Home
Mobile

വിഷുവും ഈസ്റ്ററും ഗൂഗിൾ കൊണ്ടുപോകും! പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും, ഡിസ്കൗണ്ട് ഇതാ

ഏപ്രിൽ രണ്ടാം ആഴ്ചയിൽ ഓശാന ഞായറും വിഷുവും, പെസഹ വ്യാഴവും ദുഃഖ വെള്ളിയും അ‌തിനു പിന്നാലെ ഈസ്റ്ററും മാത്രമല്ല, ഇതിന്റെയെല്ലാം ഇടയിലായി ഓർത്തുവയ്ക്കേണ്ട മറ്റൊരു ദിവസം കൂടി ഉണ്ട് എന്ന് ഗൂഗിൾ ഇപ്പോൾ അ‌റിയിച്ചിരിക്കുന്നു. എന്താണ് സംഭവം എന്നല്ലേ, ഗൂഗിൾ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 9എ (Google Pixel 9a) ഏപ്രിൽ 16 ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും എന്ന് ഇപ്പോൾ ഗൂഗിൾ ​ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ലഭ്യമാകുന്ന തിയതിയും ഇപ്പോൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പിക്സൽ 9എ ലോഞ്ച് ചെയ്തെങ്കിലും എപ്പോഴാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അ‌തിനാലാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സെയിൽ തിയതി പ്രത്യേകമായി അ‌റിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഏപ്രിൽ 16ന് ആണ് പിക്സൽ 9എയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുക.

വിഷുവും ഈസ്റ്ററും ഗൂഗിൾ കൊണ്ടുപോകും! പിക്സൽ 9a ഏപ്രിൽ 16ന് ഇന്ത്യയിൽ

പിക്സൽ 9എ ആദ്യം വിൽപ്പനയ്ക്ക് എത്തുക ഇന്ത്യയിലല്ല. ഏപ്രിൽ 10ന് യുഎസ്, കാനഡ, യുകെ എന്നിവിടങ്ങിൽ ആണ് ഇത് ആദ്യം ലഭ്യമാകുക. തുടർന്ന് ഏപ്രിൽ 14ന് ജർമ്മനി, സ്പെയിൻ, ഇറ്റലി, അയർലൻഡ്, ഫ്രാൻസ്, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, നെതർലാൻഡ്‌സ്, ബെൽജിയം, ഓസ്ട്രിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, ചെക്കിയ, റൊമാനിയ, ഹംഗറി, സ്ലൊവേനിയ, സ്ലൊവാക്യ, ലിത്വാനിയ, എസ്റ്റോണിയ, ലാത്വിയ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

തുടർന്ന് ഏപ്രിൽ 16ന് ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, തായ്‌വാൻ, മലേഷ്യ എന്നിവിടങ്ങളിലും പിക്സൽ 9എ ഓപ്പൺ സെയിൽ ആരംഭിക്കും. ഗൂഗിൾ പിക്സൽ 9a യുടെ 128 ജിബി വേരിയന്റിന് 499 യുഎസ് ഡോളറും (ഏകദേശം 43,080 രൂപ), 256 ജിബി വേരിയന്റിന് 599 യുഎസ് ഡോളറും (ഏകദേശം 51,715 രൂപ) ആണ് വില.

വിഷുവും ഈസ്റ്ററും ഗൂഗിൾ കൊണ്ടുപോകും! പിക്സൽ 9a ഏപ്രിൽ 16ന് ഇന്ത്യയിൽ

ഇന്ത്യയിൽ പിക്സൽ 9എയുടെ 256GB വേരിയന്റ് 49,999 രൂപ വിലയിൽ ആണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇത് വാങ്ങാനാകുക. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. HDFC ബാങ്ക്, IDFC ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാൻസിംഗ് പാർട്നർമാരിൽ നിന്ന് 3,000 രൂപയുടെ ഡിസ്കൗണ്ട് ഓഫറും 24 മാസത്തെ നോ-കോസ്റ്റ് EMIയും പരിമിത കാലത്തേക്ക് ലഭ്യമാകും.

ഗൂഗിൾ പിക്സൽ 9aയുടെ പ്രധാന ഫീച്ചറുകൾ: ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

8GB LPDDR5X റാം, 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 9എയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS), സോണി IMX712 സെൻസറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

വിഷുവും ഈസ്റ്ററും ഗൂഗിൾ കൊണ്ടുപോകും! പിക്സൽ 9a ഏപ്രിൽ 16ന് ഇന്ത്യയിൽ

സോണി IMX712 സെൻസറുള്ള 13MP ഫ്രണ്ട് ക്യാമറയും പിക്സൽ 9എയിൽ ഉണ്ട്. ഇത് 96.5° അൾട്രാ-വൈഡ് ലെൻസ്, f/2.2 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 15 ൽ ആണ് പിക്സൽ 9എയുടെ പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും ഇതിന് ലഭിക്കും.

ഡ്യുവൽ സിം (നാനോ + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, 5G SA/NA, 4G VoLTE, യുഎസ്ബി ​ടൈപ്പ് C, 23W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 7.5W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5100mAh ബാറ്ററി എന്നിവയാണ് പിക്സൽ 9എയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Google Pixel 9a will go on sale in India on April 16. The 256GB variant of the Pixel 9a will be available for sale in India at a price of Rs 49,999. A discount offer of Rs 3,000 and 24-month no-cost EMI will be available for a limited time from select banking and financing partners including HDFC Bank, IDFC Bank, and Bajaj Finserv.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X