ഒന്നും ആലോചിക്കാനില്ല! ഇപ്പോൾ വാങ്ങിയാൽ ലാഭം; പിക്‌സൽ 9ന് കിടിലൻ വിലക്കുറവ്
പലർക്കും ചോയ്സുകൾ വ്യത്യസ്തമാണ്. ഏത് കാര്യത്തിനും വ്യത്യസ്ത ചോയ്സുകളാണ് ഓരോ വ്യക്തിയും തീരുമാനിക്കുന്നത്. ജീവിതം, ജോലി, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ എന്തിനും ചോയ്സുകൾ വ്യത്യസ്തമായിരിക്കും. സ്മാർട്ട് ഫോണിന്റെ കാര്യവും ഇത് തന്നെയാണ്. ചിലർക്ക് ആപ്പിളിനോടാവും താത്പര്യം. മറ്റു ചിലർക്ക് സാംസങ് കൂടുതൽ ഇഷ്ടമാവും. എന്നാൽ ഗൂഗിളിന്റെ ഫോണുകൾ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്..? ഇവർക്കിപ്പോൾ കിടിലൻ ടൈം ആണ്. പ്രീമിയം ഫോണായ ഗൂഗിൾ പിക്സൽ 9 (Google Pixel 9)വാങ്ങാൻ കാത്തിരിക്കുകയായിരുന്നെങ്കിൽ മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് ഫിളിപ്പ്കാർട്ട്. ഇന്ത്യൻ വിപണിയിൽ 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗൂഗിൾ പിക്സൽ 9 71,000 രൂപയിൽ താഴെ വിലയ്ക്ക് ഇപ്പോൾ വാങ്ങാം. ഫോൺ അപ്ഗ്രഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറാണിത്.
ഗൂഗിൾ പിക്സൽ 9 വിപണിയിലെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് നിലവിൽ 74,999 രൂപയാണ് ഇന്ത്യയിലെ വില. യഥാർത്ഥ വിലയിൽ നിന്ന് 5,000 രൂപയോളമാണ് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിളിപ്പ്കാർട്ടിലൂടെ കിഴിവ് ലഭിക്കുന്നത്.

ഇനി ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 3125 രൂപയുടെ കിഴിവും ലഭിക്കുന്നുണ്ട്. ഒബ്സിഡിയൻ, പിയോണി, പോർസലൈൻ, വിന്റർഗ്രീൻ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ നിന്ന് ഇഷ്ടമായത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഫിളിപ്പ്കാർട്ടിൽ നൽകുന്നുണ്ട്. ഗൂഗിളിന്റെ ടെൻസർ ജി4 ചിപ്പ് സെറ്റും ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്സെറ്റും ശക്തിപകരുന്ന ഫോണാണ് ഗൂഗിൾ പിക്സൽ 9.

ഒറിജിനൽ ഫോട്ടോയിൽ ഇല്ലാത്ത ഒരാളെ ചേർക്കാനോ, ഫോട്ടോയുടെ ലാൻഡ്‌സ്‌കേപ്പോ പശ്ചാത്തലമോ മാറ്റാനോ കഴിവുള്ള മാജിക് ഫോട്ടോ എഡിറ്റർ, എഐ സാങ്കേതികവിദ്യ, കൂടുതൽ വിപുലമായ ജെമിനി അസിസ്റ്റന്റ്, പുതിയ ഇമേജ് ജനറേഷൻ ആപ്പ് ആയ പിക്‌സൽ സ്റ്റുഡിയോ, ഒരു വർഷത്തേക്ക് സൗജന്യമായ പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയ സവിശേഷതകൾ ഉൾകൊള്ളുന്നതാണ് ഗൂഗിൾ പിക്സൽ 9.
ആപ്പിളിന് സിരി സേവനം പോലെയാണ് ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റ്.

ജെമിനി മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ ലഭ്യമാക്കുന്നുണ്ടെങ്കിലും കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയാണ് പിക്‌സൽ ഫോണുകളിൽ ജെമിനി അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്. പിക്‌സൽ 9ൽ 6.3 ഇഞ്ച് OLED ഡിസ്‌പ്ലേ, 1080 x 2424 പിക്‌സൽ റെസല്യൂഷൻ, 1800 nits വരെ HDR പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. 4700mAh ബാറ്ററി ബാക്കപ്പും നൽകുന്നുണ്ട്.
45 വാട്ട് അതിവേഗ ചാർജിങ് സൗകര്യമാണ് ലഭ്യമാകുന്നത്. ഇത് 24 മണിക്കൂറിലധികം ബാറ്ററി ലൈഫും 100 മണിക്കൂർ വരെ എക്‌സ്ട്രീം ബാറ്ററി സേവറും വാഗ്ദാനം ചെയ്യുന്നു. 200 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 5എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 10.5 എംപിയാണ് ഫ്രണ്ട് ക്യാമറ.


Click it and Unblock the Notifications








