയർ പിന്തുണയാണ് പിക്സൽ 8ന്റെ മറ്റൊരു പ്രധാന നേട്ടം. ഏഴ് വർഷത്തെ OS അപ്‌ഗ്രേഡുകൾ, സുരക്ഷാ അപ്‌ഡേറ്റുകൾ, പതിവ് ഫീച്ചർ ഡ്രോപ്പുകൾ എന്നിവ പിക്സൽ 8ന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Pixel 8 smartphone from the Google Pixel 8 series is now available on Flipkart at a discount of Rs 18,000. Its original price is Rs 75,999. But Flipkart has listed this phone at a price of Rs 62,999 with a direct discount of 17 percent. Apart from this, you will also get a discount of Rs. 5000 through the bank offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X