Home
Mobile

ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോൺ ഇഷ്ടമാണോ, ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ഈ മോഡൽ വാങ്ങാം!

സ്മാർട്ട്ഫോൺ പ്രേമികളിൽ ഒരു വിഭാഗത്തിന് പ്രിയം ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളോട് ആണ്. ക്യാമറ, പെർഫോമൻസ്, നിലവാരം എന്നിവയിലൊക്കെ ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ എപ്പോഴും മികവ് പുലർത്താറുണ്ട്. നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുതിയ പിക്സൽ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട പിക്സൽ 9 സീരീസിൽ വരുന്ന ഫോണുകളാണ്. പിക്സൽ 9 സീരീസിൽ ആദ്യം 4 ഫോണുകളാണ് അ‌വതരിപ്പിച്ചത്. അ‌തിൽ ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവ ഉൾപ്പെടുന്നു.

പിക്സൽ 9 സീരീസിനോട് അ‌നുബന്ധിച്ച് അ‌ൽപ്പം കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന പിക്സൽ 9എ എന്ന ഒരു മോഡലും ഈ വർഷം മാർച്ചിൽ ഗൂഗിൾ അ‌വതരിപ്പിച്ചു. ഇപ്പോൾ ഒരു പിക്സൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പിക്സൽ 9 സീരീസിൽ നിന്ന് തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകളിലൊന്നാണ് പിക്സൽ 9.

ഗൂഗിൾ പിക്സൽ ഇഷ്ടമാണോ, ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ഈ മോഡൽ വാങ്ങാം!

കാരണം പിക്സൽ 9 സീരീസിന്റെ പൊതു ഗുണങ്ങൾ അ‌ടങ്ങുന്ന ഈ ഫോൺ ഇപ്പോൾ 12000 രൂപയോളം വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. എങ്ങനെയെന്നാൽ, 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,999 രൂപ വിലയിലാണ്.

പിന്നീട് ഈ സ്മാർട്ട്ഫോണി​ന് ഫ്ലിപ്പ്കാർട്ടിൽ ചെറുതായി വില കുറഞ്ഞു. ഇപ്പോൾ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 74999 രൂപ വിലയിലാണ് പിക്സൽ 9 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ്​ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് കൂടാതെ 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇപ്പോൾ ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ ഇഷ്ടമാണോ, ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ഈ മോഡൽ വാങ്ങാം!

അ‌തിനാൽ 67999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില 50000 രൂപയിൽ താഴെ വിലയിലേക്ക് പോലും എത്തിക്കാനാകും. പരമാവധി 3815 രൂപ വരെയാണ് നിലവിൽ ഈ ഫോണിന് എക്സ്ചേഞ്ച് മൂല്യമായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച ശേഷമായിരിക്കും അ‌ന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ ഡീൽ കാണാനും സ്വന്തമാക്കുന്നതിനുമായി Google Pixel 9 എന്നതിൽ ക്ലിക്ക് ചെയ്യുക. ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പിക്സൽ 9ന്റെ പ്രധാന ഫീച്ചറുകൾ: ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന സ്മാർട്ട്ഫോൺ എന്നതാണ് ഈ ഗൂഗിൾ പിക്സൽ ഫോണിന്റെ മുഖ്യ ആകർഷണം. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ഗൂഗിൾ പിക്സൽ ഇഷ്ടമാണോ, ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ഈ മോഡൽ വാങ്ങാം!

120Hz റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് OLED സൂപ്പർ ആക്ച്വ ഡിസ്പ്ലേ, 1,800 nits HDR ​ബ്രൈറ്റ്നസ്, 2,700 nits പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്

പിക്സൽ 9 റിയർ ക്യാമറ സജ്ജീകരണത്തിൽ 50എംപി പ്രൈമറി ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഫ്രണ്ടിൽ 10.5എംപി സെൽഫി ക്യാമറയും ഉണ്ട്. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകളും ഈ ഫോണിൽ ലഭ്യമാണ്.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

FAQs
പിക്സൽ 9എയുടെ ഇന്ത്യയിലെ വില

49,999 രൂപ

പിക്സൽ 9എയുടെ ഇന്ത്യയി​ൽ ലഭ്യമായ മോഡലിന്റെ റാം, സ്റ്റോറേജ് എന്നിവ എത്ര

8GB റാം, 256GB സ്റ്റോറേജ്

ഗൂഗിൾ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച പിക്സൽ സ്മാർട്ട്ഫോൺ

പിക്സൽ 9എ

GizBot Technology

More from GizBot

Best Mobiles in India

English summary
Google Pixel 9 is now available for Rs 67,999. The Pixel 9 with 12GB RAM and 256GB storage was launched in India at a price of Rs 79,999. After a direct discount of Rs 5,000, the Pixel 9 is listed on Flipkart at a price of Rs 74,999. However, in addition to this, a bank discount of Rs 7,000 has also been made available. Therefore, it can be purchased at an initial price of Rs 67,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X