Home
Mobile

ഒരുപാട് പേർ കാത്തിരിക്കുന്ന മുത്താണ്! പിക്സൽ 8എയുടെ ഡിസ്പ്ലേ, ചിപ്സെറ്റ് വിവരങ്ങൾ പുറത്ത്

ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേകം കുറച്ച് ആരാധകരുണ്ട്. മുൻ പിക്സൽ ഫോണുകളിൽ ഏതെങ്കിലുമൊന്ന് നൽകിയ സംതൃപ്തിയാകാം ഇത്തരത്തിൽ കുറച്ച് ആളുകളെ പിക്സൽ സ്മാർട്ട്ഫോണുകളുടെ ആരാധകരാക്കിമാറ്റിയത്. ഈ പിക്സൽ ആരാധകരും സ്മാർട്ട്ഫോൺ ആരാധകർ ഒന്നാകെയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് പിക്സൽ 8a (Pixel 8a).

ഈ വർഷത്തെ ഗൂഗിൾ I/O ഇവന്റ് 2024 മേയ് 14ന് 10:30 pm (IST) നടക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. ഗൂഗിൾ പിക്സൽ 8a ഈ ഇവന്റിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രതീക്ഷകൾക്ക് കരുത്ത് പകർന്നുകൊണ്ട് ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

ഒരുപാട് പേർ കാത്തിരിക്കുന്ന മുത്ത്! പിക്സൽ 8എ ഡിസ്പ്ലേ, ചിപ്സെറ്റ്

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയും 1400 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും വരാൻ പോകുന്ന പിക്സൽ 8എയിൽ ഉണ്ടാകുമെന്ന് പുതിയ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പിക്സൽ 8എയെ അ‌പേക്ഷിച്ച് ഇത് 40% വർദ്ധനവാണ്. കൂടാതെ ഈ ഫോണിന്റെ ചിപ്സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവയുമായി ചേർന്നുപോകുന്ന, ഗൂഗിളിന്റെ തന്നെ ടെൻസർ ജി3 പ്രോസസർ ആയിരിക്കും പിക്സൽ 8എയിൽ ഉണ്ടാകുക. മുൻഗാമിയായ പിക്സൽ 7എയെ അ‌പേക്ഷിച്ച്, ​മെച്ചപ്പെടുത്തിയ ഒട്ടേറെ പുതിയ ഫീച്ചറുകൾ പിക്സൽ 7എ അ‌വതരിപ്പിക്കും. എന്നാൽ ക്യാമറ സജ്ജീകരണം 7എയിലേതിന് സമാനമായിരിക്കും.

ഒരുപാട് പേർ കാത്തിരിക്കുന്ന മുത്ത്! പിക്സൽ 8എ ഡിസ്പ്ലേ, ചിപ്സെറ്റ്

സാധാരണയായി G3 FOPLP (ഫാൻ-ഔട്ട് പാനൽ ലെവൽ പാക്കേജിംഗ്) ഉപയോഗിക്കുന്നു, അതേസമയം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പിക്സൽ 8എയുടെ G3 IPoP (Integrated Package on Package) ഉപയോഗിക്കുന്നു എന്നാണ് വിവരം. Titan M2 സെക്യൂരിറ്റി ചിപ്പും പിക്സൽ 8എയിൽ ഉണ്ടാകും.

ഗൂഗിൾ പിക്സൽ 8a യുഎസ് എഫ്സിസി വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. അ‌തിനാൽത്തന്നെ ലോഞ്ച് മേയിൽ തന്നെ പ്രതീക്ഷിക്കാം. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും IP67 റേറ്റിംഗും വയർലെസ് ചാർജിംഗും പിക്സൽ 8എയുടെ ഫീച്ചറുകളുടെ കൂട്ടത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ബാറ്ററി സംബന്ധിച്ച കൃത്യമായ സൂചനകൾ ലഭ്യമായിട്ടില്ല.

ക്വാഡ് PD ക്വാഡ് ബെയർ ഉള്ള 64MP റിയർ ക്യാമറ, f/1.89 അപ്പേർച്ചർ, IMX787 സെൻസർ, LED ഫ്ലാഷ്, OIS, 13MP 120° അൾട്രാ വൈഡ് ക്യാമറ, IMX712 സെൻസർ, f/2.2 അപ്പേർച്ചർ, PDAF, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നീ ഫീച്ചറുകളുമായിട്ടാകും പിക്സൽ 8എയിലെ റിയർ ക്യാമറ യൂണിറ്റ് എത്തുക.

ഒരുപാട് പേർ കാത്തിരിക്കുന്ന മുത്ത്! പിക്സൽ 8എ ഡിസ്പ്ലേ, ചിപ്സെറ്റ്

95° അൾട്രാ വൈഡ് ലെൻസുള്ള 13MP ഫ്രണ്ട് ക്യാമറയാകും സെൽഫിക്കും മറ്റുമായി പിക്സൽ 8എയിൽ ഉണ്ടാകുക. IMX712 സെൻസർ, f/2.2 അപ്പേർച്ചർ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണകൾ ഈ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ടാകും. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ എന്നിവയും പിക്സൽ 8എയുടെ ഫീച്ചറുകളുടെ ലിസ്റ്റിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

ഇന്ത്യ ഉൾപ്പെടെയുള്ള പിക്സൽ 7എ വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ള 21 രാജ്യങ്ങളിൽ പിക്സൽ 8എയും ലോഞ്ച് ചെയ്യും എന്ന് ഉറപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് പുറമേ, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഹംഗറി, ലിത്വാനിയ, ലാത്വിയ, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിലും ഇത്തവണ പിക്സൽ 8എ ഗൂഗിൾ അ‌വതരിപ്പിക്കും.

പിക്സൽ 8എയുടെ 128GB മോഡലിന് 569.90 യൂറോ (619 USD / 51,390 രൂപ.) വില കണക്കാക്കുന്നു. 256GB വേരിയൻ്റിന് ഏകദേശം 630 യൂറോ (684 USD/ ഏകദേശം 56,810 രൂപ) ചിലവ് വരുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ രാജ്യങ്ങൾ മാറുന്നത് അ‌നുസരിച്ച് വിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം.

More from GizBot

Best Mobiles in India

English summary
A new leaked report reveals that the upcoming Pixel 8A will feature a 6.1-inch FHD+ OLED display with a 120Hz refresh rate, 1400 nits peak brightness, and a Tensor G3 processor. It was confirmed last week that this year's Google I/O event will take place on May 14, 2024 at 10:30 pm (IST). Google Pixel 8a is expected to be launched at this event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X