Home
Mobile

എട്ടുനാടുംപൊട്ടെ പ്രഖ്യാപനവുമായി ഗൂഗിൾ; 10000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 9 പ്രോ ഫോൾഡ് വിൽക്കാനുണ്ട്!

സ്മാർട്ട്ഫോൺ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ ഐഫോണുകൾക്കും സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലുകൾക്കും എതിരേ മത്സരിച്ചുകൊണ്ട് സാക്ഷാൽ ഗൂഗിൾ കഴിഞ്ഞ മാസം പിക്സൽ 9 സീരീസ് പുറത്തിറക്കി. ഈ സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ട ഫോൾഡബിൾ സ്മാർട്ട്ഫോണായ പിക്സൽ 9 പ്രോ ഫോൾഡ് നാളെ മുതൽ (സെപ്റ്റംബർ 4) ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നു. ആകെ നാല് ഫോണുകളാണ് പിക്സൽ 9 സീരീസിൽ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിൽ പിക്സൽ 9 (Pixel 9), പിക്സൽ 9 പ്രോ XL (Pixel 9 Pro XL) മോഡലുകളുടെ വിൽപ്പന ഇന്ത്യയിൽ ഓഗസ്റ്റ് 20ന് ആരംഭിച്ചിരുന്നു.

പിക്സൽ 9 സീരീസിലെ ഏക ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയ പിക്സൽ 9 പ്രോ ഫോൾഡ് സെപ്റ്റംബർ 4 മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇനി പിക്സൽ 9 പ്രോയുടെ ഓപ്പൺ സെയിൽ തിയതി മാത്രമാണ് അ‌റിയാനുള്ളത്. വർധിച്ചുവരുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ജനപ്രിയത കണക്കിലെടുത്ത് ഗൂഗിൾ അ‌വതരിപ്പിച്ച മോഡലാണ് പിക്സൽ 9 പ്രോ ഫോൾഡ്.

10000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 9 പ്രോ ഫോൾഡ് വിൽക്കാനുണ്ട്!

നിലവിലുള്ള ഫോൾഡബിൾ ഫോണുകൾക്കിടയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയും വിധത്തിൽ നിരവധി മികച്ച ഫീച്ചറുകളോടെയാണ് പിക്സൽ 9 പ്രോ ഫോൾഡ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണ ഈ സ്മാർട്ട്ഫോണിന് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. 16ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള പിക്സൽ 9 പ്രോ ഫോൾഡിന്റെ സിംഗിൾ വേരിയന്റിന് ഇന്ത്യയിൽ 1,72,999 രൂപയാണ് വില.

ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവ വഴി ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ് വാങ്ങാൻ സാധിക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ഡിസ്കൗണ്ട് ഓപ്ഷനുകൾ ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 10000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. മറ്റനേകം ലോഞ്ച് ഓഫറുകളും ഉണ്ട്.

10000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 9 പ്രോ ഫോൾഡ് വിൽക്കാനുണ്ട്!

ലഭ്യമായിട്ടുള്ള ഓഫറുകളെല്ലാം പ്രയോജനപ്പെടുത്തിയാൽ (ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ) ഈ ഫോൺ 149499 രൂപയ്ക്ക് വാങ്ങാൻ സാധിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ഒബ്സിഡിയൻ (ഗ്രേ), പോർസലൈൻ (ഓഫ്-വൈറ്റ്) എന്നീ കളർ ഓപ്ഷനുകളിലാണ് ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ് വിപണിയിൽ എത്തുന്നത്.

ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിന്റെ (Google Pixel 9 Pro Fold) പ്രധാന ഫീച്ചറുകൾ: 2K (2152×2076) റെസല്യൂഷനോടുകൂടിയ 8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് എച്ച്ഡിആർ, 2,700 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 24-ബിറ്റ് കളർ സപ്പോർട്ട് എന്നിവ ഇതിലുണ്ട്.

ഇതിന്റെ കവർ ഡിസ്പ്ലേയിൽ FHD+ (2424×1080) റെസല്യൂഷനോടുകൂടിയ 6.3-ഇഞ്ച് OLED കവർ സ്‌ക്രീൻ, 60-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1,800 nits HDR, 2,700 nits പീക്ക് ​ബ്രൈറ്റ്നസ്, 24-ബിറ്റ് കളർ പിന്തുണ എന്നിവയുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോ-പ്രോസസറുമായി ജോടിയാക്കിയ ടെൻസർ G4 ചിപ്സെറ്റാണ് ഈ​ പിക്സൽ ഫോൾഡിന്റെ കരുത്ത്.

10000 രൂപ ഡിസ്കൗണ്ടുമായി പിക്സൽ 9 പ്രോ ഫോൾഡ് വിൽക്കാനുണ്ട്!

16ജിബി റാമും 256ജിബി സ്റ്റോറേജ് ഓപ്ഷനും ഇതിലുണ്ട്. 48എംപി പ്രൈമറി സെൻസർ, 10.5എംപി അൾട്രാവൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ, 20x സൂപ്പർ റെസ് സൂം പിന്തുണയുള്ള 10.8എംപി ടെലിഫോട്ടോ സൂം ലെൻസ് എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ കവർ ഡിസ്‌പ്ലേയിൽ 10എംപി ക്യാമറയും ഇന്നർ ഡിസ്‌പ്ലേയിൽ 10എംപി ക്യാമറയും ഉണ്ട്.

45W വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 4,650mAh ബാറ്ററിയും പിക്സൽ 9 പ്രോ ഫോൾഡിൽ ഉണ്ട്. ഗൂഗിളിന്റെ ജെമിനി എഐയുടെ ഫീച്ചറുകൾ സ്മാർട്ട്ഫോണുകളിലേക്ക് അ‌വതരിപ്പിക്കുന്നു എന്നതാണ് ഗൂഗിൾ പിക്സൽ 9 സീരീസ് ഫോണുകളുടെ പ്രധാന ​ഹൈ​ലൈറ്റ്. അ‌തിനാൽത്തന്നെ പിക്സൽ 9 പ്രോ ഫോൾഡും എഐ ഫീച്ചറുകളാൽ സമ്പന്നമാണ്.

Best Mobiles in India

English summary
Google Pixel 9 Pro Fold goes on sale in India on September 4. It can be purchased through Flipkart, Chroma and Reliance Digital. The single variant of Pixel 9 Pro Fold with 16GB RAM and 256GB storage is priced at Rs 1,72,999 in India. According to Flipkart, it can be bought for Rs 149,499 if you avail the launch offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X