ഡിസ്കൗണ്ട് ആയാൽ ഇങ്ങനെ വേണം! ഒരുലക്ഷം മുടക്കാതെ ഈ പിക്സൽ പ്രോ മോഡൽ വാങ്ങാം
ആപ്പിളിന് ഐഫോൺ പ്രോ മോഡൽ പോലെയും സാംസങ്ങിന് ഗാലക്സി എസ് സീരീസ് അൾട്ര മോഡൽ പോലെയുമാണ് ഗൂഗിളിന് പിക്സൽ പ്രോ മോഡലുകൾ. ഒരു പുതിയ പിക്സൽ പ്രോ മോഡൽ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് ഒരുലക്ഷത്തിന് മുകളിൽ വിലയാകും. എന്നാൽ ഒരുലക്ഷത്തിൽ താഴെ വിലയിലും ഇപ്പോൾ ഒരു ശക്തൻ പിക്സൽ പ്രോ മോഡൽ വാങ്ങാൻ സാധിക്കും, അത് പക്ഷേ ഏറ്റവും പുതിയ മോഡലല്ല, എന്നാൽ പഴയതുമല്ല. കഴിഞ്ഞ വർഷം ഇറങ്ങിയ പിക്സൽ 9 സീരീസിലെ പ്രോ മോഡൽ ആണ് ആരെയും ആകർഷിക്കുന്ന വിലയിൽ ഇപ്പോൾ മികച്ച ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗൂഗിൾ പിക്സൽ 9 പ്രോയുടെ 16GB + 256GB മോഡലിന്റെ വില 1,09,999 രൂപയായിരുന്നു. എന്നാൽ പുതിയ പിക്സൽ 10 സീരീസ് ഈ വർഷം പുറത്തിറങ്ങിയതോടെ മുൻ മോഡൽ എന്ന നിലയിൽ പിക്സൽ 9 പ്രോ വില കുറഞ്ഞു.

ഗൂഗിൾ സ്റ്റോറിൽ നിലവിൽ 99999 രൂപ വിലയിലാണ് പിക്സൽ 9 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 10000 രൂപ ഗൂഗിൾ സ്റ്റോർ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 89999 രൂപ വിലയിൽ ഇത് കിട്ടും. എന്നാൽ ആമസോൺ ഇതിനെക്കാൾ മികച്ച ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഈ പ്രോ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.
ആമസോണിൽ പിക്സൽ 9 പ്രോ 86,500 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 83500 രൂപ വിലയിൽ ആമസോണിൽ നിന്ന് പിക്സൽ 9 പ്രോ സ്വന്തമാക്കാനാകും. പിക്സൽ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

ഒരു വർഷം പഴക്കമുള്ള മോഡലാണ് എന്നത് പിക്സൽ 9 പ്രോയുടെ ഒരു കുറവായി കാണാനില്ല, കാരണം ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ കരുത്തിൽ എത്തിയിട്ടുള്ള ഈ മോഡലിന് 7 വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിന്റെ അർഥം കുറഞ്ഞത് 7 കൊല്ലം മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള കരുത്ത് ഈ ഫോണിന് ഉണ്ട് എന്നുകൂടിയാണ്. 1-120 Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് (1280 x 2856 പിക്സലുകൾ) 1.5K LTPO AMOLED ഡിസ്പ്ലേ, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
16GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, IP68 റേറ്റിങ്, ടെമ്പറേച്ചർ സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NA, 4G VoLTE, Wi-Fi 7 802.11be (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, USB ടൈപ്പ് C 3.2, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

1/1.31″ സാംസങ് GNK സെൻസറോട് കൂടിയ 50എംപി പ്രൈമറി ക്യാമറ, സാംസങ് GN2 സെൻസറോടുകൂടിയ 48എംപി അൾട്രാ വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 48എംപി ടെലിഫോട്ടോ ക്യാമറ ( 1/2.51″ സോണി IMX858 സെൻസർ) എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 42MP 103°ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.
152.8x 72x 8.5mm വലിപ്പവും 199g ഭാരവും പിക്സൽ 9 പ്രോയ്ക്കുണ്ട്. 27W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 21W വയർലെസ് ചാർജിങ് ഫീച്ചറുകൾ സഹിതം 4700mAh ബാറ്ററിയാണ് ഈ പ്രോ മോഡലിലുള്ളത്. ഹേസൽ, റോസ് ക്വാർട്സ്, ഒബ്സിഡിയൻ, പോർസലൈൻ കളർ ഓപ്ഷനുകളിൽ ഈ മോഡൽ വാങ്ങാനാകും.


Click it and Unblock the Notifications