ഫ്ലിപ്പ്കാർട്ട് ഒരു സംഭവം തന്നെ! ഗൂഗിൾ പിക്സൽ 9 -ന് 27000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട്
സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കുന്ന കാര്യത്തിൽ ഫ്ലിപ്പ്കാർട്ട് പലപ്പോഴും ഒരു സംഭവം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഫോൺ ഉണ്ടാക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡ് കണ്ടാൽ പോലും ഞെട്ടുന്ന വിലക്കുറവ് ചില ഘട്ടങ്ങളിൽ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകാറുണ്ട്. അത്തരമൊരു കിടിലൻ ഡീൽ ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ 9 (Google Pixel 9) മോഡലിനും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതായത് 79,999 രൂപ വിലയിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട പിക്സൽ 9 (12ജിബി റാമും 256 ജിബി സ്റ്റോറേജും) മോഡൽ ഇപ്പോൾ 54999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വർഷം പുതിയ പിക്സൽ 10 സീരീസ് വന്നതിന് പിന്നാലെ പിക്സൽ 9 മോഡലിന്റെ വില 69999 രൂപയായി കുറഞ്ഞിരുന്നു. ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ 64999 രൂപ വിലയിലാണ പിക്സൽ 9 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ സ്റ്റോർ ഡിസ്കൗണ്ടിന് ശേഷമുള്ള വിലയാണ് ഇത് എന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.

4000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 60999 രൂപ വിലയിൽ ഗൂഗിൾ സ്റ്റോറിൽ നിന്നും പിക്സൽ 9 വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ പിക്സൽ 9 ലിസ്റ്റ് ചെയ്താണ് ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോൾ പിക്സൽ 9ന്റെ ഫ്ലിപ്പ്കാർട്ടിലെ വില 54999 രൂപയാണ്.
2750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും പിക്സൽ 9ന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. അതിനാൽ 52,249 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് പിക്സൽ 9 സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്. ഏതാണ്ട് 27000 രൂപയിലധികം ലാഭിക്കാൻ ഈ ഡീലിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

മറ്റ് പ്ലാറ്റ്ഫോമുകളെക്കാൾ വിലക്കുറവിൽ പിക്സൽ 9 ലഭ്യമാകുന്നതിനാൽത്തന്നെ ഈ ഡീൽ നിരവധി പേർ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ താൽപര്യമുള്ളവർ സ്റ്റോക്ക് തീരും മുമ്പേ തന്നെ ഈ ഡീൽ പരിഗണിക്കുന്നത് നന്നായിരിക്കും. എക്സ്ചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്കായി പരമാവധി 50,490 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡലും പ്രവർത്തനക്ഷമതയും മറ്റും വിലയിരുത്തിയാകും അന്തിമമൂല്യം നിശ്ചയിക്കപ്പെടുക. ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ ഗൂഗിൾ പിക്സൽ ഫോൺ വാങ്ങാനാകും. പിക്സൽ 9ന് ഇതുവരെ ലഭ്യമായ ഏറ്റവും മികച്ച ഡീലുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 50എംപി പ്രൈമറി ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 10.5എംപി സെൽഫി ക്യാമറയും ഇതിൽ ഉണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് OLED സൂപ്പർ ആക്ച്വ ഡിസ്പ്ലേ, 1,800 nits HDR ബ്രൈറ്റ്നസ്, 2,700 nits പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ പിക്സൽ 9 അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകളും ഇതിലുണ്ട്.
ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന സ്മാർട്ട്ഫോൺ എന്നതാണ് ഈ ഗൂഗിൾ പിക്സൽ ഫോണിന്റെ മുഖ്യ ആകർഷണം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തിയത് എങ്കിലും ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും വളരെ ശ്രദ്ധേയമാണ്.


Click it and Unblock the Notifications








