യെവൻ പുലിയാണ് കേട്ടാ! പിക്സൽ 9 പ്രോ പ്രീ-ഓർഡർ ആരംഭിച്ചു; മടിച്ച് നിക്കാതെ വേഗം ബുക്ക് ചെയ്യൂ
ഓഗസ്റ്റിൽ ഗൂഗിൾ പിക്സൽ 9 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം, പിക്സൽ 9 പ്രോ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പ്രീ-ഓർഡറിന് ലഭ്യമാണ്. മറ്റ് ഉപകരണങ്ങളായ പിക്‌സൽ 9, പിക്‌സൽ 9 പ്രോ എക്‌സ്എൽ എന്നിവ ലോഞ്ച് ചെയ്‌ത ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്തിയപ്പോൾ, ഗൂഗിൾ പിക്‌സൽ 9 പ്രോ 2 മാസത്തിന് ശേഷം വിൽപ്പനയ്‌ക്കെത്തുന്നത്. ഇന്ത്യയിൽ 16 ജിബി+ 256 ജിബി കോൺഫിഗറേഷനിൽ ആണ് സ്മാർട്ട്‌ഫോൺ വരുന്നത്. അതിൻ്റെ വില 1,09,999 രൂപയാണ്. എന്നാൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിരവധി ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് വില 99,999 രൂപയായി കുറയ്ക്കുന്നു.
ഇത് ഹേസൽ, ഒബ്സിഡിയൻ, പോർസലൈൻ, റോസ് ക്വാർട്സ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ആണ് വരുന്നത്. ഡീലുകളും ഫോൺ സവിശേഷതകളും വിശദമായി നോക്കാം. ഗൂഗിൾ പിക്സൽ 9 സീരീസിന്റെ പ്രീ-ഓർഡർ സെയിലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി ലേഖനം തുടർന്ന് വായിക്കൂ...

ഗൂഗിൾ പിക്സൽ 9 പ്രൊ പ്രീ-ഓർഡർ സെയിൽ: ഗൂഗിൾ പിക്സൽ 9 പ്രൊo ഇപ്പോൾ പ്രീ-ഓർഡറുകൾക്ക് ലഭ്യമാണ്. ഒക്ടോബർ 25നകം ഉപകരണം ഡൽഹിയിൽ ഡെലിവർ ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഒക്‌ടോബർ 25നോ അതിന് ശേഷമോ അവൈലബിലിറ്റി സെയിൽ നടക്കുമെന്നതിൻ്റെ സൂചനയാണ് ഈ ഡെലിവറി തീയതി. ഫ്ലിപ്പ്കാർട്ടിൽ, താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് അതിശയകരമായ ഡീലുകളോടൊപ്പം ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാം.
ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10,000 രൂപയുടെ ഫ്ലാറ്റ് കിഴിവും ഫ്ലിപ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിൽ 5,500 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ ഉപകരണം എക്സ്ചേഞ്ച് ചെയ്യുമെങ്കിൽ വില ഇനിയും കുറയാം. ഉദാഹരണത്തിന്, പിക്‌സൽ 9 പ്രോയ്‌ക്കായി ഐഫോൺ 13 എക്‌സ്‌ചേഞ്ച് ചെയ്‌താൽ നിങ്ങൾക്ക് 27,100 രൂപ കിഴിവ് ലഭിക്കും. അത് പിക്‌സൽ 9 പ്രോയുടെ വില 72,899 രൂപയായി കുറയും.
ഗൂഗിൾ പിക്സൽ 9 പ്രോയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. പിക്‌സൽ 9നേക്കാൾ അൽപ്പം വിപുലമായ മോഡൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 കോട്ടിംഗോട് കൂടിയ 6.3 ഇഞ്ച് LTPO OLED പാനൽ, 1280 x 2856 പിക്‌സൽ ഉയർന്ന റെസലൂഷൻ, 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവ പിക്‌സൽ 9 പ്രോ അവതരിപ്പിക്കുന്നു.
പിക്സൽ 9 പ്രോയിലെ ക്യാമറ സിസ്റ്റം ട്രിപ്പിൾ റിയർ സജ്ജീകരണത്തോടെ അപ്‌ഗ്രേഡ് ചെയ്‌തു. മിക്സിലേക്ക് 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് ചേർക്കുന്നു. പ്രൈമറി ക്യാമറ സജ്ജീകരണത്തിൽ 50 മെഗാപിക്സൽ ഒക്ട പിഡി വൈഡ് ക്യാമറയും 48 മെഗാപിക്സൽ ക്വാഡ് പിഡി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്നു.
ബാറ്ററി ഏരിയയിൽ മാറ്റമില്ല. പിക്‌സൽ 9 പ്രോയ്ക്ക് 4700 എംഎഎച്ച് ബാറ്ററിയും ഉണ്ട്. പിക്‌സൽ 9 പോലെ തന്നെ 45W വയർഡ് ഈ ഉപകരണം പിന്തുണയ്ക്കുന്നു. വയർലെസ് ചാർജിംഗ് പിന്തുണയും ഇവിടെ ലഭ്യമാണ്. പിക്സൽ 9 പ്രോയിൽ 16 ജിബി റാം സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 256 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








