Home
Mobile

ആപ്പിൾ ആരാധകർക്ക് 'ഓണം' സെപ്റ്റംബറിൽ, ഗൂഗിൾ ആരാധകർക്ക് ഒക്ടോബറിലും! സുന്ദർ പി​ച്ചൈ തീരുമാനിച്ചുകഴിഞ്ഞു

മലയാളികളുടെ 'ദേശീയ' ഉത്സവമാണ് ഓണമെങ്കിൽ ആപ്പിൾ ആരാധകരുടെ ദേശീയ ഉത്സവമാണ് ഐഫോൺ ലോഞ്ച്. ഈ വർഷത്തെ ഐഫോൺ ലോഞ്ച് സെപ്റ്റംബർ 13 ന് ആണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അ‌ന്ന് നടക്കുന്ന ആപ്പിൾ ഇവന്റിൽ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് പുറത്തിറക്കപ്പെടും.

എന്നാൽ ആപ്പിളിന്റെ ഐഫോൺ മാത്രമല്ല, മറ്റൊരു വമ്പൻ കമ്പനിയുടെ കരുത്തൻ സ്മാർട്ട്ഫോൺ കൂടി ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ടെക്നോളജി രംഗത്തെ വമ്പനും സെർച്ച് എൻജിൻ ഭീമനുമായ ഗൂഗിളിന്റെ പിക്സൽ നിരയിലെ പുത്തൻ സ്മാർട്ട്ഫോണുകളാണ് ആഗോള തലത്തിൽ ലോഞ്ചിന് തയാറെടുക്കുന്നത്. ഇതിനോടകം തന്നെ ജനപ്രീതി നേടിയവയാണ് പിക്സൽ ഫോണുകൾ.

ആപ്പിൾ ആരാധകർക്ക് 'ഓണം' സെപ്റ്റംബറിൽ, ഗൂഗിൾ ആരാധകർക്ക് ഒക്ടോബറിലും!

പിക്സൽ 6എ മോഡലൊക്കെ ഇന്ത്യയിൽ ഉൾപ്പെടെ വൻ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്. പിന്നീട് പിക്സൽ 7 ​ലൈനപ്പിലും കിടിലൻ ഫോണുകൾ പുറത്തിറങ്ങി. ഈ വിജയപരമ്പര പിക്സൽ 8 എന്ന പുതിയ സീരീസ് പുറത്തിറക്കി തുടരാനാണ് ഗൂഗിൾ തയാറെടുക്കുന്നത്. ആപ്പിൾ ആരാധകർക്ക് ഐഫോൺ ലോഞ്ചാണ് ഓണമെങ്കിൽ, ഗൂഗിൾ ആരാധകർക്ക് പിക്സൽ ലോഞ്ച് ആണ് ഓണം.

ആ നിലയ്ക്ക് പരിഗണിക്കുമ്പോൾ ഐഫോൺ ആരാധകർക്ക് സെപ്റ്റംബർ 13 ആണ് ഓണം. ഗൂഗിൾ- പിക്സൽ ആരാധകർക്കാകട്ടെ ​ഒക്ടോബറിലും. ഈ ഫോണുകളുടെ ലോഞ്ച് സംബന്ധിച്ച് രണ്ട് കമ്പനികളും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മുൻകാല ചരിത്രം കണക്കിലെടുക്കുമ്പോൾ ഓൺ​ലൈനിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ സത്യമാകാനാണ് സാധ്യത.

ഗൂഗിൾ പിക്സൽ 7 മോഡലുകൾ 2022 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. മുൻകാലങ്ങളിൽ സംഭവിച്ച് പിഴവുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഗൂഗിൾ അ‌വതരിപ്പിച്ച ഗൂഗിൾ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവ മികച്ച പ്രതികരണമാണ് നേടിയത്. അ‌തേപാതയിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി തന്നെയാണ് പുതിയ പിക്സൽ 8 നിരയും എത്തുകയെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയാകും പിക്സൽ നിരയിലെ പുതിയ താരങ്ങളായി ഒക്ടോബറിൽ പുറത്തിറങ്ങുക. ഹസ്കി, ഷിബ എന്നീ കോഡുകളിലാണ് ഗൂഗിൾ ഈ പിക്സൽ സ്മാർട്ട്ഫോണുകൾ അ‌ണിയിച്ചൊരുക്കിക്കൊണ്ടിരിക്കുന്നത്. ആകർഷകമായ ഫീച്ചറുകളാകും ഈ ഗൂഗിൾ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത.

നിലവിലെ വിവരങ്ങൾ പ്രകാരം, ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിന് 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഉണ്ടായിരിക്കും. അ‌തേസമയം പിക്സൽ 8 പ്രോയ്ക്ക് 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഉണ്ടായിരിക്കും.

പിക്സൽ 8 പ്രോ സ്മാർട്ട്ഫോൺ 12 ജിബി റാം പിന്തുണയോടെയായിരിക്കും എത്തുകയെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടിസ്ഥാന പിക്സൽ 8 മോഡൽ ലൈക്കോറൈസ്, പിയോണി, ഹേസ് കളർ ഓപ്ഷനുകളിലും പിക്സൽ 8 പ്രോ ലൈക്കോറൈസ്, സ്കൈ നിറങ്ങളിൽ പുറത്തിറങ്ങുമെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ രണ്ട് ഫോണുകളിലും ടൈറ്റൻ ചിപ്പുകളുമായി ജോടിയാക്കിയ ഇൻ-ഹൗസ് ടെൻസർ G3 ചിപ്സെറ്റ് ആണ് നൽകുകയെന്നും ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നു. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയുടെ ഡി​സൈനുകളിലും കമ്പനി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പിക്സൽ 8 ന് 6.17 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേ നൽകിയിരിക്കുന്നു.

അ‌തുപോലെ പിക്സൽ 8 പ്രോയ്ക്ക് 6.7-ഇഞ്ച് QHD+ (QHD+) LTPO OLED ഡിസ്‌പ്ലേയുണ്ട്. കൂടാതെ ഈ രണ്ട് ഫോണുകൾക്കും 120Hz റിഫ്രഷ് റേറ്റ് പിന്തുണയും നൽകിയിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മികച്ച ഫീച്ചറുകൾക്കൊപ്പം ഒരുപാട് പുതിയ സവിശേഷതളകും പിക്സൽ 8 സീരീസ് കാഴ്ചവയ്ക്കും. ഏറ്റവും പുതിയ ആൻഡ്രോയി 14 ഒഎസ് അ‌ടിസ്ഥാനമാക്കിയായിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക.

ആപ്പിൾ ആരാധകർക്ക് 'ഓണം' സെപ്റ്റംബറിൽ, ഗൂഗിൾ ആരാധകർക്ക് ഒക്ടോബറിലും!

ക്യാമറ: 50MP പ്രൈമറി ക്യാമറ (Samsung ISOCELL GN2 സെൻസർ) + 12MP അൾട്രാ വൈഡ് ലെൻസ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 8ൽ ഉണ്ടാകുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 11എംപി ഫ്രണ്ട് ക്യാമറ, എൽഇഡി ഫ്ലാഷ് നിരവധി ക്യാമറ ഫീച്ചറുകൾ എന്നിവയും പിക്സൽ 8 വാഗ്ദാനം ചെയ്യും.

50എംപി പ്രൈമറി സെൻസർ + 64എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 48എംപി ടെലിഫോട്ടോ ലെൻസ്, എന്നിവ അ‌ടങ്ങുന്ന ഒഐഎസ് പിന്തുണയുള്ള, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 8 പ്രോയിലുണ്ടാകുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 11എംപി ക്യാമറയും ഈ ഫോണിലുണ്ട്.

24W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 12W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 4485mAh ബാറ്ററിയാണ് പിക്സൽ 8 ൽ ഉണ്ടാകുക. 8 പ്രോയ്ക്ക് 4950mAh ബാറ്ററിയും 27 വാട്ട്സ് ഫാസ്റ്റ് ചാർജിംഗും ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഒക്ടോബറിൽ കമ്പനി സിഇഒ സുന്ദർ പി​ച്ചൈയാകും ഇവ പുറത്തിറക്കുക. ഈ പിക്സൽ ഫോണുകളുടെ വിശ്വസനീയ വില വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആൻഡ്രോയിഡ് സ്മാർട്ട്​ഫോണുകളുടെ വലിയ വിപണിയായ ഇന്ത്യയിൽ പിക്സൽ 8 സീരീസ് ഫോണുകൾ തരംഗമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. മികച്ച ഫീച്ചറുകൾ ആകർഷകമായ വിലയിലാണ് നൽകുന്നതെങ്കിൽ ഇന്ത്യക്കാർ ഇരു​കൈയും നീട്ടി പിക്സൽ 8 സീരീസിനെ വരവേൽക്കും. മറിച്ചാണെങ്കിൽ ഗൂഗിളിനും സുന്ദർ പി​ച്ചൈയ്ക്കും ഏറെ നിരാശപ്പെടേണ്ടിവരും.

Best Mobiles in India

English summary
Storage options on Google Pixel 8 series phones are out. The Pixel 8 smartphone will have two internal storage variants of 128GB and 256GB. Meanwhile, the Pixel 8 Pro will have three variants of 128GB, 256GB and 512GB of internal storage. The Pixel 8 Pro smartphone will come with 12GB RAM support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X