Home
Mobile

നേരിട്ട് 18000 രൂപയുടെ ലാഭം! 35000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ പിക്സൽ 8a വാങ്ങാം

സാംസങ്, ആപ്പിൾ എന്നിവയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ബദലായി ഗൂഗിൾ പിക്സൽ ഫോണുകളും നമ്മുടെ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ട്. മികച്ച ഫീച്ചറുകളുടെ പിന്തണയോടെ എത്തുന്ന ഈ പിക്സൽ ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം സ്മാർട്ട്ഫോൺ പ്രേമികളും നമുക്കിടയിലുണ്ട്. ഇവർക്കായി ഇപ്പോൾ ഒരു സന്തോഷ വാർത്തയുണ്ട്. ഗൂഗിളിന്റെ പിക്സൽ 8 സീരീസിനോട് ബന്ധപ്പെട്ടുള്ള പിക്സൽ 8എ (Google Pixel 8a) ഇപ്പോൾ 18000 രൂപ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ് എന്നതാണ് അ‌ത്. 35000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

കഴിഞ്ഞ വർഷം മേയിൽ ആണ് ഗൂഗിൾ പിക്സൽ 8എ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പിക്സൽ 7എയുടെ പിൻഗാമിയായി ഒട്ടനവധി പുതിയ ഫീച്ചറുകൾ സഹിതമാണ് പിക്സൽ 8എ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് പിക്സൽ 8എയുടെ 128ജിബി വേരിയന്റിന് 52,999 രൂപയും 256ജിബി വേരിയന്റിന് 59,999 രൂപയും ആയിരുന്നു വില.

18000 രൂപയുടെ ലാഭം! 35000 രൂപയിൽ താഴെ വിലയിൽ പിക്സൽ 8a വാങ്ങാം

കഴിഞ്ഞ മാസം പിക്സൽ 8എ മോഡലിന്റെ പിൻഗാമിയായി ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അ‌തിന് പിന്നാലെ പിക്സൽ 8എയുടെ വില കുറഞ്ഞു. ഇപ്പോൾ വിലക്കുറവും ഡയറക്ട് ഡിസ്കൗണ്ടും സഹിതം 37999 രൂപ വിലയിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ലോഞ്ച് വിലയെക്കാൾ 15000 രൂപ കുറവ്.

വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും പിക്സൽ 8എയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 34999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇതിലൂടെ ആകെ 18000 രൂപ ലാഭത്തിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ കഴിയുന്നു. പിക്സൽ 8എയുടെ ഫ്ലിപ്പ്കാർട്ടിലെ ഡീൽ കാണാനും സ്വന്തമാക്കാനും Google Pixel 8a എന്നതിൽ ക്ലിക്ക് ചെയ്യുക.

18000 രൂപയുടെ ലാഭം! 35000 രൂപയിൽ താഴെ വിലയിൽ പിക്സൽ 8a വാങ്ങാം

ഗൂഗിൾ പിക്സൽ 8എയുടെ പ്രധാന ഫീച്ചറുകൾ: ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി3 പ്രോസസർ ആണ് പിക്സൽ 8എയുടെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ OLED HDR ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2000 വരെ നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിനുണ്ട്.

8GB LPDDR5x റാം ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. സാംസങ്ങിനെപ്പോലെ മികച്ച ഒഎസ് പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒരു ബ്രാൻഡാണ് ഗൂഗിൾ. ആൻഡ്രോയിഡ് 14 ഒഎസിൽ എത്തുന്ന ഈ പിക്സൽ 8എ മോഡലിന് ഗൂഗിൾ ഫോൺ 7 വർഷത്തെ ഒഎസ്, സുരക്ഷ, ഫീച്ചർ ഡ്രോപ്പ് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

64 മെഗാപിക്സൽ മെയിൻ ലെൻസും 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗൂഗിൾ പിക്സൽ 8എയിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി വലിയ ഫീൽഡ്-വ്യൂ ഉള്ള 13 മെഗാപിക്സൽ ക്യാമറയും ഇതിൽ ഉണ്ട്.

18000 രൂപയുടെ ലാഭം! 35000 രൂപയിൽ താഴെ വിലയിൽ പിക്സൽ 8a വാങ്ങാം

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + ഇസിം), IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, 5G SA/NA, 4G VoLTE, ​വൈ​ഫൈ 6E 802.11 ax (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, GLONASS, ഗലീലിയോ, NavIC, യുഎസ്ബി ​ടൈപ്പ്-സി 3.2, 18W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് പിന്തുണകളോടെ 4492mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

FAQs
നിലവിലെ ഏറ്റവും പുതിയ പിക്സൽ സീരീസ്

പിക്സൽ 9 സീരീസ്

പിക്സൽ 9എയുടെ വില

49999 രൂപ

പിക്സൽ 8എയുടെ പിൻഗാമി

പിക്സൽ 9എ

GizBot Technology

More from GizBot

Best Mobiles in India

English summary
Google Pixel 8a can now be purchased for under Rs 35,000. The launch price of Pixel 8a was Rs 52,999 for the 128GB variant and Rs 59,999 for the 256GB variant. It is now listed on Flipkart at a price of Rs 37,999. There is also a bank discount of Rs 3,000 available. So, you can buy it at a starting price of Rs 34,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X