Home
Mobile

ഇതൊക്കെ സ്വാഭാവികം, പിക്സൽ 8എക്ക് കുത്തനെ വില കുറച്ചു

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച അനുഭവം നൽകുന്ന യൂസർ ഇന്റർഫേസ് (യു.ഐ) ഉള്ളത് ഗൂഗിളിന്റെ പിക്സൽ ഫോണുകളിലാണെന്ന് പറയാം. സാംസങ്ങിന് പോലും പിക്സൽ ഫോണുകളിലെ വനില ആൻഡ്രോയ്ഡ് എക്സ്പീരിയൻസിനെ വെല്ലാൻ കഴിയില്ല എന്നാണ് ഫോൺ വിദഗ്ദരുടെ അഭിപ്രായം. എന്നാൽ, നല്ലൊരു ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോൺ വാങ്ങാൻ 75000 മുതൽ ഒരു ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. എന്നാൽ, ഫ്ലാഗ്ഷിപ്പ് മോഡലുകൾ കൂടാതെ വില കുറഞ്ഞ 'പിക്സൽ എ' സീരീസ് കൂടി ഗൂഗിൾ ലോഞ്ച് ചെയ്യാൻ തുടങ്ങിയതോടെ ആളുകൾ ഗൂഗിളിന്റെ ഫോണുകൾ പരിഗണിക്കാൻ തുടങ്ങിയെന്നു പറയാം.

അത്തരത്തിൽ ഇറങ്ങിയ പിക്സൽ 4എ മുതൽ 8എ വരെയുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ മികച്ച വിൽപ്പന നേടുകയും ചെയ്തു. ഇപ്പോഴിതാ പിക്സൽ 8എക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ അടുത്ത തലമുറ പിക്സൽ 9എ ഉടൻ പുറത്തിറക്കാൻ ഗൂഗിൾ ഒരുങ്ങുന്നുണ്ട്.

പിക്സൽ 8എക്ക് കുത്തനെ വില കുറച്ചു

പിക്സൽ 8എ (8ജിബി/128 ജിബി) ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 37,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. യഥാർത്ഥ വില 52,999 രൂപയാണ്. 256ജിബി പതിപ്പ് 44,999 രൂപയ്ക്ക് വാങ്ങിക്കാം. കൂടാതെ, 1,900 രൂപയുടെ ബാങ്ക് കിഴിവും നൽകുന്നുണ്ട്. തടസമില്ലാത്തതും കാര്യക്ഷമവുമായ യൂസർ എക്‌സ്പീരിയൻസ് തരുന്ന TENSOR ഏ3 ചിപ്‌സെറ്റാണ് പിക്‌സൽ 8 എയിൽ വരുന്നത്.

പിക്സൽ 8എക്ക് കുത്തനെ വില കുറച്ചു

ഫാസ്റ്റ് ചാർജിങ് സംവിധാനം, 4,500 mAh ബാറ്ററി എന്നിവയും 8എയ്ക്ക് ഗൂഗിൾ നൽകുന്നുണ്ട്. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്കുള്ള IP67 സർട്ടിഫിക്കേഷനും പിക്‌സൽ 8 എയ്ക്ക് ഉണ്ട്. ഏഴ് വർഷത്തെ അപ്ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 8 ജിബി റാം, 128 ജിബി ബേസ് സ്റ്റോറേജ് എന്നിവയും 6.1 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനും 64 എംപി മെയിൻ ക്യാമറയും 13 എംപി അൾട്രാവൈഡ് ലെൻസും 8എയുടെ സവിശേഷതയാണ്.

പിക്സൽ 8എക്ക് കുത്തനെ വില കുറച്ചു

വരാനിരിക്കുന്ന പിക്സൽ 9എ യുടെ സവിശേഷതകളും വിലയും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും ഗൂഗിൾ പിക്സൽ 9എ യിൽ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തുമെന്നും ടെൻസർ G4 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. മാത്രമല്ല, പിക്സൽ 8എനെ അപേക്ഷിച്ച് പുതിയ തലമുറ മോഡലിന് വലിയ ഡിസ്പ്ലേയും ബാറ്ററിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

പുതിയൊരു പ്രോസസ്സറും മെച്ചപ്പെടുത്തിയ മികച്ച ഫീച്ചറുകളും അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പിക്സൽ 9എക്കായി കാത്തിരിക്കുന്നതാവും നല്ലത്. എന്നിരുന്നാലും, നിലവിൽ 37,999 രൂപയ്ക്ക് പിക്സൽ 8എ ലഭിക്കുമ്പോൾ ഇപ്പോൾ പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനുകളിലൊന്നാണിത്.

More from GizBot

Best Mobiles in India

English summary
The Google Pixel 8a has received a massive Rs 15,000 discount in India, now priced at Rs 37,999 for the 8GB/128GB variant. The 256GB version is also available at a reduced price of Rs 44,999, along with an additional Rs 1,900 bank discount. This makes the Pixel 8a an attractive option for those looking to purchase a Pixel device before the global debut of the Pixel 9a on March 19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X