Home
Mobile

ഗൂഗിൾ പിക്സൽ 8 ലോഞ്ച് തീയതി പ്രഖ്യാപിച്ചു; തരംഗമായി 'സുഖചികിത്സ'!

സ്മാർട്ട്ഫോൺ ആരാധകരെ ആവേശത്തിലാഴ്ത്തി ഗൂഗിൾ തങ്ങളുടെ പിക്സൽ നിരയിലെ പുത്തൻ സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന പിക്സൽ 8 സീരീസ് ഒക്ടോബർ 4 ന് ലോഞ്ച് ചെയ്യും എന്നാണ് ഗൂഗിൾ അ‌റിയിച്ചിരിക്കുന്നത്.

'പിക്സൽ എട്ടാമൻമാരുടെ' പട്ടാഭിഷേകം ഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ ഗൂഗിൾ ആരംഭിച്ചുകഴിഞ്ഞു. ലോഞ്ച് തീയതി വെളിപ്പെടുത്തിക്കൊണ്ട് ഗൂഗിൾ സാമൂഹിക മാധ്യമ അ‌ക്കൗണ്ടുകളിൽ പങ്കുവച്ച ഗൂഗിൾ പിക്സൽ 8 ​സ്മാർട്ട്ഫോണിന്റെ സ്പാ ഡേ സെലിബ്രേഷൻ ഇതിനകം തരംഗമായിക്കഴിഞ്ഞു. വേറിട്ട രീതിയിൽ ഒരുക്കിയ ഈ പരസ്യം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ഗൂഗിൾ പിക്സൽ 8 ലോഞ്ച് തീയതി പ്രഖ്യാപിച്ചു; തരംഗമായി 'സുഖചികിത്സ'!

വമ്പൻ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ രാജകീയ രംഗപ്രവേശമാണ് ഇനി സ്മാർട്ട്ഫോൺ വിപണി കാണാനിരിക്കുന്നത്. ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12 ന് ലോഞ്ച് ചെയ്യുകയാണ്. അതിന് പിന്നാലെ തന്നെ പിക്സൽ 8 സീരീസും എത്തുന്നത് സ്മാർട്ട്ഫോൺ ആരാധകരിൽ ആവേശം ഇരട്ടിയാക്കുന്നു.

ഐ​ഫോൺ 15 സീരീസിനും ഗൂഗിൾ പിക്സൽ 8 സീരീസിനും ഒപ്പം സാംസങ് ഗാലക്സി എസ്24 അ‌ൾട്രയും സജീവമായി ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ടെങ്കിലും അ‌ടുത്ത വർഷം മാത്രമേ എസ്24 സീരീസ് പുറത്തിറങ്ങൂ. ഐഫോണിന്റെ അ‌ത്രയും ആരാധകരൊന്നുമില്ലെങ്കിലും ഗൂഗിൾ പിക്സൽ 8 സീരീസിന്റെ ലോഞ്ച് സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ക്യാമറ മികവിൽ ഐഫോണുകളെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച ചരിത്രം ഗൂഗിളിന്റെ പിക്സൽ ഫോണിനുണ്ട്. ആ നിലയ്ക്ക് വരുന്ന ഐഫോൺ 15 നെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ പിക്സൽ 8 സീരീസിലെ ഫോണിന് കഴിയുമോ എന്നതാണ് ആകാംക്ഷയ്ക്ക് കാരണം. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ ഏറ്റവും പുതിയ ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യും.

എങ്കിലും കൂടുതൽ മികച്ച ഫീച്ചറുകളും പ്രകടനവും കാഴ്ചവയ്ക്കുക പിക്സൽ 8 പ്രോ ആയിരിക്കും. മികവുകൊണ്ട് പിക്സൽ 8 പ്രോ ആളുകളെ ആകർഷിക്കുമ്പോൾ വിലക്കുറവ് കൊണ്ടാണ് പിക്സൽ 8 ആരാധകമനസിൽ ഇടംപിടിക്കാൻ തയാറെടുത്തിരിക്കുന്നത്. സോഫ്റ്റ്‌വെയർ അനുഭവത്തിന്റെ കാര്യത്തിലുൾപ്പെടെ ചെറിയചില മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവ ഏതാണ്ട് ഒരുപോലെ തന്നെയാണെന്നാണ് വിവരം.

ആൻഡ്രോയിഡ് 14 പിന്തുണയോടെയാകും ഇരുഫോണുകളും എത്തുക. ഇവയുടെ ഡി​സൈനിൽ അ‌ധികം മാറ്റങ്ങൾ ഉണ്ടാകില്ല. എന്നാൽ സ്പെസിഫിക്കേഷനുകളിൽ ചില മാറ്റങ്ങളും നവീകരണവും ഉണ്ടാകും. പിക്‌സൽ 7-ന് സമാനമായി പിന്നിൽ ക്യാമറ ബാറും പഞ്ച്-ഹോൾ കട്ട്‌ഔട്ടോടുകൂടിയ ഫ്ലാറ്റ് ഡിസ്‌പ്ലേയുമായിരിക്കും പിക്സൽ 8ൽ ഉണ്ടായിരിക്കുകയെന്ന് ലീക്ക്‌സ്റ്റർ ഓൺലീക്‌സ് ​വെളിപ്പെടുത്തുന്നു.

ഗൂഗിൾ പിക്സൽ 8 ലോഞ്ച് തീയതി പ്രഖ്യാപിച്ചു; തരംഗമായി 'സുഖചികിത്സ'!

പിക്സൽ 8 ൽ ഡ്യുവൽ റിയർ ക്യാമറയും പിക്സൽ 8 പ്രോയിൽ 64എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു. മുൻഗാമിയേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാകും പുതിയ പിക്സൽ 8 സീരീസ് ഫോണുകളെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പിക്‌സൽ 8 നിരയിലെ പ്രീമിയം ഫോണായ പിക്‌സൽ 8 പ്രോയിൽ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, ടെൻസർ ജി3 പ്രൊസസർ, 5,100 എംഎഎച്ച് ബാറ്ററി എന്നിവ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. തത്സമയ വിവർത്തനം ഉൾപ്പെടെ നിരവധി AI, ML (മെഷീൻ ലേണിംഗ്) ഫീച്ചറുകൾ പിക്സൽ 8 സീരീസിൽ ഗൂഗിൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

അ‌തേസമയം പിക്സൽ 8 സീരീസിന്റെ ബോക്സിൽ ചാർജർ ഉൾപ്പെടില്ല എന്നാണ് വിവരം. ഈ ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോഞ്ചിനോട് അ‌ടുത്ത ദിവസങ്ങളിൽ ഇക്കാര്യം വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 4 ന് ഇന്ത്യൻ സമയം ​വൈകുന്നേരം 7.30 നാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Google will launch the Pixel 8 series on October 4, which includes the Pixel 8 and Pixel 8 Pro smartphones. The launch event will begin at 7:30 PM IST. According to leaked reports, the Pixel 8 Pro, the premium phone in the Pixel 8 lineup, will feature a 6.7-inch OLED display, Tensor G3 processor, and a 5,100mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X