Home
Mobile

ഐഫോൺ ​പൂരം കഴിഞ്ഞെങ്കിലെന്താ, ഗൂഗിളിന്റെ വെടിക്കെട്ട് വരുന്നുണ്ട്! പിക്സൽ 8-ൽ 7 വർഷ ഒഎസ് പിന്തുണ

സ്മാർട്ട്ഫോണുകളിലെ വമ്പനായ ഐഫോണിന്റെ ഈ വർഷത്തെ പൂരം ഐഫോൺ 15സീരീസിന്റെ ലോഞ്ചോടെ കഴിഞ്ഞിരിക്കുകയാണ്. ഇനി ടെക് ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ഉറ്റുനോക്കുന്നത് ടെക്നോളജി ഭീമനായ ഗൂഗിളിലേക്കാണ്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ അ‌വതാരമായ പിക്സൽ 8 സീരീസ് ഒക്ടോബർ 4ന് പുറത്തിറങ്ങുകയാണ്.

പിക്സൽ 8 സീരീസിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 4ന് ഗൂഗിൾ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുകയും തൊട്ടടുത്ത ദിവസം മുതൽ(ഒക്ടോബർ 5) ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യക്കാർക്ക് ഈ ഫോണുകൾ വാങ്ങാമെന്നും ഇതിനകം ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ വെടിക്കെട്ട് വരുന്നുണ്ട്! പിക്സൽ 8 ൽ 7 വർഷ ഒഎസ് പിന്തുണ

അ‌തിനാൽത്തന്നെ ഗൂഗിൾ പിക്സൽ 8 സീരീസിനെ സംബന്ധിച്ച ഓരോ വാർത്തയും ഇന്ത്യയിലും ഏറെ ചർച്ചചെയ്യപ്പെടുന്നു. ഇപ്പോൾ ​ലോഞ്ചിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പിക്സൽ 8 സീരീസിലെ ഫീച്ചറുകൾ സംബന്ധിച്ച നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോൺ രംഗത്തെയാകെ ഇളക്കിമറിക്കുന്ന ചില സവിശേഷതകളുമായാണ് പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുന്നത്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനായ ആൻഡ്രോയിഡ് 14 ആദ്യം അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ആയിരിക്കും പിക്സൽ 8 സീരീസ്. ഇതിന് പിന്നാലെയാകും മറ്റ് ഫോണുകൾക്ക് ആൻഡ്രോയിഡ് 14 അ‌പ്ഡേഷൻ ലഭ്യമാകുക. ഏഴ് വർഷത്തെ സോഫ്ട്വേർ പിന്തുണ പിക്സൽ 8 സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

നിലവിൽ പ്രമുഖ ബ്രാൻഡുകൾ 2 മുതൽ 5 വർഷം വരെയുള്ള സോഫ്ട്വേർ പിന്തുണയാണ് നൽകുന്നത്. അ‌തിനാൽത്തന്നെ പിക്സൽ 8 സീരീസ് ഫോൺ 7 വർഷത്തെ സോഫ്ട്വേർ പിന്തുണ നൽകും എന്നത് വളരെ സുപ്രധാനമായ ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. പിക്സൽ 8 സീരീസ് സംബന്ധിച്ച ലീക്ക് റി​പ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പിക്സൽ 8 സീരീസിലെ ഹാർഡ്വെയർ ഫീച്ചറുകൾ സംബന്ധിച്ച പല വിവരങ്ങളുംപ ഇതിനകം പുറത്തുവന്നവയാണ്. എന്നാൽ നേരത്തെ പുറത്തുവരാത്ത ചില വിവരങ്ങളും ഇപ്പോൾ ലീക്ക് റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നു. അ‌തിലൊന്ന് മാത്രമാണ് 7 വർഷത്തെ സോഫ്ട്വേർ പിന്തുണ. 'മാജിക് എഡിറ്റർ' എന്ന പുതിയ ഒരു ഫീച്ചർ ഗൂഗിൾ പിക്സൽ 8ൽ അ‌വതരിപ്പിക്കും എന്നതാണ് മറ്റൊരു സുപ്രധാന വിവരം.

AI ഉപയോഗിച്ച് ഒരു ഇമേജിൽ മുഖങ്ങൾ സ്വാപ്പ് ചെയ്യാൻ 'മാജിക് എഡിറ്റർ' ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. താൽപ്പര്യമുള്ളവർക്കായി, ഗൂഗിൾ ഒരു പ്രോ മോഡും അവതരിപ്പിക്കും. അത് പൂർണ്ണ മാനുവൽ നിയന്ത്രണങ്ങൾ വാഗ്ദാനം ചെയ്യുന്നു. വീഡിയോ മികവിനായി പിക്സൽ 8 സീരീസ് വീഡിയോ ബൂസ്റ്റ്, ലോ-ലൈറ്റ് വീഡിയോകൾക്കുള്ള ​നൈറ്റ് വ്യൂ അ‌വതരിപ്പിക്കും.

പശ്ചാത്തല ശബ്‌ദം കുറയ്ക്കാൻ സഹായിക്കുന്ന ഓഡിയോ ഇറേസർ എന്ന ഫീച്ചറും പിക്സൽ 8 സീരീസിൽ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് വിവരം. 50എംപി പ്രൈമറി ക്യാമറയും 12എംപി അൾട്രാവൈഡ് ലെൻസും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമായിരിക്കും പിക്സൽ 8ൽ ഉണ്ടാകുക. അ‌തേസമയം പിക്സൽ 8 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറയാണുണ്ടാകുക.

48എംപി അൾട്രാവൈഡ് ലെൻസും 5x സൂം നൽകുന്ന 48എംപി ടെലിഫോട്ടോ ക്യാമറയും 50എംപി പ്രൈമറി സെൻസറും അ‌ടങ്ങുന്നതാകും പിക്സൽ 8 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ. പിക്സൽ 8 സീരീസിലെ 95ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 10.5 എംപി സെൻസർ ഫ്രണ്ട് ക്യാമറയിലേക്ക് ഫിക്സഡ് ഓട്ടോ-ഫോക്കസ് കൊണ്ടുവരുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

പിക്‌സൽ 8, 8 പ്രോ എന്നിവ പുതിയ ടെൻസർ ജി3 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടിപ്സ്റ്റർ കാമില വോജിചോവ്‌സ്ക വരാനിരിക്കുന്ന പിക്‌സൽ 8 സീരീസിന്റെ വില വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. പിക്‌സൽ 8 പ്രോ അതിന്റെ മുൻഗാമിയായ 7 പ്രോയുടെ അതേ പ്രാരംഭ വില നിലനിർത്തിക്കൊണ്ട് 899 ഡോളറിന് (ഏകദേശം 74,745 രൂപ) എത്തിയേക്കും.

ഗൂഗിളിന്റെ വെടിക്കെട്ട് വരുന്നുണ്ട്! പിക്സൽ 8 ൽ 7 വർഷ ഒഎസ് പിന്തുണ

അതേസമയം, പിക്സൽ 8- വില 699 ഡോളറിൽ (ഏകദേശം 58,115 രൂപ) ആരംഭിച്ചേക്കാം, ഇത് പിക്സൽ 7-ന്റെ പ്രാരംഭ വിലയെക്കാൾ 100 ഡോളർ കൂടുതലാണ്. പിക്‌സൽ 8 പ്രോയുടെ പ്രാരംഭ വില 999 ഡോളർ ആയിരിക്കുമെന്നും സ്റ്റാൻഡേർഡ് പിക്‌സൽ 8 ന് 699 ആണ് വിലയെന്നും ലീക്കർ അ‌വകാശപ്പെടുന്നു.

എന്നാൽ ലീക്ക് റിപ്പോർട്ടുകൾ എന്ന നിലയിൽ മാത്രം ഈ വിലയെ കണ്ടാൽ മതി. ഒക്ടോബർ 4ന് പിക്സൽ 8 സീരീസ് അ‌വതരിപ്പിക്കുമ്പോൾ മാത്രമേ യഥാർഥ വില ഉറപ്പിക്കാൻ സാധിക്കൂ. ഇന്ത്യയിൽ എല്ലാ പിക്സൽ ഫോണുകളുടെയും ലോഞ്ചിന്റെ ഓൺലൈൻ റീട്ടെയിൽ പങ്കാളി ഫ്ലിപ്പ്കാർട്ട് ആണ്.

എന്നാൽ ലീക്ക് റിപ്പോർട്ടുകൾ എന്ന നിലയിൽ മാത്രം ഈ വിലയെ കണ്ടാൽ മതി. ഒക്ടോബർ 4ന് പിക്സൽ 8 സീരീസ് അ‌വതരിപ്പിക്കുമ്പോൾ മാത്രമേ യഥാർഥ വില ഉറപ്പിക്കാൻ സാധിക്കൂ. ഇന്ത്യയിൽ എല്ലാ പിക്സൽ ഫോണുകളുടെയും ലോഞ്ചിന്റെ ഓൺലൈൻ റീട്ടെയിൽ പങ്കാളി ഫ്ലിപ്പ്കാർട്ട് ആണ്.

Best Mobiles in India

English summary
Google Pixel 8 series phones may come with 7 years of software support, according to the latest leak. Previous Pixel phones provided software support for a maximum of 5 years. Apart from this, it is also reported that Google will introduce a new feature called 'Magic Editor' in the Pixel 8 series. Tipster Kamila Wojciechowska has also revealed the pricing of the Pixel 8 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X