ഗൂഗിളിന്റെ പിക്സൽ 9a വാങ്ങാൻ കാത്തിരിക്കുകയാണോ? പുത്തൻ ചിത്രങ്ങൾ വന്നിട്ടുണ്ട്
ഗൂഗിളിന്റെ വാർഷിക I/O ഡെവലപ്പർ കോൺഫറൻസ് മെയ് 20 ന് നടക്കും എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ വാർഷിക ഇവന്റിന് മുൻപ് തന്നെ സ്മാർട്ട്ഫോൺ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ പിക്സൽ 9a (Google Pixel 9a) ലോഞ്ച് ചെയ്തേക്കും, അതായത് മിക്കവാറും മാർച്ചിൽ പിക്സൽ 9എ അവതരിപ്പിക്കും എന്ന് ചില ഓൺലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പിക്സൽ 9എയുടെ CAD ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ പിയോണി (പിങ്ക്), ഐറിസ് (പർപ്പിൾ), ഒബ്സിഡിയൻ (കറുപ്പ്), പോർസലൈൻ (വെള്ള) നിറങ്ങളിൽ പിക്സൽ 9എയുടെ പ്രസ്സ് റെൻഡറുകൾ പുറത്തുവന്നിരിക്കുന്നു.
പിക്സൽ 8a യുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം ചെറിയ ബോട്ടം ബെസെൽ ആണ് പിക്സൽ 9എയ്ക്ക ഉള്ളത് എന്ന് ചിത്രങ്ങളിൽ കാണാം, കൂടാതെ ക്യാമറ ബാർ നീക്കി, ഫ്ലാഷിന്റെ സ്ഥാനവും മാറ്റിയിട്ടുണ്ട്. വോളിയം, പവർ റോക്കർ ബട്ടണുകൾ വലതുവശത്താണ്. കർവ്ഡ് കോർണറുകളും ഫ്ലാറ്റ് ഫ്രെയിമും ഉള്ള ഒരു കോംപാക്റ്റ് സ്മാർട്ട്‌ഫോണായിട്ടാണ് പിക്സൽ 9a വരുന്നത് എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

പിക്സൽ 9എയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓൺലൈനുകളിൽ ഇതിന്റെ ഫീച്ചറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വരാൻ പോകുന്ന പിക്സൽ 9aയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.285 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ടാകും.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ സഹിതമാകും പിക്സൽ 9എ എത്തുക. ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം പ്രതീക്ഷിക്കാം.
ക്യാമറകളുടെ കാര്യമെടുത്താൽ, 48MP പിൻ ക്യാമറ (1/1.95″ സാംസങ് GN8 സെൻസർ, f/1.7 അപ്പേർച്ചർ, LED ഫ്ലാഷ്, OIS പിന്തുണകൾ സഹിതം), 13MP 120° അൾട്രാ-വൈഡ് ക്യാമറ (സോണി IMX712 സെൻസർ, f/2.2 അപ്പേർച്ചർ) എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകുക. 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് ഇത് പിന്തുണയ്ക്കും.
ഫ്രണ്ടിൽ സോണി IMX712 സെൻസറുള്ള 13MPക്യാമറ (96.5° അൾട്രാ-വൈഡ് ലെൻസ്, f/2.2 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ആണ് ഉണ്ടാകുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണിന്, 7 വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്യും.
ഡ്യുവൽ സിം (നാനോ + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, GLONASS, ഗലീലിയോ, QZSS, BeiDou, NavIC, USB ടൈപ്പ് C 3.2, NFC ഫീച്ചറുകളും ഇതിലുണ്ടാകും.

23W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 7.5W വയർലെസ് ചാർജിംഗ് എന്നിവയുള്ള 5100mAh ബാറ്ററിയാണ് പിക്സൽ 9എയിൽ പ്രതീക്ഷിക്കുന്നത്. 154.7 x 73.3 x 8.9mm വലിപ്പവും 185.9g ഭാരവും ഈ ഫോണിന് പ്രതീക്ഷിക്കുന്നു. പിക്സൽ 9a മാർച്ച് 19 ന് ലോഞ്ച് ചെയ്യുമെന്നും മാർച്ച് 26 ന് ഷിപ്പിംഗ് ആരംഭിക്കുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
ഗൂഗിൾ പിക്സൽ 9a യുടെ 128 ജിബി മോഡലിന് 499 യുഎസ് ഡോളർ (ഏകദേശം 43,290 രൂപ) വില വരുമെന്നാണ് കരുതപ്പെടുന്നത്. അതായത് പിക്സൽ 8a യുടെ അതേ വിലയിൽ തന്നെ പിക്സൽ 9എയും എത്തും. വരാൻ പോകുന്ന ഈ പിക്സൽ ഫോണിന്റെ 256 ജിബി മോഡലിന് 599 യുഎസ് ഡോളർ (ഏകദേശം 51,965 രൂപ) വിലയാണ് പ്രതീക്ഷിക്കുന്നത്, ഇത് പിക്സൽ 8aയെ അപേക്ഷിച്ച് 40 ഡോളർ കൂടുതലാണ്.
Image credit: Android Headlines


Click it and Unblock the Notifications








