ഐഫോൺ മാറി നിൽക്കുമോ.. പിക്‌സൽ 9എയുടെ വിവരങ്ങൾ ലീക്കായി
ഗൂഗിളിന്റെ അടുത്ത മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ പിക്‌സൽ 9എയുടെ വിവരങ്ങൾ വീണ്ടും ചോർന്നു. ജർമ്മൻ പ്രസിദ്ധീകരണമായ വിൻഫ്യൂച്ചറാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഫോണിന്റെ വിലയും നിറവും ക്യാമറയും ബാറ്ററിയും അടക്കമുള്ള എല്ലാ വിവരങ്ങളും ചോർന്നതായാണ് റിപ്പോർട്ട്. എന്നാൽ പിക്‌സൽ 9എയെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ ഗൂഗിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഐഫോണിനു വൻ വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുകളുമായാണ് ഗൂഗിളിന്റെ ഓരോ മോഡലും വിപണിയിലെത്തുന്നത്. ആപ്പിളിന്റെ എ.ഐ സാങ്കേതികവിദ്യയായ ആപ്പിൾ ഇന്റലിജൻസിനെ വെല്ലാൻ ജെമിനിയുടെ പുതുപുത്തൻ സങ്കേതങ്ങൾ സംയോജിപ്പിച്ചാണ് പിക്‌സൽ 9എ സീരീസ് പുറത്തിറങ്ങുന്നത്. ഐറിസ് (നീല), ഒബ്സിഡിയൻ (കറുപ്പ്), പിയോണി (പിങ്ക്), പോർസലൈൻ (വെളുപ്പ്) എന്നീ നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.
എട്ട് ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകൾ ഫോണിനുണ്ടാകും എന്നും പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു. 6.# ഇഞ്ച് 1080 X2424 റെസലൂഷനിലുള്ള ഡിസ്‌പ്ലെയായിരിക്കും പിക്സൽ 9എയിൽ വരിക എന്നും റിപ്പോർട്ടിൽ സൂചന നൽകുന്നുണ്ട്. ഇരട്ട ക്യാമറ സംവിധാനമായിരിക്കും പിക്‌സൽ 9എയിൽ വരിക.

48 മെഗാപിക്‌സൽ ക്യാമറ, 13 എംപി അൾട്രാ-വൈഡ് ക്യാമറ എന്നിവയായിരിക്കും ഇത്. സെൽഫി ക്യാമറയിലും ഇതേ 13 എംപി അൾട്രാ-വൈഡ് സെൻസറായിരിക്കും ഉപയോഗിക്കുക എന്ന് ലീക്കായ വിവരണത്തിൽ വിവരിക്കുന്നു.
ഇതോടൊപ്പം കിടിലൻ കാമറാ ഫീച്ചറുകളുമുണ്ട്.
പിക്സൽ 9ൽ 12 ജിബിയും പ്രോ വേരിയന്റുകളിൽ 16 ജിബിയുമാണ് റാം.
പിക്സൽ 9ൽ 6.3 ഇഞ്ച് Actua ഒ.എൽ.ഇ.ഡിയും പ്രോയിലും പ്രോ എക്സ് എല്ലിലും യഥാക്രമം 6.3, 6.8 സൂപ്പർ Actua ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. അതിസൂക്ഷ്മമായ വസ്തുക്കൾ പോലും പകർത്താൻ ശേഷിയുള്ള, എ.ഐ സാങ്കേതികവിദ്യയുടെ പിൻബലമുള്ള സൂപ്പർ റെസ് സൂം വിഡിയോയും 8കെ വിഡിയോ ബൂസ്റ്റും ഈ ഫോണിലും ഉണ്ടാകും.
പിക്‌സൽ 9എ സിരീസിലെ മറ്റ് ഫോണുകളിലുള്ള അതേ ടെൻസർ ജി4 ചിപ്‌സെറ്റാണ് പിക്‌സൽ 9എയിലും ഉപയോഗിക്കുക എന്നതാണ് മറ്റൊരു വിവരം. പിക്‌സൽ 9എയിൽ 5,100 എംഎഎച്ച് ബാറ്ററിയായിരിക്കുമുണ്ടാവുക. ഇക്കാര്യം സത്യമെങ്കിൽ പിക്‌സൽ എ സിരീസിൽ 5,000 എംഎഎച്ചിന് മുകളിൽ ശേഷിയുള്ള ബാറ്ററി ഉൾപ്പെടുന്ന ആദ്യ ഫോണായിരിക്കും പിക്‌സൽ 9എ.
23 വാട്സ് വയേർഡ്, 7.5 വാട്സ് വയർലെസ് ചാർജിംഗ്, ഐപി68 റേറ്റിംഗ്, നാല് നിറങ്ങൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ എന്നും പുറത്തുവന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളിൽ പറയുന്നു. 128 ജിബി അടിസ്ഥാന വേരിയന്റിന് ഏകദേശം 42,300 രൂപയായിരിക്കും വില എന്നാണ് ലീക്കുകൾ നൽകുന്ന സൂചന.
എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിച്ചുള്ള ജെമിനി ലൈവും ആഡ് മീ കാമറാ ഫീച്ചറുകളും വെതർ ആപ്പും സാറ്റലൈറ്റ് എസ്.ഒ.എസുമെല്ലാം പിക്‌സൽ 9എ സീരീസിന്റെ മാത്രം സവിശേഷതകളാണ്. ഗെയിമിംഗ് അടക്കമുള്ള എല്ലാ എല്ലാവിധ പ്രവർത്തനങ്ങളും ചെയ്യാനുള്ള കരുത്ത് ഈ ചിപ് പിക്‌സൽ 9എയ്ക്ക് നൽകും എന്നാണ് അനുമാനിക്കുന്നത്.
എട്ട് ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകൾ ഫോണിനുണ്ടാകും എന്നും പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു. പുറത്തുവന്ന വിവരങ്ങൾ സത്യമാണെങ്കിൽ ഐഫോണിനോട് കടപിടിക്കുന്ന ഗംഭീര ഫോൺ തന്നെയാകും പിക്‌സൽ 9എ. മാർച്ചിൽ ഈ ഫോൺ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങിയാൽ ലെവല് മാറും.


Click it and Unblock the Notifications








