Home
Mobile

ഐഫോൺ 16E ക്ക് ഭീഷണിയാകുമോ..? മിഡ്‌റേഞ്ച് ഹൈലറ്റാക്കി ഗൂഗിൾ പിക്‌സൽ 9എ ഉടൻ വരും

പ്രീമിയം ലെവലിൽ നിന്ന് മിഡ്‌റേഞ്ചിലേക്ക് മാറ്റിയാൽ എന്തുണ്ട് ഗുണം..? എന്നാൽ നോക്കിക്കോ ഒരുപാട് ഗുണമുണ്ട്. പ്രത്യേകിച്ച് വിൽപ്പന കുത്തനെ കൂട്ടാൻ മിഡ്‌റേഞ്ച് ഫോണുകൾക്ക് കഴിയും. ഉദാഹരണത്തിന് ഈ അടുത്ത് പുറത്തിറങ്ങിയ മിഡ്‌റേഞ്ച് ഫോണായ ഐഫോൺ 16E വമ്പിച്ച വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഐഫോൺ 16E ക്ക് വൻഭീഷണി ഉയർത്തി ഗൂഗിൾ പിക്‌സൽ 9 എ ഉടൻ വിപണിയിലെത്തിയേക്കും. മാർച്ച് 26നാണ് ആഗോള ലോഞ്ച് പ്രതീക്ഷിക്കുന്നത്. അപ്പോൾ തന്നെ ഇന്ത്യയിലും ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്. നാളെ മുതൽ ഈ സ്മാർട്ട് ഫോണിനായി പ്രീ-ഓർഡർ സ്വീകരിച്ച് തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈയിടെ ആപ്പിൾ മിഡ് റേഞ്ച് സെഗ്‌മെന്റിൽ പുതിയ ഫോൺ അവതരിപ്പിച്ചിരുന്നു. 60,000 രൂപയ്ക്കാണ് ഐഫോൺ 16E വിപണിയിലെത്തിയത്.

മിഡ് റേഞ്ച് സെഗ്‌മെന്റിൽ ആപ്പിളിനോട് മത്സരിക്കാൻ ഗൂഗിളും വില കുറച്ച് ഫോൺ വിപണിയിൽ എത്തിക്കുമോ എന്നാണ്
സ്മാർട്ട് ഫോൺ ആരാധകർ ഉറ്റുനോക്കുന്നത്. പിക്‌സൽ 8 എ ലോഞ്ച് ചെയ്ത സമയത്ത് ഉയർന്ന വിലയായിരുന്നു. പിന്നീട് കുത്തനെയുള്ള കിഴിവുകൾ പ്രഖ്യാപിച്ച് പിക്‌സൽ 8എയെ കൂടുതൽ ആകർഷകമാക്കിയെങ്കിലും പ്രാരംഭ ഘട്ടത്തിലെ ഉയർന്ന വില പലരെയും പിന്തിരിപ്പിച്ചു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.

ഐഫോൺ 16E ക്ക് ഭീഷണിയാകുമോ..?

പിക്‌സൽ 9എയിലും ഗൂഗിൾ അതേ തന്ത്രം ഉപയോഗിക്കില്ലെന്നാണ് ഫോൺ പ്രേമികളുടെ പ്രതീക്ഷ. മുൻനിര സോഫ്റ്റ്‌വെയറും മികച്ച കാമറ പ്രകടനവും ന്യായമായ വിലയ്ക്ക് നൽകുന്ന പശ്ചാത്തലത്തിൽ പിക്‌സൽ എ-സീരീസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിൾ. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിന്റെ വിലയെയും സവിശേഷതകളെയും കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിട്ടുണ്ട്.

മാർച്ച് 19 മുതൽ ഈ ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാകുമെന്നും മാർച്ച് 26 മുതൽ ഷിപ്പിംഗ് ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഗൂഗിൾ പിക്സൽ 9എ 2025 മാർച്ച് 19ന് യൂറോപ്പിൽ പുറത്തിറങ്ങുമെന്നും യുഎസിൽ 2025 മാർച്ച് 26ന് വിൽപ്പന ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Take a Poll

നിങ്ങൾ പിക്‌സൽ സീരീസിന്റെ ആരാധകനാണെങ്കിൽ ഗൂഗിൾ പിക്‌സൽ 9എ-യിൽ എന്തെല്ലാം പ്രത്യേകതകളുണ്ടാകും, അതിന്റെ വില എത്രയായിരിക്കും, അത് എന്തൊക്കെ മികച്ച സവിശേഷതകളോടെയാണ് വരുന്നതെന്നുമൊക്കെ നോക്കാം.

ഐഫോൺ 16E ക്ക് ഭീഷണിയാകുമോ..?

ഗൂഗിൾ പിക്സൽ 9 എ 120Hz ഉം 6.3-ഇഞ്ച് എച്ച്ഡിആർ ഡിസ്‌പ്ലേയുമായി വരാൻ സാധ്യതയുണ്ട്. ലൈനപ്പിലെ മറ്റ് മോഡലുകളെ ശക്തിപ്പെടുത്തുന്ന ടെൻസർ ജി4 ചിപ്പ് ഇതിന് പവർ ചെയ്തേക്കാം. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പിക്സൽ 9 എയിൽ 48 എംപി ക്വാഡ് ഡ്യുവൽ പിക്സൽ ക്യാമറയും ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രൈമറി ലെൻസിനൊപ്പം 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 13 എംപി സെൽഫി ക്യാമറയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 18 വാട്സ് വയർഡും 7.5 വാട്സ് വയർലെസ് ചാർജിംഗും ഉള്ള ഒരു വലിയ 5,000 എംഎഎച്ച് ബാറ്ററി ഈ പുതിയ ഫോണിന് ഉണ്ടാകാൻ സാധ്യതയുണ്ട്. 128 ജിബി മോഡലിന് 52,999 രൂപയിലും 256 മോഡലിന് 59,999 രൂപയ്ക്കുമാണ് പിക്സൽ 8എ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഐഫോൺ 16E ക്ക് ഭീഷണിയാകുമോ..?

പിക്സൽ 9എയുടെ 256 ജിബി മോഡലിന് ഇന്ത്യയിലും കൂടുതൽ വില നൽകേണ്ടിവരും. 128 ജിബി മോഡലിന്റെ വിലയും ഇതുതന്നെയായിരിക്കാം. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കാരണം നേരിയ വർധനവ് ഉണ്ടായേക്കാം. 256 ജിബി മോഡലായ പിക്സൽ 9എ-യുടെ വില കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ അൽപ്പം കൂടുതലാവും. എങ്കിലും, അപ്‌ഗ്രേഡ് ചെയ്ത സവിശേഷതകൾ കാരണം ഈ വില ന്യായമാണെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. അതേസമയം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇതിന്റെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

More from GizBot

Best Mobiles in India

English summary
The Google Pixel 9a is expected to launch globally in March, with early review videos revealing key specifications, including a 6.3-inch OLED display, Tensor G4 chipset, and a 48MP main camera. Benchmark scores suggest solid performance, and the phone will support 33W wired and 7.5W wireless charging. Leaked e-commerce listings indicate that the Pixel 9a could be priced at around Rs 52,000 globally, with pre-orders set to start on March 19th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X