Home
Mobile

കുറച്ച് പയ്യന്മാർ വരുന്നുണ്ട് മാർക്കറ്റ് പിടിക്കാൻ! ഗൂഗിൾ പിക്‌സൽ 9 സീരീസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ പോകു

ഗൂഗിൾ പിക്‌സൽ 9 സീരീസ് (Google Pixel 9 Series) ഓഗസ്റ്റ് 13ന് ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പിക്‌സൽ 9 സീരീസിനെ കുറിച്ച് ഉള്ള കിംവദന്തികൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട് എങ്കിലും, ഈ ഉപകരണങ്ങളുടെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ജനപ്രിയ ഇന്ത്യൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്കാർട്ടിൽ പിക്‌സൽ 9 സീരീസിനായുള്ള ഒരു ഔദ്യോഗിക മൈക്രോസൈറ്റ് പോപ്പ് അപ്പ് ചെയ്തു. ഗൂഗിൾ പിക്‌സൽ 9 പ്രോയുടെ പിൻ പാനൽ രൂപകൽപ്പനയെ കുറിച്ച് മൈക്രോസൈറ്റ് നമുക്ക് ഉൾക്കാഴ്ച നൽകുന്നു.

മാത്രമല്ല, പിക്‌സൽ 9 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇതോടെ ഇന്ത്യയിൽ എത്തുന്ന ഗൂഗിളിൻ്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായി ഇത് മാറും. ഗൂഗിൾ പിക്സൽ 9 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് ആണ് ഈ ലേഖനത്തിൽ പറയുന്നത്. കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കുക.

ഗൂഗിൾ പിക്‌സൽ 9 സീരീസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

ഗൂഗിൾ പിക്സൽ 9 സീരീസ് 2024 ഓഗസ്റ്റ് 14ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായി ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിക്കുന്നു. മെയ്ഡ് ബൈ ഗൂഗിൾ (Made By Google Event) ഇവൻ്റ് ഓഗസ്റ്റ് 13ന് രാവിലെ 10:00 PT (പസഫിക് ടൈം) അല്ലെങ്കിൽ ഇന്ത്യൻ സമയം 10:30ന് നടക്കും. ഗൂഗിളിൻ്റെ ഇവൻ്റിന് തൊട്ട് പിന്നാലെ പിക്സൽ 9 സീരീസ് ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഗൂഗിൾ പിക്സൽ 9 സീരീസിൽ പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവ ഉൾപ്പെടും. എന്നിരുന്നാലും, ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിൽ നിലവിൽ ഗൂഗിൾ പിക്സൽ 9 പ്രോയും പിക്സൽ 9 പ്രോ ഫോൾഡും മാത്രമേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ അതിൽ ഉടൻ മാറ്റം വന്നേക്കാം.

ഗൂഗിൾ പിക്സൽ 9 സീരീസിനെ കുറിച്ച് ഇത് വരെ പുറത്ത് വന്നിട്ടുള്ള വിവരങ്ങൾ എന്തൊക്കെ എന്ന് നോക്കാം. പേജ് ഗൂഗിൾ പിക്സൽ 9 പ്രോ ഒരു ക്രീം/ഓഫ് വൈറ്റ് ഷേഡിൽ പ്രദർശിപ്പിക്കുന്നു. അതേ സമയം പിക്സൽ 9 പ്രോ ഫോൾഡ് കറുത്ത ഫിനിഷിലാണ്.

പിക്സൽ 9 പ്രോയ്ക്ക് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടെന്ന് തോന്നുന്നു. ഇത് എല്ലാ അഭ്യൂഹങ്ങൾക്ക് അനുസൃതമാണ്. മറുവശത്ത്, മുകളിൽ ഇടത് വശത്തുള്ള ഒരു വലിയ ചതുരാകൃതിയിലുള്ള ക്യാമറ ഐലന്റിന് പകരം, പിക്സൽ 9 പ്രോ ഫോൾഡ് ക്യാമറ ബാർ നൽകുന്നു എന്നാണ് കരുതുന്നത്.

പുതിയ ടെൻസർ G3 ചിപ്‌സെറ്റ്, നവീകരിച്ച ക്യാമറ ഹാർഡ്‌വെയർ, എഐ പ്രവർത്തനക്ഷമം ആക്കിയ ഫീച്ചറുകൾ എന്നിവയാണ് പിക്സൽ 9 സീരീസിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ചിലത്. പിക്‌സൽ 9 സീരീസ് ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The Google Pixel 9 Series is all set to make its global debut on August 13. Although rumors about the Pixel 9 series have been doing the rounds for quite some time now, no official confirmation has been revealed regarding the launch of these devices in India. An official microsite for the Pixel 9 series has popped up on popular Indian e-commerce website Flipkart. The microsite gives us a glimpse of the rear panel design of the Google Pixel 9 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X